Thursday, February 21st, 2019

      പാലക്കാട്: ആലത്തൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലത്തൂര്‍ വെങ്ങന്നൂര്‍ ഊരംകോട് നൂര്‍മുഹമ്മദിന്റെ മകന്‍ നുഫൈല്‍ (22) ആണ് മരിച്ചത്. ബൈക്കില്‍ സിനിമക്കുപോയി മടങ്ങവെ ബാങ്ക് റോഡ് നെടുങ്കണ്ണിയില്‍ രാത്രി 12.15നായിരുന്നു അപകടം. ആലത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പടുകയാിരുന്നു. കോയമ്പത്തൂരില്‍ എംസിഎ വിദ്യാര്‍ഥിയാണ് നുഫൈല്‍.

READ MORE
പാലക്കാട്: മലമ്പുഴ വനമേഖലയില്‍ അപരിചിതരെ കണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസും വനംവകുപ്പും ഇന്നലെ മലമ്പുഴ, വാളയാര്‍ കാടുകളില്‍ പരിശോധന നടത്തി. മലമ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഫാമിനു പിറകിലെ എലിച്ചിറ മലയുടെ മുകളില്‍ നാല് പേരെ കണ്ടതായുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പോലീസ് പ്രദേശത്തെ രണ്ട് മലകളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വാളയാറിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ചത്. കേരളതമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാറപ്പെട്ടി മലനിരകളിലായിരുന്നു പരിശോധന. രാവിലെ തുടങ്ങിയ പരിശോധന വൈകും വരെ നീണ്ടു. പാറപ്പെട്ടി മലക്കു … Continue reading "മാവോയിസ്റ്റ് ; കാടുകളില്‍ പരിശോധന നടത്തി"
        പാലക്കാട് : ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍. സൂചനാ സമരത്തിനു ശേഷവും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനിലുള്ള അഞ്ചു സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രവര്‍ത്തന ചെലവിന് ആനുപാതികമായി ബസ് നിരക്ക് വര്‍ധിപ്പിക്കുക, മിനിമം നിരക്ക് എട്ടു രൂപയായും കിലോമീറ്ററിന് 65 പൈസയായും വര്‍ധിപ്പിക്കുക, … Continue reading "സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്"
പാലക്കാട് : വീടിന്റെ ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അഞ്ചുലക്ഷം രൂപയും സ്വര്‍ണമാലയും കവര്‍ന്നു. കാവശ്ശേരി പത്തനാപുരം സെന്ററില്‍ പച്ചക്കറി കച്ചവടം നടത്തുന്ന പി.കെ. തങ്കപ്പന്റെ വീട്ടിലാണ് മോഷണം. അലമാര കുത്തിപ്പൊളിച്ചാണ് പണവും സ്വര്‍ണവും കവര്‍ന്നിട്ടുള്ളത്. വീടിനു പിറകിലെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. പാലക്കാടുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വീട് പുതുക്കി പണിയുന്നതിനായി ഉണ്ടാക്കിയ പണമാണ് മോഷ്ടിച്ചതെന്ന് വീട്ടുടമ പറഞ്ഞു.
പാലക്കാട് : മംഗലംഡാം മണ്ണെണ്ണകയം ഭാഗത്ത് പുലിയിറങ്ങി ആടിനെയും പട്ടിയെയും കൊന്നു. ഇതോടെ പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലാണ്. കുന്നുപറമ്പില്‍ മണിയുടെ പട്ടിയെയും തെക്കേക്കര ജോളിയുടെ ആടിനെയുമാണ് പുലി പിടിച്ചത്. രണ്ടുദിവസം മുമ്പ് കണ്ണാറ ജോര്‍ജിന്റെ ആടിനെ പുലി പിടിച്ചെങ്കിലും കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മൂഴിക്കുളം മാത്യുവിന്റെയും വയലിങ്കല്‍ പത്മരാജന്റെയും പട്ടികളെ പുലി പിടിച്ചിരുന്നു. ഇതിനിടയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നതായി പറയുന്നുണ്ട്. പ്രദേശത്ത് പുലി ഭീതി പടര്‍ന്നിരിക്കയാണ്.
പാലക്കാട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കവിത ജി.പിള്ള തട്ടിപ്പു നടത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി കൃഷ്ണഭവനില്‍ ഹരികൃഷ്ണനെ(37)യാണ് പിടികൂടിയത്. കവിതപിള്ളക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹരികൃഷ്ണന്‍ ഉള്‍പ്പടെ മൂന്നുപേരെ കൂടി പ്രതി ചേര്‍ത്തിരുന്നു. പാലക്കാട് യാക്കര സ്വദേശിയുടെ എം.ബി.ബി.എസുകാരിയായ മകള്‍ക്ക് പത്തനംതിട്ടയിലെ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പി.ജി പീഡിയാട്രിക്‌സ് സീറ്റിനായി 65 ലക്ഷം രൂപ കവിതാപിള്ള വാങ്ങിയെന്നാണ് കേസ്. 1.40 കോടിക്കാണ് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ … Continue reading "കവിതാപിള്ള കേസില്‍ ഒരാള്‍കൂടി അറസ്റ്റി്ല്‍"
പാലക്കാട് : ആലപ്പുഴ കണ്ണാര്‍കാട്ട് തീവച്ചു നശിപ്പിക്കപ്പെട്ട പി.കൃഷ്ണപിളള സ്മാരകത്തിന് പാലക്കാട്ട് പുനര്‍ജനി. കെട്ടിലും മട്ടിലും കണ്ണാര്‍കാട്ടെ അതേ മന്ദിരവും പിയുടെ പ്രതിമയും പാലക്കാട്ടുയര്‍ന്നു. സിപിഎം സംസ്ഥാന പ്ലീനത്തിന്റെ ഭാഗമായിട്ടാണ് ഈ പുനരാവിഷ്‌കാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി.കൃഷ്ണപിളളയുടെ ആലപ്പുഴ കണ്ണാര്‍ക്കാട്ടെ വീട് കത്തിയെരിഞ്ഞതിന്റെ പുകകെട്ടടങ്ങും മുന്‍പേയാണ് പാലക്കാട്ടെ സഖാക്കള്‍ പിയുടെ സ്മാരകം ഉയര്‍ത്തിയത്. കോട്ടമൈതാനിക്കു സമീപം കെട്ടിലും മട്ടിലും അതേ പോലെയൊരു ഓലപ്പുര. രക്തഹാരമിട്ട പിയുടെ പ്രതിമയും സ്ഥാപിച്ചു. കണ്ണാര്‍ക്കാട്ടെ സ്മാരകം സന്ദര്‍ശിച്ച് അളവുതിട്ടപ്പെടുത്തി അതേഅളവിലാണ് … Continue reading "പാലക്കാട് പി കൃഷ്ണപിളള സ്മാരകമുയര്‍ന്നു"
പാലക്കാട്: കുളമ്പുരോഗംമൂലം രാജ്യത്തെ ക്ഷീരകര്‍ഷകര്‍ക്കും സര്‍ക്കാരിനും പ്രതിവര്‍ഷം20,000 കോടിയുടെ നഷ്ടമണ്ടാകുന്നതായി മണ്ണുത്തി വെറ്ററിനറി കോളേജ് മൈക്രോബയോളജി അസി. പ്രൊഫ. ഡോ. സിജോ ജോസഫ. മൃഗസംരക്ഷണവകുപ്പ് സംഘടിപ്പിച്ച കുളമ്പുരോഗ നിയന്ത്രണ സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളവും അയല്‍രാജ്യങ്ങളിലും കുളമ്പുരോഗം വ്യാപകമാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ള കാലികളുടെ വരവാണ് സംസ്ഥാനം നേരിടുന്ന സങ്കീര്‍ണപ്രശ്‌നം. അമേരിക്കയും ഇംഗ്ലണ്ടും മാത്രമാണ് കുളമ്പുരോഗം പൂര്‍ണമായി ഇല്ലാതാക്കിയ രാജ്യങ്ങള്‍. അവിടെ രോഗബാധ കണ്ടെത്തിയാല്‍ അത്തരം കന്നുകാലികളെയും അവയുമായി സമ്പര്‍ക്കം ഉണ്ടായവയേയും കൊന്ന് … Continue reading "കുത്തിവെപ്പുകൊണ്ട് കുളമ്പ് രോഗം ഇല്ലാതാക്കാന്‍ കഴിയില്ല"

LIVE NEWS - ONLINE

 • 1
  32 mins ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  2 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  4 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  7 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  9 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  9 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  9 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  9 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍