Tuesday, September 25th, 2018

പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനേത്തുടര്‍ന്ന് പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞിരിക്കുകയാണ്. അതേസമയം ജലനിരപ്പില്‍ കുറവുണ്ടെങ്കിലും മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ അടക്കില്ലെന്നാണ് വിവരം.  

READ MORE
റവന്യൂ മന്ത്രി അടിയന്തരയോഗം വിളിച്ചു.
പാലക്കാട്: അട്ടപ്പാടിയില്‍ കഞ്ചാവ് വന്‍ വേട്ട. മാവോയിസ്റ്റ് സംഘത്തിനായി കാട്ടില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വനത്തിനുള്ളിലെ കഞ്ചാവ് തോട്ടങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. പുതൂര്‍ പഞ്ചായത്തിലെ വനമേഖലയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഞ്ചാവ് കൃഷിയുടെ പിന്നിലുള്ള സംഘത്തെപ്പറ്റി വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. മാവോയിസ്റ്റുകള്‍ക്ക് കഞ്ചാവ് മാഫിയകളുമായി ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ നടന്ന റെയ്ഡില്‍ മേലെ തുടുക്കി ഭാഗത്ത് നിന്ന് 1200 ചെടികളാണ് നശിപ്പിച്ചത്. ഏതാണ്ട് പൂര്‍ണവളര്‍ച്ച എത്തിയവയാണിത്.
പാലക്കാട്: കോയമ്പത്തൂരില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 74 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടി ഒളകര സ്വദേശി രാജേന്ദ്ര(37)നെ ടൗണ്‍ നോര്‍ത്ത് പാലീസ് അറസ്റ്റ് ചെയ്തു. മാരുതി ആള്‍ട്ടോ കാറിന്റെ ഹാന്‍ഡ് ബ്രേക്ക് സിസ്റ്റത്തിനുതാഴെ നിര്‍മിച്ച പ്രത്യേക അറയിലാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കല്‍മണ്ഡപം ഭാഗത്ത്‌നിന്നാണ് ഇയാള്‍ പിടിയിലായത്. സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് … Continue reading "കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി"
പാലക്കാട്: മുണ്ടൂരില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ രണ്ടര പവന്റെ മാല ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. മുണ്ടൂര്‍-പറളി റോഡിലാണ് കവര്‍ച്ച നടന്നത്. പൊറ്റശ്ശേരി തേനൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണനും ഭാര്യ ലതയും കോട്ടായിയിലുള്ള മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഇതേ ദിശയില്‍ ബൈക്കില്‍ വന്ന രണ്ട് പേരാണ് മാല പൊട്ടിച്ചത്. പഞ്ചായത്ത് ശ്മശാനത്തിനു സമീപം ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിനോട് ചേര്‍ന്ന് ബൈക്ക് നിര്‍ത്തുകയും പിറകില്‍ ഇരുന്ന ആള്‍ മാല പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബൈക്ക് … Continue reading "സ്‌കൂട്ടര്‍ യാത്രികയുടെ മാല കവര്‍ന്നു"
പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്ക് ശക്തിയായി തുടര്‍ന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാവിലെ ആറുസെന്റീമീറ്റര്‍കൂടി ഉയര്‍ത്തിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 115 മീറ്ററായതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. മലമ്പുഴ മിനി ജലവൈദ്യുതപദ്ധതിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ കെ.എസ്.ഇ.ബി. അധികൃതര്‍ ട്രയല്‍റണ്‍ നടത്തി. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വെള്ളിയാഴ്ച രാത്രിയോടെ വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. തുടര്‍ന്ന്, ഷട്ടറുകള്‍ ഉയര്‍ത്തിയത് ആറ് സെന്റീമീറ്ററാക്കി കുറച്ചു. വൈദ്യുതി ഉത്പാദനത്തിന് സെക്കന്റില്‍ 325 ഘനയടി ശക്തിയില്‍ വെള്ളം നല്‍കിത്തുടങ്ങി.
രാവിലെ എട്ടു മുതല്‍ ജലം വിട്ടു തുടങ്ങിയിട്ടുണ്ട്.
പാലക്കാട്: ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് സഞ്ചരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചസംഘത്തിലെ ആറുപേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. ജയിലില്‍ വിവിധ കേസുകളിലായി ഒരുമിച്ചുകഴിയുമ്പോള്‍ പരിചയപ്പെട്ട ആറുപേരാണ് മോഷണസംഘമായി മാറിയതെന്ന് പോലീസ് പറയുന്നു. പാലക്കാട് എടത്തറ മൂത്താന്‍തറ പാളയത്തെ രമേശ്(30), ചേര്‍ത്തല തുറവൂരിലെ വിഷ്ണു ശ്രീകുമാര്‍(28), മണ്ണാര്‍ക്കാട് തെങ്കരയിലെ രാഹുല്‍(22), ഒറ്റപ്പാലം, ദേശമംഗലത്തെ തന്‍സീര്‍(34), പാലക്കാട് മൂത്താന്തറയിലെ സുരേഷ്(27), പാലക്കാട് വടക്കന്തറ ശെല്‍വിനഗറിലെ കൃഷ്ണപ്രസാദ്(22) എന്നിവരാണ് പിടിയിലായത്. കേരളത്തിലും കര്‍ണാടകത്തിലും വിവിധ വീടുകളില്‍ ഇവര്‍ മോഷണം … Continue reading "ആഡംബര കാറുകളില്‍ സഞ്ചരിച്ച് മോഷണം; ആറുപേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  1 min ago

  വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

 • 2
  4 mins ago

  തെരഞ്ഞെടുപ്പില്‍ നിന്ന് ക്രിമിനലുകളെ മാറ്റിനിര്‍ത്താന്‍ നിയമം കൊണ്ടുവരണം: സുപ്രീംകോടതി

 • 3
  15 mins ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 4
  1 hour ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

 • 5
  2 hours ago

  സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

 • 6
  2 hours ago

  ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

 • 7
  3 hours ago

  പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

 • 8
  3 hours ago

  വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

 • 9
  3 hours ago

  പോളിടെക്‌നിക്ക് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി