Wednesday, February 20th, 2019

പാലക്കാട് : നഗരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തികാതെ ഓടിയ 22 ഓട്ടോറിക്ഷകള്‍ പിടികൂടി. മീറ്ററില്ലാതെ അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ്‌സിംഗ്ിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പരിശോധനാ ഉദ്യോഗസ്ഥരെ കാണുമ്പോള്‍ മാത്രം മീറ്റര്‍ പ്രവര്‍ത്തിച്ചോടുന്ന ഓട്ടോറിക്ഷകളെ തന്ത്രപരമായാണ് പരിശോധന സംഘം കുടുക്കിയത്. ഉദ്യോഗസ്ഥര്‍ നേരില്‍വരാതെയായിരുന്നു പരിശോധന. ഇവരില്‍ നിന്നും പിഴ ഈടാക്കി.

READ MORE
പാലക്കാട്: വെള്ളിനേഴിയില്‍ വീട്ടമ്മയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിനേഴി കുറ്റാനശ്ശേരി മാമ്പറ വിളക്കത്തല വീട്ടില്‍ ശാന്തകുമാരി (62) ആണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് പാലുവാങ്ങാനായി പുറത്തിറങ്ങിയ ഭര്‍ത്താവാണ് മരണ വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാന്തകുമാരിയും ഭര്‍ത്താവ് കുട്ടികൃഷ്ണന്‍ നായരും മാത്രം താമസിക്കുന്ന വീടാണിത്. സമീപ സ്ഥലത്ത് മറ്റ് … Continue reading "വീട്ടമ്മ വെട്ടേറ്റു മരിച്ചു"
        പാലക്കാട്: ദേശാഭിമാനിയില്‍ പരസ്യം വന്നതില്‍ പാലക്കാട്ടെ പാര്‍ട്ടി നേതൃത്വത്തിനോ പ്ലീനത്തിന്റെ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ലെന്ന് എ.കെ ബാലന്‍. അത് ദേശാഭിമാനിയും പരസ്യം കൊടുത്ത വ്യക്തിയും തമ്മിലുള്ള ബന്ധം മാത്രമാണെന്നും പ്ലീനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. പരസ്യം പ്രസിദ്ധീകരിച്ച വിവാദവ്യവസായിയുമായി ഒരു ബന്ധവും ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കോ അംഗങ്ങള്‍ക്കോ ഇല്ല. സിപിഎമ്മിന്റെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായി പ്ലീനം മാറി. അതിന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നതെന്നും … Continue reading "പരസ്യവുമായി പാര്‍ട്ടിക്കും പ്ലീനത്തിനും ബന്ധമില്ല : എ.കെ ബാലന്‍"
            പാലക്കാട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് താന്‍ തെരഞ്ഞെടുപ്പ് സംഭാവന നല്‍കിയിട്ടുണ്ടെന്ന് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍. താന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് വി.എസിന് തെരഞ്ഞെടുപ്പു ഫണ്ട് നല്‍കിയത്. അന്ന് വി എസിനില്ലാതിരുന്ന അവമതിപ്പ് ഇപ്പോഴെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിപിഎമ്മിന്റെ പാലക്കാട് പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുളള സൂര്യ ഗ്രൂപ്പ് കമ്പനി ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ പരസ്യം … Continue reading "സംഭാവന വാങ്ങുമ്പോള്‍ വി എസിന് അവമതിപ്പില്ലായിരുന്നു: രാധാകൃഷ്ണന്‍"
          കൊച്ചി: സിപിഎം പ്ലീനത്തിന് പാലക്കാട്ടെ വിവാദ വ്യവാസി വി.എം രാധാകൃഷ്ണന്റെ പരസ്യംനല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. പ്ലീനം നടക്കുന്ന ദിവസംതന്നെ ഈ പരസ്യം നല്‍കിയത് അവമതിപ്പുണ്ടാക്കിയതായും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലീനത്തിന്റെ സമാപന സമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ വി.എസ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എളമരം കരീമിനെതിരായ ഭൂമി തട്ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു വി.എസിന്റെ മറുപടി. എന്നാല്‍ പ്ലീനത്തിന് രാധാകൃഷ്ണന്റെ പരസ്യം നല്‍കിയതില്‍ തെറ്റൊന്നുമില്ലെന്ന് … Continue reading "വിവാദ പരസ്യം അവമതിപ്പുണ്ടാക്കി : വി എസ്"
            പാലക്കാട്: സിപിഎം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് പാര്‍ട്ടി പത്രത്തില്‍ വിവാദവ്യവസായിയുടെ പരസ്യംനല്‍കിയത് വിവാദത്തിലേക്ക്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലും, മലബാര്‍ സിമന്റ്‌സ് സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും മരണത്തിലും ആരോപണവിധേയനായ വി.എം രാധാകൃഷ്ണനാണ് തന്റെ കമ്പനിയായ സൂര്യ ഗ്രൂപ്പിന്റെ പേരില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. ഇന്നത്തെ ദേശാഭിമാനി പത്രത്തിന്റെ മുന്‍പേജിലാണ് പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദവ്യവസായി ഫോട്ടോ അടക്കമുള്ള പരസ്യം എല്ലാ എഡിഷനുകളിലും നല്‍്കിയിരിക്കുന്നത്. പാര്‍ട്ടിയിലെ ദൗര്‍ബല്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ച പ്ലീനത്തില്‍ ആരോപണവിധേയനായ ഒരാളുടെ … Continue reading "സിപിഎം പ്ലീനം ; വിവാദ വ്യവസായിയുടെ പരസ്യം വിവാദമാവുന്നു"
          പാലക്കാട്: പനിയെ തുടര്‍ന്ന് സിപിഎം പ്ലീനം സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്കു മടങ്ങി. പനി ബാധിച്ചതിനാല്‍ ഇന്നലെ മുതല്‍ തന്നെ അദ്ദേഹം ക്ഷീണിതനായിരുന്നു. അതേസമയം പ്ലീനത്തില്‍ വിഎസിനതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. വിഎസ് അച്യുതാനന്ദന്‍ മദമിളകിയ ആനയാണെന്നും അതിനു പാപ്പാനെ ചികില്‍സിച്ചിട്ടു കാര്യമില്ലെന്നുമായിരുന്നു സിപിഎം പ്ലീനത്തില്‍ ഔദ്യോഗിക പക്ഷത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയെയും നേതൃത്വത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന പ്രതിപക്ഷ നേതാവ് പാര്‍ട്ടി ശത്രുക്കളുടെ ആയുധമായി മാറി. പാര്‍ട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന … Continue reading "പ്ലീനം സമാപനത്തില്‍ പങ്കെടുക്കാതെ വി എസ് മടങ്ങി"
  പാലക്കാട്: കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ലെന്നു ധനമന്ത്രി കെ.എം.മാണി. ആടുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. ഉറപ്പുളള സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ തമസ്‌ക്കരിക്കരിച്ചു കൊണ്ടാണ് എല്‍ഡിഎഫിന്റെ വിമര്‍ശനങ്ങളെന്നും കെ.എം മാണി പാലക്കാട് പറഞ്ഞു. സിപിഎം പ്ലീനത്തോട് അനുബന്ധിച്ചു വൈകിട്ടു നടക്കുന്ന സാമ്പത്തിക സെമിനാറില്‍ പങ്കെടുക്കുന്നതിനായാണ് കെ.എം. മാണി പാലക്കാട് എത്തിയത്.  

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  5 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  8 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  11 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു