Wednesday, September 19th, 2018

കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്ടിലും ജനജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല

READ MORE
പാലക്കാട്: പത്തിരിപാലക്ക് സമീപത്തുള്ള അനാഥമന്ദിരത്തിലെ 14 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. പെരിന്തല്‍മണ്ണ പൂത്താവനം മുതിരിക്കുളം വീട് ഹസ്സന്‍ ബാക്കവിയെയാണ്(48) മങ്കര പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോക്‌സോ നിയമപ്രകാരമാണ് അറസ്‌റ്റെന്ന് എസ്‌ഐ എന്‍കെ പ്രകാശ് പറഞ്ഞു. യത്തീംഖാനയില്‍ താമസിച്ച് ഏഴാംക്ലാസിലും എട്ടാംക്ലാസിലും പഠിക്കുന്ന സമയത്താണ് പീഡനത്തിനിരയായതെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍മുഖേന ഒറ്റപ്പാലം പോലീസിലാണ് ആദ്യം പരാതി നല്‍കിയത്. സംഭവസ്ഥലം മങ്കര സ്‌റ്റേഷനതിര്‍ത്തിയായതിനാല്‍ കേസ് മങ്കര പോലീസിന് കൈമാറുകയും പാലക്കാട് കോടതിയില്‍ ഹാജരാക്കിയ … Continue reading "14 വയസ്സുകാരിക്ക് പീഡനം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍"
പാലക്കാട്: പൊള്ളാച്ചി-തൃശ്ശൂര്‍ റോഡിലെ അരുവനൂര്‍ പറമ്പില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ബസില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിലായി. ചൊവ്വായൂര്‍ തൊണ്ടയാട് പുതിയേടത്ത് താഴംവീട്ടില്‍ മനോജിനെയാണ്(48) കൊല്ലങ്കോട് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ മൂന്നുലക്ഷത്തോളം വിലവരും. അരുവനൂര്‍ പറമ്പിലാണ് സംഭവം. മനോജിനെ റിമാന്‍ഡ് ചെയ്തു. പഴനിയില്‍നിന്ന് കഞ്ചാവുവാങ്ങി കോഴിക്കോട്ടെ മറുനാടന്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചില്ലറവില്പന നടത്തുകയാണെന്ന് ഉേദ്യാഗസ്ഥര്‍ പറഞ്ഞു.
സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട്: കല്ലടിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംമ്പാടത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. ഒലവക്കോട് റയില്‍വേ കോളനി തേക്കിന്‍തൊടി അച്യുതന്റെ ഭാര്യ പാര്‍വതി(50), മകള്‍ കൊമ്പന്‍കുഴി അജിത(30) എന്നിവരാണ് മരിച്ചത്. അജിതയുടെ ഭര്‍ത്താവ് ഓട്ടോ ഒടിച്ചിരുന്ന സതീഷ്, മകള്‍ ആരാദ്യ(അഞ്ച്), ബന്ധു ആര്യ(15) എന്നിവര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 3.30ന് ആയിരുന്നു അപകടം. മണ്ണാര്‍ക്കാട് പാര്‍വതിയുടെ സഹോദരിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്.
ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് പണം സൂക്ഷിച്ചത്.
പാലക്കാട്: ഒളിവിലായിരുന്ന അഗളി ആനക്കൊമ്പ് കേസിലെ മൂന്നാം പ്രതി പിടിയിലായി. മേലെ ചാവടിയൂര്‍ മഹാലിംഗത്തിന്റെ മകന്‍ സൗന്ദര്‍(20) ആണ് പിടിയിലായത്. ഉക്കടം സ്വദേശി ഫൈസലിനെ ആനക്കൊമ്പുമായി കഴിഞ്ഞ മാസം കോട്ടത്തറയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ സൗന്ദര്‍ ഒളിവിലായിരുന്നു. അട്ടപ്പാടി റേഞ്ച് ഓഫീസര്‍ അഭിലാഷ്, ശ്രീനിവാസന്‍, സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സൗന്ദറിനെ അറസ്റ്റ് ചെയ്തത്.
പാലക്കാട്: പാലക്കാട് രണ്ടിടങ്ങളില്‍ നടത്തിയ കഞ്ചാവ് വേട്ടില്‍ നാല്‌പേര്‍ അറസ്റ്റിലായി. ഒറ്റപ്പാലത്തും കൊല്ലങ്കോടും കഞ്ചാവ് കൈവശംവെച്ച നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധുര-എറണാകുളം ബസ്സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിതരണത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച 12.5കിലോ കഞ്ചാവാണ് ഒറ്റപ്പാലത്ത് വെച്ച് പോലീസ് പിടികൂടിയത്. ഇതില്‍ തമിഴ്‌നാട് തേനി സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഷീദ്, ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ് എന്നിവരെ … Continue reading "പാലക്കാട് രണ്ടിടത്ത് കഞ്ചാവ് വേട്ട; നാല്‌പേര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  14 mins ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 2
  1 hour ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 3
  3 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  3 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 5
  4 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  4 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 7
  5 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 8
  5 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 9
  5 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍