Friday, April 19th, 2019

പാലക്കാട്: വാട്‌സാപ്പില്‍ പരസ്യം കണ്ട് ആഡംബര കാര്‍ വാങ്ങാന്‍ ഡല്‍ഹിയില്‍ ചെന്ന യുവാക്കളെ കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. കരുളായി, പാലക്കാട് സ്വദേശികളായ 5 പേരെയാണ് തട്ടിക്കൊണ്ടുപോയത്. കരുളായിയിലെ വാഹന കച്ചവടക്കാരനായ യുവാവിനൊപ്പം സഹോദരനും പാലക്കാട്ടെ 2 വാഹന കച്ചവടക്കാരും പട്ടാളത്തില്‍ ജോലിയുള്ള അയല്‍വാസിയുമാണ് ഡല്‍ഹിയിലേക്ക് പോയത്. ഹിന്ദി അറിയാവുന്നതിനാലാണ് പട്ടാളക്കാരനെ ഒപ്പം കൂട്ടിയത്. വാട്‌സാപ്പില്‍ പരസ്യം കണ്ട് വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം … Continue reading "കാര്‍ വാങ്ങാന്‍ ചെന്ന യുവാക്കളെ കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു"

READ MORE
പാലക്കാട്: അനധികൃത പെട്രോള്‍ വില്‍പന നടത്തി ഒളിവില്‍ പോയ പ്രതി കീഴടങ്ങി. എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് സ്വദേശി പാണംപുഴിയില്‍ രാമകൃഷ്ണനാണ് മണ്ണാര്‍ക്കാട് കോടതിയിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം. ചുണ്ടോട്ടുകുന്നിലുള്ള കടയില്‍ അനധികൃതമായി പെട്രോളും ഡീസലും വില്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകല്‍ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ പ്രതി ഓടിരക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. കടയില്‍നിന്ന് 30 ലിറ്റര്‍ പെട്രോള്‍ കണ്ടെത്തുകയും ഇയാള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് … Continue reading "അനധികൃത പെട്രോള്‍ വില്‍പന; പ്രതി കീഴടങ്ങി അനധികൃത പെട്രോള്‍ വില്‍പന; പ്രതി കീഴടങ്ങി "
പാലക്കാട്: വടക്കഞ്ചേരിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കുറിക്കമ്പനിക്കെതിരെ കൂടുതല്‍ പരാതിള്‍ രംഗത്ത്. വിവിധ ജില്ലകളിലായി 40ലധികം ശാഖകളുള്ള ടിഎന്‍ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് വടക്കഞ്ചേരി പോലീസില്‍ പരാതിയുമായി നിരവധിപേര്‍ രംഗത്ത് എത്തിയത്. തൃശ്ശൂര്‍ കരുവന്നൂര്‍ തേലപ്പിള്ളി കേന്ദ്രമായാണ് കുറിക്കമ്പനി പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പിനിരയായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടുദിവസമായി വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കുന്നു. എന്നാല്‍, നിക്ഷേപകര്‍ക്കു പണം തിരിച്ചുനല്‍കാമെന്ന് ജീവനക്കാര്‍ നല്‍കിയ ഉറപ്പില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. പണം തിരിച്ചുനല്‍കുമെന്ന ഉറപ്പില്‍ തട്ടിപ്പിനിരയായവരില്‍ ചിലര്‍ പരാതിയും നല്‍കിയിട്ടില്ല. … Continue reading "കുറിക്കമ്പനിക്കെതിരെ കൂടുതല്‍ പരാതികള്‍"
പാലക്കാട്: ജില്ലയില്‍ ഭിക്ഷാടക സംഘങ്ങള്‍ക്ക് പോലീസ് നിയന്ത്രണം. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ഉത്സവസ്ഥലങ്ങള്‍, സിനിമാതിയേറ്ററുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലെത്തുന്ന എല്ലായിടത്തും ഭിക്ഷാടകരെ നിരീക്ഷിക്കും. സംശയാസ്പദമായ രീതിയില്‍ ആരെ കണ്ടാലും പോലീസില്‍ വിവരം അറിയിക്കണമെന്ന് ഡിവൈ എസ്പി ജിഡി വിജയകുമാര്‍ പറഞ്ഞു. പ്രായമുള്ളവരെ വീട്ടില്‍ ഒറ്റക്കാക്കി പുറത്തുപോകുന്നവര്‍ കുട്ടികളെ വീട്ടില്‍ ഒറ്റക്കുനിര്‍ത്തി ജോലിക്ക് പോകുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ബോധവത്കരണ പരിപാടികള്‍ ആവിഷ്‌കരിക്കും. ഒലവക്കോട്ട് കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചത് ഭിക്ഷാടക സംഘമാണെന്ന് തെളിഞ്ഞതോടെയാണിത്. കേസില്‍ ഉള്‍പ്പെട്ട മൂന്ന് ഭിക്ഷാടകരെക്കൂടി … Continue reading "പാലക്കാട് ഭിക്ഷാടകര്‍ക്ക് നിയന്ത്രണം"
പാലക്കാട്: തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 6.2 കിലോഗ്രാം കഞ്ചാവുമായി കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഷബീറാ(26)ണ് അറസ്റ്റിലായത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നു കെട്ടുകളായി തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കി കടത്തിയ 6.2 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. വിപണയില്‍ ആറുലക്ഷം രൂപ ഇതിന് വിലവരും. ആന്ധ്രയിലെ തുണി എന്ന സ്ഥലത്ത് നിന്നും ധന്‍ബാദ് എക്‌സ്പ്രസില്‍ കോയമ്പത്തൂരില്‍ എത്തിച്ച് കണ്ണൂര്‍ പാസഞ്ചറില്‍ കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കണ്ണൂര്‍ … Continue reading "6.2 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍"
മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു
കാട്ടാനകളുള്‍പ്പെടെ ഉള്ള വന്യമൃഗങ്ങളുടെ താവളമാണ് ഈ വനപ്രദേശം.
പാലക്കാട്: ബസില്‍ കടത്താന്‍ ശ്രമിച്ച 2.2 കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ചിറ്റൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷിന്റെ നേതൃത്വത്തില്‍ ഗോപാലപുരം ചെക്‌പോസ്റ്റിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് മലപ്പുറം വണ്ടൂര്‍ മരക്കലംകുന്നത്തെ മുജീബ് റഹ്മാന്‍(31), കൊല്ലം കരുനാഗപ്പള്ളി ആദിനാട് കുലശേഖരപുരത്തെ വിമല്‍(24) എന്നിവര്‍ അറസ്റ്റിലായത്. പഴനിയില്‍ നിന്നും പാലക്കാട്ടേക്കുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ബസില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ബാഗില്‍ പൊതിഞ്ഞു നിലയിലായിരുന്നു കഞ്ചാവ്. പഴനി ഒട്ടന്‍ഛത്രത്തില്‍ നിന്നും വാങ്ങിയ കഞ്ചാവ് മലപ്പുറം ജില്ലയിലെ വണ്ടൂരിലെത്തിച്ചുനല്‍കുകയായിരുന്നു പ്രതികളുടെ … Continue reading "ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  19 mins ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 2
  39 mins ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 3
  39 mins ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 4
  48 mins ago

  ബാലപീഡനത്തിനെതിരെ നടപടി

 • 5
  2 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 6
  3 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 7
  4 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം

 • 8
  4 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 9
  4 hours ago

  ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച