Wednesday, September 26th, 2018
പാലക്കാട്: ഒളിവിലായിരുന്ന അഗളി ആനക്കൊമ്പ് കേസിലെ മൂന്നാം പ്രതി പിടിയിലായി. മേലെ ചാവടിയൂര്‍ മഹാലിംഗത്തിന്റെ മകന്‍ സൗന്ദര്‍(20) ആണ് പിടിയിലായത്. ഉക്കടം സ്വദേശി ഫൈസലിനെ ആനക്കൊമ്പുമായി കഴിഞ്ഞ മാസം കോട്ടത്തറയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ സൗന്ദര്‍ ഒളിവിലായിരുന്നു. അട്ടപ്പാടി റേഞ്ച് ഓഫീസര്‍ അഭിലാഷ്, ശ്രീനിവാസന്‍, സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സൗന്ദറിനെ അറസ്റ്റ് ചെയ്തത്.
പാലക്കാട്: പാലക്കാട് രണ്ടിടങ്ങളില്‍ നടത്തിയ കഞ്ചാവ് വേട്ടില്‍ നാല്‌പേര്‍ അറസ്റ്റിലായി. ഒറ്റപ്പാലത്തും കൊല്ലങ്കോടും കഞ്ചാവ് കൈവശംവെച്ച നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധുര-എറണാകുളം ബസ്സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിതരണത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച 12.5കിലോ കഞ്ചാവാണ് ഒറ്റപ്പാലത്ത് വെച്ച് പോലീസ് പിടികൂടിയത്. ഇതില്‍ തമിഴ്‌നാട് തേനി സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഷീദ്, ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ് എന്നിവരെ … Continue reading "പാലക്കാട് രണ്ടിടത്ത് കഞ്ചാവ് വേട്ട; നാല്‌പേര്‍ അറസ്റ്റില്‍"
10,48,000 രൂപയാണ് വാളയാര്‍ ചെക്‌പോസ്റ്റില്‍ പിടികൂടിയത്.
ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ട്രക്കില്‍ വെച്ചാണ് ഗാര്‍ഡ് റൂമും മൂന്ന് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റിയത്.
പാലക്കാട്: ചിറ്റൂര്‍ കെഎസ്ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറടക്കം 12 പേര്‍ക്ക് പരിക്ക്. ടിപ്പര്‍ ലോറി ഓടിച്ചിരുന്ന പൊല്‍പ്പുള്ളി പനയൂര്‍ അത്തിക്കോട് രാജന്റെ മകന്‍ സജീവന്‍(31) ആണ് മരിച്ചത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവര്‍ നല്ലേപ്പിള്ളി പന്നിപെരുന്തല കെ ബാബുവിനെ(44) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലമ്പാടി സ്വദേശികളായ സന്തോഷ്(45), പ്രേമകുമാരി(45), സുല്‍ഫിയ(18), സുല്‍ത്താന്‍(45), എരുത്തേമ്പതി ജോസഫ്(26), ജയപ്രിയ(40) കരിവപ്പാറ … Continue reading "ബസും ടിപ്പറും കൂട്ടിയിടിച്ചു; ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു"
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പറയില്‍ നാട്ടുകല്ലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ പനയൂര്‍ അത്തിക്കോട് സ്വദേശി സജീവ(33) നാണ് മരിച്ചത്. ബസ് യാത്രക്കാരായ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പറയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

LIVE NEWS - ONLINE

 • 1
  1 hour ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 2
  3 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 3
  3 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 4
  3 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 5
  3 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 6
  3 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  3 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 8
  4 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

 • 9
  4 hours ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍