Monday, November 19th, 2018

പാലക്കാട്: സി.പി.എം സംസ്ഥാന പ്ലീനത്തിന് തുടക്കം. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ടൗണ്‍ഹാളില്‍ പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടിയുടെ സമ്പൂര്‍ണ സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിനും ബിജെപിക്കും ബദലാകാന്‍ ഇടതുമതേതര കക്ഷികള്‍ക്ക് മാത്രമേ കഴിയൂഎന്ന് കാരാട്ട് പറഞ്ഞു. ജനകീയ പാര്‍ട്ടിയെന്ന നിലയില്‍ പാര്‍ട്ടി നേതാക്കള്‍ വിനയം കാണിക്കണം. സംഘടനയെ ശക്തിപ്പെടുത്തുകയെന്നതാണ് പ്ലീനത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ സ്ഥിതിഗതികള്‍ പ്ലീനത്തില്‍ ചര്‍ച്ചചെയ്യുമെന്നും കാരാട്ട് പറഞ്ഞു.  

READ MORE
    കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ആദ്യ ദിനം പാലക്കാട് മുന്നേറുന്നു. ഒടുവില്‍ വിവിരം കിട്ടുമ്പോള്‍ 30 പോയിന്റോടെ പാലക്കാട് കുതിക്കുകയാണ്. 22 പോയിന്റുള്ള എറണാകുളം ജില്ലയാണ് രണ്ടാമത്. ഒന്‍പത് പോയിന്റുള്ള ഇടുക്കി മൂന്നാമതാണ്. സ്‌കൂളുകളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ സ്‌കൂള്‍ 14 പോയിന്റോടെ ഒന്നാമതെത്തിനില്‍ക്കുന്നു. പത്ത് പോയിന്റ് വീതമുള്ള കുമരംപുത്തൂര്‍ സ്‌കൂളും മര്‍ ബേസില്‍ കോതമംഗലം സ്‌കൂളുമാണ് പിറകില്‍ . ദേശീയ റെക്കോഡിന്റെ അകമ്പടിയോടെയാണ് കൗമാരകായിക കലക്ക് തുടക്കമായത്. രാവിലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ … Continue reading "സംസ്ഥാന സ്‌കൂള്‍ കായികമേള ; പാലക്കാട് മുന്നില്‍"
പാലക്കാട്: ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചമ്മണാംപതി ഇടുക്കുപാറ പരീദ് മുസ്ല്യാരുടെ മകന്‍ ജാഫിര്‍ (20) ആണ് മരിച്ചത്. മുതലമട കാമ്പ്രത്ത് ചള്ള സഹകരണ ബാങ്കിന് സമീപം വളമിറക്കാന്‍ വന്ന ലോറിയുടെ പിറകില്‍ ബൈക്കിടിച്ചാണ് അപകടം. കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പാലക്കാട്: കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകവെ വെട്ടികൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കണ്ണാടി കടലാക്കുറിശ്ശി പുത്തന്‍പുര വീട്ടില്‍ കൃഷ്ണപ്രസാദ് എന്ന സ്പിരിറ്റ് പ്രസാദ്(36), കൊല്ലങ്കോട് ഊട്ടറ മലയമ്പള്ളം കറുത്തേടത്ത് വീട്ടില്‍ മധു(35), ഊട്ടറ മലയമ്പള്ളം പുല്ലാഴികുളമ്പ് രാജേന്ദ്രന്‍ എന്ന കുഞ്ചു(26), കണ്ണാടി കാവുവട്ടം പുത്തന്‍പുര വീട്ടില്‍ അജീഷ്(24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പിടികൂടാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജി. സോമശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 18 ന് രാവിലെ പാലക്കാട് … Continue reading "പ്രകാശന്‍വധം; നാലുപേര്‍ അറസ്റ്റില്‍"
        പാലക്കാട്: സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ മൊഴി ആസ്വദിക്കുകയായിരുന്നു എറണാകുളം അഡീഷണല്‍ സിജെഎം കോടതി ജഡ്ജിയെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍. ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യുവജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. മൊഴി അന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ അത് തെളിവാകുമായിരുന്നു. ഇത്തരം ജഡ്ജിമാരെയാണു താന്‍ ശുംഭന്മാരെന്നു വിശേഷിപ്പിച്ചതെന്നും എം.വി. ജയരാജന്‍ തുടര്‍ന്ന് പറഞ്ഞു.
പാലക്കാട്: സി.പി.എം സംസ്ഥാന പ്ലീനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തൃത്താല ഏരിയയില്‍ പൂര്‍ത്തിയായി. ഏരിയയിലെ 7 ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചരണങ്ങളാണ് നടത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും അഞ്ചു വീധം പ്രചരണ ബോര്‍ഡുകളു ചുമരെഴുത്തും എന്ന രീതിയിലാണ് പൂര്‍ത്തിയായത്. ബൂത്ത് കമ്മറ്റികളുടെ പ്രധാന കേന്ദ്രത്തില്‍ ബൂത്ത് തല സംഘാടക ഓഫീസുകളും പ്രവര്‍ത്തനമാരംഭിച്ചു. ബൂത്ത് കമ്മറ്റി യോഗങ്ങള്‍ക്കു ശേഷം ഓരോ ബൂത്തിലും കുടുംബ യോഗങ്ങള്‍ നടന്നുവരുന്നു. വെള്ളിയാഴ്ച കാലത്ത് 9 ന് കൂറ്റനാട് നടക്കുന്ന ഫണ്ട് ശേഖരണ ജാഥയില്‍ ഫണ്ട് … Continue reading "സിപിഎം സംസ്ഥാന പ്ലീനം ; പ്രചരണം പൂര്‍ത്തിയായി"
പാലക്കാട്: പ്രകാശന്‍ കൊലക്കേസിലെ പ്രതികള്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സൂചന. കോടതിയിലേക്ക് കൊണ്ടുപോകുംവഴി കൊലക്കേസ്പ്രതിയായ പ്രകാശനെ വെട്ടിക്കൊന്നത്. തിങ്കളാഴ്ചരാവിലെ പത്തരയോടെ കൊല നടത്തിയ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പ്രകാശന്‍, പ്രതികളെപ്പറ്റി സൂചനയൊന്നും തന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് അയല്‍വാസിയായ ശിവദാസിനെ വെട്ടിക്കൊന്ന കേസില്‍ റിമാന്റ്്പ്രതിയായി ജുഡീഷ്യല്‍കസ്റ്റഡിയില്‍ കഴിയുകയായിരുന്നു പ്രകാശന്‍. ശിവദാസന്‍ വധവുമായി പ്രകാശന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. എന്നാല്‍, പ്രകാശന്റെ സാമ്പത്തികയിടപാടും ക്രിമിനല്‍പശ്ചാത്തലവുമാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെമറവില്‍ … Continue reading "കൊലക്കേസ്പ്രതിയെ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ ക്വട്ടേഷന്‍ സംഘം"
        പാലക്കാട്: ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട പാലക്കാട് നഗരസഭയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. നഗരസഭ ആരോഗ്യവിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. ആരോഗ്യവിഭാഗം അനുവദിച്ച ലൈസന്‍സ് വിവാദമായതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മാര്‍ട്ടിന്റെ ഭാര്യ ലിമാറോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടകച്ചീട്ട് ഹാജരാക്കിയായിരുന്നു ലൈസന്‍സ് സമ്പാദിച്ചത്.

LIVE NEWS - ONLINE

 • 1
  1 hour ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 2
  4 hours ago

  ശബരിമല കത്തിക്കരുത്

 • 3
  5 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 4
  5 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 5
  5 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  7 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 7
  7 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 8
  7 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 9
  7 hours ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള