Sunday, July 21st, 2019

പാലക്കാട് : ഭാരതപ്പുഴയിലേക്ക് കുടിവെള്ളം ലഭ്യമാക്കാനായി മലമ്പുഴ ഡാം രണ്ടാമതും തുറന്നു. പുഴയില്‍ പമ്പിങ്ങിനാവശ്യമായ വെള്ളം കിട്ടാതെ കുടിവെള്ള പദ്ധതികള്‍ക്ക് പൂട്ടുവീഴുമെന്ന ഘട്ടത്തില്‍ കഴിഞ്ഞ ദിവസം മുതലാണ് ഡാം തുറന്ന് കനാല്‍വഴി വെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിത്തുടങ്ങിയത്. വാട്ടര്‍ അതോറിറ്റി ഇതേ ആവശ്യം ഉന്നയിച്ച് ജലവിഭവവകുപ്പ് കത്തു നല്‍കിയിരുന്നു. വേനല്‍മഴ കയ്യൊഴിഞ്ഞതിനു പുറമേ ആളിയാറില്‍ നിന്ന് ഉദ്ദേശിച്ച അളവില്‍ വെള്ളം ലഭിക്കാത്തതുമാണ് ഭാരതപ്പുഴയെ വറ്റിച്ചത്. 200 ക്യുസെക്‌സ് തോതിലാണ് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്. ത്രാങ്ങാലി തടയണവരെ വെള്ളം എത്തിക്കഴിഞ്ഞാല്‍ … Continue reading "കുടിവെള്ളത്തിനായി മലമ്പുഴ ഡാം രണ്ടാമതും തുറന്നു"

READ MORE
      പാലക്കാട്: ശ്രേഷ്ഠമാര്‍ന്ന മലയാളഭാഷയിലെ അന്യംനിന്നു പോയ പദങ്ങള്‍ പുനര്‍ജീവിപ്പിക്കുകയാണ് പരനാറി, കീടം, ശുംഭന്‍ എന്നീ പദപ്രയോഗങ്ങളിലൂടെ പിണറായിയും കൂട്ടരും ചെയ്യുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍. തെരഞ്ഞെടുപ്പ് കാലത്തെ മികച്ച വാമൊഴിക്ക് പിണറായിക്ക് അവാര്‍ഡ് കൊടുക്കേണ്ടി വരും. ഉള്ളിലുള്ളത് ഒളിച്ചുവെക്കാനറിയാത്ത പരമ ശുദ്ധനാണ് പിണറായി. പരനാറി പ്രയോഗത്തിലൂടെ കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എ. ബേബിക്ക് പാര പണിയുകയാണ് അദ്ദേഹം ചെയ്തത്. നിലവില്‍ എംഎല്‍എയായ ബേബി അങ്ങനെ തുടരട്ടെ എന്നു കരുതിയായിരിക്കണം പിണറായി ഇപ്രകാരം … Continue reading "മികച്ച വാമൊഴിക്ക് പിണറായിക്ക് അവാര്‍ഡ് നല്‍കണം: ഹസന്‍"
പാലക്കാട് : മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ പന്തലൂരില്‍ പ്രത്യേക സായുധസേന ഐജി ശങ്കര്‍ജുവാല്‍ സന്ദര്‍ശനം നടത്തി. പന്തലൂരിലെ ഗ്ലെന്റോക്ക് എസ്‌റ്റേറ്റ് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലും കേരള മലപ്പുറം ജില്ലയിലെ ഇരുളായിലുമാണ് അപരിചിതരായ ചിലര്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സന്ദര്‍ശനം. ഈ സ്ഥലങ്ങളില്‍ പ്രത്യേക സായുധസേനയും തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്ന് വരും നാളുകളില്‍ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് അട്ടിമറി പോലെയുള്ളവ പ്രതിരോധിക്കാനും നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
        പാലക്കാട്: സോഷ്യലിസ്റ്റ് ജനത നേതാവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.പി.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരേയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
നെന്മാറ: ഉത്സവത്തിന് വെടിക്കെട്ട് നടക്കുന്നതിനിടയില്‍ കല്ലുതെറിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കുംപാടത്ത് മണികണ്ഠന്‍ (30), ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ മന്‍സൂര്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണികണ്ഠനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാരപരിക്കേറ്റ അബ്ദുള്‍ മണ്‍സൂറിനെ നെന്മാറ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
      പാലക്കാട്: കോണ്‍ഗ്രസിന്റെ ഒരു കാല്‍ അഴിമതിയിലാണ്ടിരിക്കുകയാണെന്നും രണ്ടാം യുപിഎ സര്‍ക്കാരിനെപോലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ ചരിത്രത്തില്‍ വേറെ ഇല്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്. എല്‍ഡിഎഫ് ആലത്തൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭക്ഷ്യ സുരക്ഷാബില്‍ കാപട്യം നിറഞ്ഞതാണ്. സ്ത്രീകളില്‍ 80 ശതമാനത്തിനും പോഷകാഹാരം ലഭ്യമാകാത്ത സാഹചര്യത്തില്‍ 35 കിലോ ഭക്ഷ്യസാധനങ്ങള്‍ രണ്ടു രൂപയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് ബില്ലില്‍ അംഗീകരിച്ചിട്ടില്ല. ഉത്തരേന്ത്യയിലെ ഭക്ഷ്യധാന്യ കലവറയില്‍ ഭക്ഷ്യസാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്. അത് … Continue reading "ഭക്ഷ്യ സുരക്ഷാബില്‍ കാപട്യം നിറഞ്ഞത്: വൃന്ദാകാരാട്ട്"
      ഷൊര്‍ണൂര്‍ : വള്ളുവനാട്ടിലെ ചരിത്രപ്രസിദ്ധമായ കവളപ്പാറ കൊട്ടാരത്തിന്റെ നാലുകെട്ട് കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് സംഭവം. തീപ്പിടിത്തതിന്റെ കാരണം അവ്യക്തമാണ്. ഷൊര്‍ണൂരില്‍ നിന്നും രണ്ട് യുണിറ്റ് ഫയര്‍എന്‍ജിനെത്തിയാണ് മൂന്ന് മണിക്കൂറോളം പ്രയത്‌നിച്ച് തീ അണച്ചത്. ആര്യങ്കാവില്‍ ഭക്തര്‍ സമര്‍പ്പിച്ച പട്ടുകള്‍ കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. കൊട്ടാരത്തിലെ വിലമതിക്കുന്ന മര ഉരുപ്പടികളും നശിച്ചിട്ടുണ്ട്. കവളപ്പാറ മൂപ്പില്‍ നായരുടെ അധീനതയിലാണ് കൊട്ടാരം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 1964 മുതല്‍ കോടതിയുടെ റിസീവര്‍ ഭരണത്തിലാണ്. അഡ്വ: മോഹന്‍കുമാറാണ് റിസീവര്‍. കൊട്ടാരത്തിന് … Continue reading "ഷൊര്‍ണൂര്‍ കവളപ്പാറ കൊട്ടാരത്തിന്റെ നാലുകെട്ട് കത്തിനശിച്ചു"
ഒറ്റപ്പാലം : കര്‍ണാടകയില്‍ നിന്നു തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ താമസിച്ചിരുന്ന വരോട് കെ പി എസ് എം എം എച്ച് എസ്സിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. മുറിയില്‍ കഴിഞ്ഞിരുന്ന അന്‍പതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഉച്ച ഭക്ഷണത്തിനു പോയ സമയമായിരുന്നതു കൊണ്ടു ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്‌കൂളിലെ എട്ട്, ഒന്‍പത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഓടു മേഞ്ഞ മേല്‍ക്കൂരയാണ് നിലംപൊത്തിയത്. കഴിഞ്ഞ ദിവസം വരെ പരീക്ഷയും സ്‌കൗട്ട് ക്യാമ്പുമൊക്കെയായി വിദ്യാര്‍ഥികള്‍ കഴിഞ്ഞിരുന്ന … Continue reading "ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നു"

LIVE NEWS - ONLINE

 • 1
  1 hour ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 2
  6 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 3
  7 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 4
  9 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 5
  10 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 6
  21 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 7
  23 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 8
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 9
  1 day ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു