Saturday, February 23rd, 2019

പാലക്കാട്: ആനക്കൊമ്പുമായി കുമരംപുത്തൂര്‍ സ്വദേശി വനം വകുപ്പിന്റെ പിടിയില്‍. പയ്യനെടം കുണ്ടളി വീട്ടില്‍ പ്രദീപാണു(47) പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ളൈങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് റേഞ്ച് ഓഫിസര്‍ രമേശും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ഇടനിലക്കാരായാണ് വനപാലകര്‍ ഇയാളുടെ വീട്ടിലെത്തിയത്.

READ MORE
പാലക്കാട്: ഓങ്ങല്ലൂര്‍ തളിയില്‍ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. പടുക്കത്ത് പരമേശ്വരന്‍ നമ്പീശന്റെ വീടാണ് അഗ്നിക്കിരയായത്. അഗ്നി ബാധ ഉണ്ടായപ്പോള്‍ വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വലിയഒരു ദുരന്തമാണ് ഒഴിവായത്. നാട്ടുകാരും അഗ്‌നിശമന സേന യുണിറ്റും ചേര്‍ന്ന് തീ അണച്ചു. ഓങ്ങല്ലൂര്‍ തളി മഹാഗണപതി ക്ഷേത്രത്തിനടുത്തുള്ള 100 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില ഓടിട്ട വീടാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്ന് സംശയിക്കുന്നതായി അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്ത്രീക്ക് വെട്ടേറ്റ സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് വിയ്യക്കുറുശ്ശി കുമ്മഞ്ചേരി വീട്ടില്‍ ഹബീബ് റഹ്മാനെയാണ്(31) പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണമ്പറ്റ കാഞ്ഞിരംപാറ വാട്ടുപാറയില്‍ ഫാത്തിമയ്ക്കാണ് വെട്ടേറ്റത്. ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റികയും കത്തിയും പോലീസ് കണ്ടെടുത്തു. കഴുത്തിലും തലക്കും ഗുരുതര പരുക്കേറ്റ ഫാത്തിമ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാത്തിമയുടെ സ്വന്തം സ്ഥലമായ മണ്ണാര്‍ക്കാട് പാലോടില്‍ പലചരക്കു കട നടത്തിയിരുന്ന ഹബീബ് റഹ്മാനെ ഫാത്തിമയ്ക്കു പരിചയമുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഫാത്തിമയുടെ … Continue reading "സ്ത്രീക്ക് വെട്ടേറ്റ സംഭവം; യുവാവ് അറസ്റ്റില്‍"
നെല്ലിയാമ്പതി പഞ്ചായത്ത് അംഗം ലക്ഷ്മി ശിവരാജനാണ് മരിച്ചത്.
പാലക്കാട: കുത്തനൂര്‍ കളപ്പാറ സ്വദേശിയും ദുബായില്‍ വര്‍ക് ഷോപ് ഉടമയുമായ ശശിയെ(40) വീട്ടില്‍ നിന്നു രാത്രി വിളിച്ചിറക്കി ഇരുമ്പുവടി കൊണ്ടു കാല്‍ തല്ലിയൊടിച്ച കേസില്‍, ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലു പേരെ കുഴല്‍മന്ദം പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് നല്ലളം അരീക്കാട്ട് താമസിക്കുന്ന കൊല്ലം നിലമേല്‍ സ്വദേശി നിസാമുദ്ദീന്‍ എന്ന ചിണ്ടു(39), കോഴിക്കോട് വെള്ളയില്‍ നൗഫല്‍ എന്ന ദാദാ നൗഫല്‍(39), നല്ലളം മങ്കുണിപ്പാടം ചെറുവീട്ടില്‍ ഹരീഷ്(31), വെള്ളയില്‍ റഹീസ്(36) എന്നിവരാണ് അറസ്റ്റിലായത്. ഗള്‍ഫിലെ ബിസിനസ് സംബന്ധിച്ച വൈരാഗ്യമാണ് സംഭവത്തിന് … Continue reading "കാല്‍ തല്ലിയൊടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍"
പാലക്കാട്: അയിലൂര്‍ അടിപ്പെരണ്ടയിലെ കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാശ്രമം. ബൈക്കിലെത്തിയ രണ്ടു പേരാണ് എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. നീലക്കള്ളി നിറത്തിലുള്ള മുണ്ടും ചുവന്ന ഷര്‍ട്ടും ധരിച്ചെത്തിയ മോഷ്ടാക്കള്‍ മുഖംമറച്ച നിലയിലായിരുന്നു. കല്ലുകൊണ്ട് എടിഎം മെഷീന്റെ അടിഭാഗം തകര്‍ത്തശേഷം കത്തികൊണ്ട് മുന്‍വാതില്‍ പൊളിച്ചെങ്കിലും പണം സൂക്ഷിച്ച പെട്ടി തകര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. 2.15വരെ ശ്രമിച്ചുവെങ്കിലും വിഫലമായതോടെ പിന്‍വാങ്ങി. ഒരാള്‍ എടിഎം തകര്‍ക്കുന്ന സമയത്ത് മറ്റൊരാള്‍ എടിഎമ്മിന് പുറത്ത് നിരീക്ഷിച്ചു. സമീപത്തെ സ്ഥാപനങ്ങളുടെ … Continue reading "അയിലൂര്‍ എടിഎമ്മില്‍ കവര്‍ച്ചാശ്രമം"
പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്.
ഭാര്യയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

 • 1
  8 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  9 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  10 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  12 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  13 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  15 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  17 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  17 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം