Thursday, September 20th, 2018

പാലക്കാട്: കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. കോതമംഗലം തട്ടേക്കാട് തെക്കിലക്കാട്ട് വീട്ടില്‍ വര്‍ഗീസ്‌കുട്ടി (39)ആണ് കോടതിയില്‍ കീഴടങ്ങിയത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്നലെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി കീഴടങ്ങിയത്. 2009 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ നടപ്പുണി ചെക്‌പോസ്റ്റിലൂടെ ഇറച്ചിക്കോഴി കടത്തുന്നതിനു മുന്‍കൂര്‍ നികുതിയിനത്തില്‍ 14 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണു വര്‍ഗീസ്‌കുട്ടി കീഴടങ്ങിയത്. ഇറച്ചിക്കോഴിക്കു മുന്‍കൂര്‍ നികുതിയായി ഡിമാന്റ് ഡ്രാഫ്റ്റിനു പകരം … Continue reading "നികുതി വെട്ടിപ്പ്; പ്രധാന പ്രതി കീഴടങ്ങി"

READ MORE
പാലക്കാട്: അട്ടപ്പാടി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലകളില്‍ മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകള്‍ക്കെതിരെ എല്‍.ഡി.എഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ഇ.എം.എസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വനംവന്യജീവി സംരക്ഷണത്തോടൊപ്പം ഇവിടെ കാടിന്റെ മക്കളായി ജീവിക്കുന്ന ആദിവാസികളുടെയും കര്‍ഷകരുടെയും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി, ജില്ലാ കമ്മിറ്റി … Continue reading "അട്ടപ്പാടിയില്‍ 28ന് ഹര്‍ത്താല്‍"
പാലക്കാട്: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. മുടപ്പല്ലൂര്‍ പുല്ലമ്പാടം മഞ്ഞളി വീട്ടില്‍ കെ. വേലായുധനെ (67) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കഴിഞ്ഞ ഒന്‍പതിനു രാത്രി കുത്തിത്തുറന്നത്. നാല്‍പ്പതില്‍പ്പരം ഭണ്ഡാര കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് വേലായുധനെന്ന് പൊലീസ് പറഞ്ഞു. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു വേലായുധന്‍. പോലീസിനു ലഭിച്ച വിരലടയാളത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് ജയില്‍ ശിക്ഷ കഴിഞ്ഞു വേലായുധന്‍ പുറത്തിറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു … Continue reading "ഭണ്ഡാര മോഷണം ; പ്രതി പിടിയില്‍"
പാലക്കാട്: വാഹന മോഷണ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍, പോത്തന്‍കോട് മഞ്ഞമല അബ്ദുള്‍ മനാഫിന്റെ മകന്‍ സജി എന്ന സാബു(39)വിനെയാണ് ടൗണ്‍ സൗത്ത് ക്രൈം സക്വാഡ് പിടികൂടിയത്. ബൈക്കുകള്‍ മോഷ്ടിച്ച് വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച് മറിച്ചുവിറ്റിരുന്ന സംഘത്തിലെ കണ്ണിയാണ് മനാഫ്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെയും മൊബൈല്‍ നമ്പറുകള്‍ മാറ്റിയും പോലീസിന് പിടികൊടുക്കാതെ നടക്കുകയായിരുന്നു പ്രതി. ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സി.ഐ ബി. സന്തോഷിന്റെ നേതൃത്വത്തില്‍ … Continue reading "വാഹന മോഷണം; ഒരാള്‍ കൂടി അറസ്റ്റില്‍"
പാലക്കാട്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് എടത്തറ മൂത്താന്തറ പാളയം രമേഷ് എന്ന ഉടുമ്പ് രമേഷ് (26) പിടിയിലായി. മോഷണ മുതല്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് രമേഷ ിനെ പോലീസ് പിടികൂടിയത്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് രമേഷ്.
പാലക്കാട്: കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പാലക്കാട് ആര്‍.പി.എഫ് പിടികൂടി. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിലാണ് അനധികൃതമായി റേഷനരി കടത്തിയത്. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയ അരി അവിടെ വെച്ച് ത്രാസില്‍ തൂക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. റെയില്‍വെ സംരക്ഷണ സേനയെ കണ്ട് അരികടത്തിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അരി തൂക്കാനുപയോഗിച്ച ത്രാസും കടത്താന്‍ ഉപയോഗിക്കുന്ന മൊപ്പെഡും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സൗജന്യമായി നല്‍കുന്ന റേഷനരി കിലോയ്ക്ക് അഞ്ചുരൂപക്ക് വാങ്ങിയാണ് കേരളത്തിലേക്ക് കടത്തുന്നത്. ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന അരി ഇടനിലക്കാര്‍ … Continue reading "കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടി"
  പാലക്കാട് : അഷ്ട വൈദ്യ പരമ്പരയിലെ പ്രധാനിയും മേഴത്തൂര്‍ വൈദ്യമഠത്തിലെ കാരണവരുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി(84) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 3.55 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം തുടക്കം മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മൃതദേഹം വൈദ്യ മഠത്തിലെത്തിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ സിദ്ധികളുടെ ഈറ്റില്ലമായ വൈദ്യമഠത്തില്‍ വൈദ്യശാസ്ത്ര മഹോദധി വലിയ നാരായണന്‍ നമ്പൂതിരിയുടെയും ഉണിക്കാളി അന്തര്‍ജനത്തിന്റെയും മകനായി പിറന്ന കുട്ടന്‍ നമ്പൂതിരിയാണ് … Continue reading "വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു"
പാലക്കാട് : മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പാലക്കാട് ജില്ലയില്‍ നിന്ന് 18,480 പരാതി ലഭിച്ചു. പരാതികളില്‍ 12,548 എണ്ണം എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനാണ്. പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് ഓണ്‍ലൈനായി കൈമാറിയിട്ടുണ്ട്. 28 ന് രാവിലെ ഒന്‍പതിന് മന്ത്രി എ.പി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി പരാതികളില്‍ അന്തിമ തീര്‍പ്പുകല്‍പ്പിക്കും. മുഖ്യമന്ത്രി നേരിട്ടു പരിഹരിക്കേണ്ട പരാതികള്‍ തിരഞ്ഞെടുത്ത് അദ്ദേഹത്തിനു കൈമാറും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ പരാതികളുടെ നടപടിക്രമങ്ങള്‍ സഹിതം വകുപ്പു മേധാവികള്‍ നേരിട്ട് ഹാജരാകണമെന്നും കലക്ടര്‍ … Continue reading "ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 11ന്"

LIVE NEWS - ONLINE

 • 1
  8 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  9 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  12 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  12 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  14 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  15 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  15 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  16 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  16 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല