Tuesday, April 23rd, 2019

പാലക്കാട്: മുതലമട ചെമ്മണാംപതിയില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി ചെമ്മണാംപതി അളകാപുരി കോളനിയിലെ കിട്ടുണ്ണി(34) ക്ക് 14.3 വര്‍ഷം തടവും ലക്ഷം രൂപ പിഴയും പാലക്കാട് അഡീഷനല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചു. 2012 മാര്‍ച്ച് 2 നാണ കേസിനാസ്പദമായ സംഭവം. മാവിന്‍ തോപ്പില്‍വച്ചു യുവതിയെ മര്‍ദിച്ചശേഷം ഉപദ്രവിച്ചുവന്നാണു കേസ്. ജാമ്യത്തിലിറങ്ങിയ കിട്ടുണ്ണി മറ്റൊരു യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലും പ്രതിയാണ്.

READ MORE
പാലക്കാട്: വടക്കഞ്ചേരി ഒളകര വനമേഖലയില്‍ രണ്ടായിരം ഏക്കര്‍ കത്തി നശിച്ചു. പീച്ചി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഒളകര മുതല്‍ പാലക്കുഴിവരെയുള്ള വനമേഖലകളിലാണ് ഒരാഴ്ചയായി കാട്ടുതീ പടരുന്ന് കത്തി നശിച്ചത്. തീ പിടിത്തത്തെ തുടര്‍ന്ന് വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുമെന്ന ആശങ്കയിലാണ് ജനം. വനം വകുപ്പിന്റെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണമായും കെടുത്തിയിട്ടില്ല. സ്വകാര്യ വ്യക്തികളുടെ തോട്ടവും കത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കണച്ചി പരുതില്‍ അങ്കമാലി സ്വദേശി ഡേവിസിന്റ 40 ഏക്കറോളം വാഴത്തോട്ടം കത്തി നശിച്ചു. വാല്‍കുളമ്പ് പള്ളിയുടെ കീഴിലുള്ള … Continue reading "രണ്ടായിരം ഏക്കര്‍ വനമേഖല കത്തി നശിച്ചു"
പാലക്കാട്: ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ആറു എസ്എഫ്‌ഐ പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. വേമ്പ്ര നന്ദിയോട് രാജേഷ്(23), കന്നിമാരി അഞ്ചുവളക്കാട് ഷിജു(22), കന്നിമാരി പൂളമേട് സുലേഷ്(22), കല്ലന്തോട് അശ്വിന്‍(19), അജിത്(22) എന്നിവരെയാണ് മീനാക്ഷീപുരം എസ്‌ഐ കെ ആര്‍ റെമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളായ അശ്വിന്‍, അജിത് എന്നിവരെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ അഞ്ച് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്.
പാലക്കാട്: പുതുശേരി കടുകുംപള്ളത്ത് ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസം ആനയിറങ്ങി. പുലര്‍ച്ചെ രണ്ടിന് കടുകുംപള്ളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ ഒരു കൊമ്പന്‍ കൃഷി നശിപ്പിച്ചു. ഫോറസ്റ്റ് ഓഫീസര്‍മാരും നാട്ടുകാരും പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്കയച്ചു. പ്രദേശവാസികളായ ശശിലാല്‍, ദാസന്‍ എന്നിവരുടെ പുരയിടത്തിലെത്തി ആന കൃഷിനശിപ്പിച്ചു. പയറ്റുകാട്, മായപ്പള്ളം പ്രദേശത്തെ നെല്‍കൃഷി ഭക്ഷിക്കാനാണ് ആന കാടിറങ്ങുന്നത്. ദിവസങ്ങളായി ആനശല്യം രൂക്ഷമായ പറയറ്റുകാട് സ്ഥിരമായി കാണുന്ന കൊമ്പന്‍മാരല്ല പുതുശേരിയില്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ആനപ്പേടിയിലാണ് കഴിയുന്നത്.
പാലക്കാട്: കൂറ്റനാട് ചാലിശ്ശേരിയില്‍ കുടിവെള്ളപൈപ്പ് പൊട്ടി റോഡ് വെള്ളത്തിലായി. ചാലിശ്ശേരി കവലയ്ക്കുസമീപം ചാലിശ്ശേരി-വളയംകുളം റോഡാണ് വെള്ളത്തിലായത്. ചാലിശ്ശേരി അങ്ങാടിഭാഗത്തേക്കുള്ള പാവറട്ടി കുടിവെള്ളപദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് കുടിവെള്ളം റോഡിലൂടെ ഒഴുകി. റോഡിലെ കുഴികളിലെല്ലാം വെള്ളംനിറഞ്ഞത് യാത്രക്കാരെ വലച്ചു. കൂറ്റനാട്ട്‌നിന്നും ജല അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണി ആരംഭിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡരികില്‍ കുഴിച്ചു. അറ്റകുറ്റപ്പണി തുടരുകയാണ്. പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് പഞ്ചായത്തില്‍ പലയിടത്തും ജലവിതരണം തടസ്സപ്പെട്ടു. പൂരമായതിനാല്‍ ജലവിതരണം ഏതുവിധേനയും പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പാലക്കാട്: സൈലന്റ്‌വാലിയില്‍ ആനകളെ വേട്ടയാടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് തുവ്വൂര്‍ ഒടുവമ്പറ്റ പൂളമണ്ണ മേലേതില്‍ ജഫീര്‍(35), നിലമ്പൂര്‍ പൂക്കോട്ടുംപാടം പാട്ടകരിമ്പ് കോളനിയിലെ ബിജു(26) എന്നിവരെയാണ് സൈലന്റ് വാലി ഡിവിഷന്‍ വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. സൈലന്റ് വാലി ബഫര്‍ സോണില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ട് മണലിയംപാടത്ത് രണ്ട് ആനകളെയാണ് വെടിവെച്ചു കൊന്നത്. കരുവാരക്കുണ്ട് മണലിയംപാടം വനത്തില്‍ ഒരു കൊമ്പന്റെയും പിടിയാനയുടെയും ജഡം കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ … Continue reading "സൈലന്റ്‌വാലിയില്‍ ആനവേട്ട; രണ്ടുപേര്‍ അറസ്റ്റില്‍"
മെയില്‍ പാളം തെറ്റിയതോടെ ഷൊര്‍ണ്ണൂര്‍പാലക്കാട് റൂട്ടിലോടുന്ന മറ്റുട്രെയിനുകളും പലയിടത്തും പിടിച്ചിട്ടു.
ഇന്ന് രാവിലെ 6.40ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് സംഭവം.

LIVE NEWS - ONLINE

 • 1
  7 mins ago

  സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

 • 2
  46 mins ago

  രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

 • 3
  1 hour ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 4
  2 hours ago

  സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

 • 5
  3 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 6
  3 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 7
  3 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 8
  3 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

 • 9
  5 hours ago

  മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി