Thursday, November 15th, 2018

പാലക്കാട്: കരിമ്പുഴ എസ്.ബി.ടി ശാഖയില്‍ വ്യാജ സ്വര്‍ണം പണയപ്പെടുത്തി കോടികള്‍ തട്ടിയ കേസിലെ മുഖ്യ പ്രതികള്‍ ചെര്‍പ്പുളശ്ശേരി പോലീസ് മുമ്പാകെ കീഴടങ്ങി. ശ്രീകൃഷ്ണപുരം ആറ്റാശ്ശേരി മേലേതില്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (36), ആറ്റാശ്ശേരി പുളിക്കഞ്ചേരി വീട്ടില്‍ സൂര്യന്‍ എന്ന കട്ട (29) എന്നിവരാണ് കീഴടങ്ങിയത്. വ്യാജ സ്വര്‍ണം പണയം വെച്ച് 1,60,22,000 രൂപയാണ് ബാലകൃഷ്ണന്‍ അടക്കമുള്ള 17 പ്രതികള്‍ കൈക്കലാക്കിയത്. ഇതില്‍ 11 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ മുഖ്യപ്രതി ബാലകൃഷ്ണന്റെ … Continue reading "വ്യാജ സ്വര്‍ണം പണയപ്പെടുത്തി തട്ടിപ്പ്; മുഖ്യപ്രതികള്‍ കീഴടങ്ങി"

READ MORE
പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരിക്ക്. പാലക്കാട് ഭാഗത്തേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിരെവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 25 ഓളംപേര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 4.30ന് തേനാരിക്കുസമീപമാണ് അപകടം. ബസ് ഡ്രൈവര്‍ സിയാവുദ്ദീന്‍(30), കണ്ടക്ടര്‍ ഹരിശങ്കര്‍, ലോറി ഡ്രൈവര്‍ ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  പാലക്കാട്: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ വിധി വി.എസ്.അച്യുതാനന്ദന്‍ എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. വിധിയില്‍ പിണറായിയേക്കാള്‍ സന്തോഷം തനിക്കുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബാലകൃഷ്ണപ്പിള്ള.
പാലക്കാട്: ക്വാറിയില്‍ നിന്നു കരിങ്കല്‍ കയറ്റി മേലോട്ട് കയറിവരികയായിരുന്ന ടിപ്പര്‍ ലോറി വെള്ളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആനക്കര ചേക്കോട് പള്ളിക്ക് സമീപം കുന്നമ്പാടത്ത് പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ്‌റാഫി(26) ആണ് മരിച്ചത്. കരിങ്കല്‍ ലോഡുള്ളതിനാല്‍ ലോറിയും ഡ്രൈവറും ഉള്‍പ്പടെ 15 മീറ്റര്‍ ആഴത്തിലേക്ക് പതിക്കുകയായിരുന്നു.  
പാലക്കാട്: സ്ത്രീകള്‍ മാത്രമുള്ള കടകളില്‍ കയറി പണം തട്ടിയെടുക്കുന്ന യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ആലത്തൂര്‍ സ്വാതിജംഗ്ഷനടുത്ത് പണ്ടാരക്കാട് സ്വദേശി മഹേഷിനെ(27)യാണ് എസ്.ഐ ബിനു തോമസ്, അഡീഷണല്‍ എസ്.ഐമാരായ രാജഗോപാല്‍, മാത്യു പൗലോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈ മുതല്‍ ഒകേ്ടാബര്‍വരെയുള്ള മാസങ്ങളിലായി മുടപ്പല്ലൂരിലെ വിവിധ കടകളില്‍നിന്നും പണംതട്ടിയെടുത്തെന്നാണ് പരാതി. പരിചയം നടിച്ച് കടയില്‍ കയറുന്ന യുവാവ് സാധനങ്ങള്‍ വാങ്ങി ഉടനെ വരുമെന്ന് പറഞ്ഞ് പുറത്തുപോകും. തിരിച്ചെത്തി കടയുടമയെ മൊബൈലില്‍ വിളിക്കുന്നതുപോലെ ഭാവിച്ച് കടയിലുള്ള സ്ത്രീ … Continue reading "കടകളില്‍ നിന്ന് പണം മോഷണം; യുവാവ് പിടിയില്‍"
പാലക്കാട്: കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ.ക്ക് പങ്കുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍. കടകംപള്ളിയില്‍ 9 പേരുടെ 13 ഏക്കറോളം ഭൂമി കഹാറിന്റെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് വ്യാജരേഖചമച്ച് തട്ടിയെടുക്കാന്‍ശ്രമിച്ചെന്നാണ് സുരേന്ദ്ര്# പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. കഹാറിന്റെ ഭാര്യാമാതാവ് സല്‍മാബീവിയെക്കൊണ്ട് ഒപ്പിടീച്ചാണ് 2006ല്‍ വ്യാജ സ്ഥലംവില്‍പനക്കരാര്‍ തയ്യാറാക്കിയത്. കരകുളം സബ് രജിസ്ട്രാറെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് രജിസ്‌ട്രേഷന്‍രേഖകള്‍ തയ്യാറാക്കിയത്. സ്ഥലം യഥാര്‍ഥത്തില്‍ കിഴക്കേക്കോട്ട സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലാണ്. സംഭവത്തിനുശേഷം അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ … Continue reading "കടകംപള്ളി ഭൂമിതട്ടിപ്പ് ; വര്‍ക്കല കഹാര്‍ എംഎല്‍എക്കും പങ്ക് : കെ. സുരേന്ദ്രന്‍"
പാലക്കാട്: വിദ്യാര്‍ഥികളെ സ്‌കൂളിലാക്കാന്‍ പോകുന്നതിനിടെ ബാറില്‍ കയറി മദ്യപിച്ച ഓട്ടോറിക്ഷ െ്രെഡവറെ പോലീസ് പിടികൂടി. റെയില്‍വെ കോളനി കല്ലേക്കുളങ്ങര കല്ലംപറത്ത് വീട്ടില്‍ സുധീറി(33) നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. നഗരത്തില്‍ ഹരിക്കാര സ്ട്രീറ്റിലെ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലേക്കുള്ള എട്ട് വിദ്യാര്‍ഥികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയാണ് ബാറിന് സമീപം നിര്‍ത്തി െ്രെഡവര്‍ മദ്യപിക്കാന്‍ പോയത്. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ച ജില്ലാ പോലീസ് ചീഫ് െ്രെഡവറെ പിടികൂടാന്‍ ടൗണ്‍ നോര്‍ത്ത് പോലീസിന് നിര്‍ദേശം നല്‍കുകായിയിരുന്നു.  
പാലക്കാട്: ജില്ലയില്‍ 11ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷാസന്നാഹം. കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ കര്‍ശന നടപടികള്‍. അപേക്ഷകരും ബന്ധുക്കളുമല്ലാത്തവര്‍ പരിപാടിയില്‍ കയറുന്നത് തടയാന്‍ രണ്ടിടത്ത് പരിശോധനാസംവിധാനം ഒരുക്കാനും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് മുന്‍വശത്തെ റോഡിന് ഇരുവശത്തും നിശ്ചിത അകലത്തില്‍വെച്ച് അപേക്ഷകരുടെ ആദ്യഘട്ട പരിശോധന നടത്താനാണ് ആലോചന. വേദിയിലേക്ക് കടക്കുന്നതിന് മുമ്പ് അവരെ വീണ്ടും നിരീക്ഷിക്കും. പരാതിക്കൊപ്പം പാസില്ലാത്ത ആരെയും കടത്തിവിടില്ലെന്ന് എഡിജിപി പറഞ്ഞു. ജില്ലയിലെ സേനക്കുപുറമെ … Continue reading "ജനസമ്പര്‍ക്ക പരിപാടിക്ക് കനത്ത സുരക്ഷ"

LIVE NEWS - ONLINE

 • 1
  37 mins ago

  പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

 • 2
  54 mins ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 3
  57 mins ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 4
  1 hour ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

 • 5
  1 hour ago

  എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

 • 6
  1 hour ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

 • 7
  1 hour ago

  ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

 • 8
  2 hours ago

  അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു

 • 9
  2 hours ago

  ഫാഷന്‍ ഡിസൈനറും വേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍