Wednesday, February 20th, 2019

ഒലവക്കോട്: പാലക്കാട് ഒലവക്കോട് ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. പാലക്കാട് ഒലവക്കോട് പുതുപ്പെരിയാരത്താണ് സംഭവം. ആളപായമുണ്ടായിട്ടില്ല. അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നു. ലോറിക്കുള്ളിലുണ്ടായിരുന്ന സിലിണ്ടറിലെ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്.

READ MORE
പാലക്കാട്: നിയമന നിരോധനം, അഴിമതി, വിലക്കയറ്റം എന്നിവക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ യുവജന മുന്നേറ്റം ‘കലക്ടറേറ്റ് വളയല്‍ 23ന് രാവിലെ ആറിന് നടക്കും. 9.30ന് ഡിവൈഎഫ്‌ഐ മുന്‍ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 2332 യൂണിറ്റുകളില്‍ നിന്നായി പ്രവര്‍ത്തകര്‍ കാല്‍ നടയാത്രയുമായി പ്രതിഷേധത്തിനെത്തും. കാല്‍നടയാത്രയായി വരുന്ന പ്രവര്‍ത്തകര്‍ പുതുപ്പരിയാരം, ഒലവക്കോട്, കൊടുമ്പ്, യാക്കര, കണ്ണാടി എന്നീ കേന്ദ്രങ്ങളില്‍ ഒന്നിച്ച് 23ന് രാവിലെ കലക്ടറേറ്റ് വളയും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ യുവജന വിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് … Continue reading "ഡിവൈഎഫ്‌ഐ യുവജന മുന്നേറ്റം 23ന്"
      പാലക്കാട്: രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷം മാത്രമേ സര്‍ക്കാരിനുള്ളുവെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും വികസനത്തിനും ഇതു തടസ്സമായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഉദ്ഘാടനവും കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച ഫയല്‍ തുറക്കാന്‍ മുന്‍ സര്‍ക്കാര്‍ മടിച്ചു നിന്നു. രണ്ടു പേരുടെ മാത്രം ഭൂരിപക്ഷമുള്ള ഈ സര്‍ക്കാര്‍ താലൂക്ക് കൊടുത്താല്‍ മറ്റു പലരും പിണങ്ങുമെന്നായിരുന്നു ചിലരുടെ … Continue reading "വികസനത്തിന് ഭൂരിപക്ഷം തടസമല്ല: മുഖ്യമന്ത്രി"
പാലക്കാട്: ഓണ്‍ലൈന്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നു വാളയാര്‍ വാണിജ്യനികുതി ചെക്ക്‌പോസ്റ്റിലെ പ്രവര്‍ത്തനം താളംതെറ്റി. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ തകരാറിലായ ഓണ്‍ലൈന്‍ സംവിധാനം രാത്രി വൈകിയും പ്രവര്‍ത്തനസജ്ജമായിട്ടില്ല. ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ചു കമ്പ്യൂട്ടര്‍ ബില്ലുകള്‍ നല്‍കാന്‍ കഴിയാത്തതു പരിസരത്തെ ഗതാഗതക്കുരുക്കും രൂക്ഷമാക്കി. നൂറുകണക്കിനു ലോറികള്‍ ചെക്‌പോസ്റ്റിന്റെ തമിഴ്‌നാട്, കേരള പരിധികളില്‍ കുടുങ്ങി കിടക്കുകയാണ്. ബില്ലുകളും അനുമതി പത്രവും എഴുതി നല്‍കുന്നതിലെ കാലതാമസമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. പ്രധാനപാതയിലെ ഗതാഗതക്കുരുക്ക് ബസ് യാത്രികരെ ഏറെ വലച്ചു. മണിക്കൂറുകളോളം … Continue reading "സാങ്കേതിക തകരാര്‍ ; വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ദുരിതം"
പാലക്കാട്: ഊടുവഴികളിലൂടെ കടത്താന്‍ ശ്രമിച്ച നാലു കന്നുകാലി വണ്ടികള്‍ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മീനാക്ഷിപുരം മൂലക്കടയില്‍ വച്ചാണു സിഐ എ.എം. സിദ്ദീഖ്, എസ്‌ഐ പി.സി. മോഹന്‍ദാസ് എന്നിവരടങ്ങുന്ന സംഘംകന്നുകാലി വണ്ടികളെ പിടികൂടിയത്. ഡ്രൈവര്‍മാരായ ഡിണ്ടിഗല്‍ പഴനി പുളിയംപട്ടി വില്‍വാര്‍പേട്ട് ആര്‍. രാമരാജ്(26), ഒട്ടന്‍ഛത്രം സ്വദേശികളായ കെ. ശക്തിനാരായണമൂര്‍ത്തി(38), നീലകൗണ്ടര്‍പട്ടി എന്‍. ചിന്നസാമി(47), പഴനി മാത്തൂര്‍ വി. ദുര്‍ഗയപ്പന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ വണ്ണാമടയ്ക്കു സമീപത്തു വച്ച് കൊഴിഞ്ഞാമ്പാറ എസ്‌ഐയും … Continue reading "കന്നുകാലിക്കടത്ത് പിടികൂടി"
പാലക്കാട്: അകമലവാരം വേലാകംപൊറ്റയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷം. മൂന്നു ദിവസമായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാന കൂട്ടം വ്യാപക കൃഷി നാശമാണ് വരുത്തിയത്. എസ്‌റ്റേറ്റുകളിലേതടക്കം തെങ്ങും റബറും നശിപ്പിച്ചിട്ടുണ്ട്. വേലാകംപൊറ്റ സ്വദേശി കൊമ്പാനയില്‍ ചാക്കോച്ചന്‍, ജെയിംസ്, സേതു എന്നിവരുടെ തെങ്ങുകളും വാഴകളും റബറും ഇന്നലെ രാത്രിയെത്തിയ കാട്ടാന നശിപ്പിച്ചു. നാലു കാട്ടാനകള്‍ പ്രദേശത്തെ സ്ഥിരം സന്ദര്‍ശകരാണെന്ന് നാട്ടുകാര്‍ പറയുന്നു. പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയും കാട്ടാനയെ ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതു സംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ക്ക് … Continue reading "കാട്ടാനശല്യം രൂക്ഷം"
      പാലക്കാട്: ആലത്തൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലത്തൂര്‍ വെങ്ങന്നൂര്‍ ഊരംകോട് നൂര്‍മുഹമ്മദിന്റെ മകന്‍ നുഫൈല്‍ (22) ആണ് മരിച്ചത്. ബൈക്കില്‍ സിനിമക്കുപോയി മടങ്ങവെ ബാങ്ക് റോഡ് നെടുങ്കണ്ണിയില്‍ രാത്രി 12.15നായിരുന്നു അപകടം. ആലത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പടുകയാിരുന്നു. കോയമ്പത്തൂരില്‍ എംസിഎ വിദ്യാര്‍ഥിയാണ് നുഫൈല്‍.
    പാലക്കാട് : ജ•പുണ്യം തേടി നൂറുകണക്കിന് ഭക്തര്‍ തിരുവില്വാമല പുനര്‍ജനി നൂണുമോക്ഷം നേടി. ന്നലെ രാവിലെ അഞ്ച് മുതല്‍ ആരംഭിച്ച നൂഴല്‍ രാത്രി വരെ തുടര്‍ന്നു. 700 ലേറെ പേരാണ് പുനര്‍ജനി നൂഴാന്‍ എത്തിയിരുന്നത്. മേല്‍ശാന്തി പൂജ നടത്തി മുകളില്‍ നിന്ന് നെല്ലിക്ക ഉരുട്ടി. ഇതിനു ശേഷം പിന്തുടര്‍ച്ചാവകാശമെന്നോണം 35 വര്‍ഷത്തോളമായി ആദ്യം നൂഴുന്ന വൈക്കാക്കര ചന്തുവിന് പിന്നാലെ ഓരോ ഭക്തരും പുനര്‍ജനി നൂണ് മോക്ഷം നേടി. പാറക്കെട്ടുകളാല്‍ ഇടുങ്ങിയ ഗുഹയിലെ വഴിത്താരയിലൂടെ ഇരുന്നും … Continue reading "പുനര്‍ജനി മോക്ഷംതേടി തിരുവില്വാമലയില്‍ ഭക്തരെത്തി"

LIVE NEWS - ONLINE

 • 1
  10 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  12 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  15 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  18 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  19 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  19 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  19 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  19 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  19 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍