Monday, July 22nd, 2019

    പാലക്കാട്: വാണിയംകുളം കോതയൂരില്‍ അനധികൃത സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. കോതയൂര്‍ കാറ്റാടിപ്പടിയിലെ രാധാകൃഷ്ണന്‍, ഇയാളുടെ വീടിനു സമീപത്തെ വളപ്പുകളുടെ ഉടമകളായ രമാദേവി, സുധീര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. ഇവരെ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച വൈകിട്ടു നാലരയോടെ ജില്ലാകലക്ടര്‍ കെ. രാമചന്ദ്രനും സംഘവുമാണു സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത് ഒറ്റപ്പാലം പൊലീസിനു കൈമാറിയത്. പടക്ക നിര്‍മാണക്കാരനെന്നു പറയപ്പെടുന്ന രാധാകൃഷ്ണന്റെ വീട്ടിലും സമീപത്തെ വളപ്പിലും റബര്‍ എസ്‌റ്റേറ്റിലുമായിരുന്നു സ്‌ഫോടക വസ്തുശേഖരം. നിരോധിതമെന്നു സംശയിക്കുന്ന … Continue reading "സ്‌ഫോടക വസ്തു ശേഖരം; കേസെടുത്തു"

READ MORE
പാലക്കാട്: കല്‍പാത്തി പുഴയില്‍ പുതിയ പാലത്തിനു സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് കുറച്ച് ദിവസത്തെ പഴക്കമുണ്ട്. ന്ന് രാവിലെയാണ് ജഡം കണ്ടത്. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം ആരോ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്തു.  
പാലക്കാട്: പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ഇന്നു തുടങ്ങും. തപാല്‍ വകുപ്പ് ഏറ്റെടുത്ത ജോലി മേയ് 25നകം പൂര്‍ത്തിയാക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി പാഠപുസ്തക വിതരണ ചുമതലയുള്ള സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജി.എസ്.എസ്. ഉണ്ണിത്താന്‍ പറഞ്ഞു. വില നിശ്ചയിച്ചിട്ടില്ലെങ്കിലും ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ മാറ്റമുള്ള പുസ്തകങ്ങളും വിതരണത്തിന് എത്തിച്ചിട്ടുണ്ട്. പുതിയ പാഠപുസ്തകങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ച ശേഷം അനുമതിക്കായി സമര്‍പ്പിച്ച ഫയല്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തിരിച്ചയച്ചിരുന്നു. ഒന്നാം ക്ലാസിലെ പുസ്തകങ്ങളുടെ വില … Continue reading "പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ഇന്നു തുടങ്ങും"
പാലക്കാട്: ആദിവാസി ഊരിനടുത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച വേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ആദിവാസി ബാലികക്ക് പരുക്കേറ്റു. കുലുക്കൂര്‍ ഊരിലെ രഞ്ജിത്തിന്റെ മകള്‍ സത്യ(ഒന്നര)ക്കാണ് ഇന്നലെ രാവിലെ ഏഴരയോടെ വൈദ്യുതാഘാതമേറ്റത്. കുട്ടിയെ കോട്ടത്തറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഊരില്‍ കളിക്കുന്നതിനിടയിലാണ് സംഭവം. സ്വകാര്യ വ്യക്തി കൃഷി സംരക്ഷിക്കുന്നതിനായി അനധികൃതമായി ഏര്‍പ്പെടുത്തിയതാണ് വേലിയെന്ന് ആദിവാസികള്‍ പറഞ്ഞു. മുമ്പും ഈ വേലിയില്‍ നിന്നും ഊരിലുള്ളവര്‍ക്ക് ഷോക്കേറ്റിട്ടുണ്ട്. കുറഞ്ഞ അളവിലുള്ള ഡിസി വൈദ്യുതിയേ വേലിയില്‍ കടത്തി വിടാവൂഎന്ന് നിബന്ധനയുണ്ടെങ്കിലും കെഎസ്ഇബിയുടെ ലൈനില്‍ … Continue reading "വൈദ്യുതാഘാതമേറ്റ് ആദിവാസി ബാലികക്ക് പരിക്ക്"
കോട്ടായി: പാക്കാട് കോട്ടായിയില്‍ സാമൂഹ്യവിരുദ്ധര്‍ പമ്പ്ഹൗസിന്റെ സംരക്ഷണവേലിയും സ്തൂപങ്ങളും തകര്‍ത്തു. കൃഷിഭവന്റെ അധീനതയില്‍ ചുള്ളിയില്‍ കര്‍ഷകര്‍ പണികഴിപ്പിച്ച പമ്പ്ഹൗസിന്റെ സംരക്ഷണവേലിയും സ്തൂപങ്ങളുമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. 20 ദിവസം മുമ്പാണ് ഇവയുടെ പണി പൂര്‍ത്തിയായത്. 70 ഹെക്ടര്‍ സ്ഥലത്തേക്കുള്ള പമ്പിങ്ങിനായി ചമ്പ്രക്കുളം ഓടന്നൂര്‍ കര്‍ഷക സമിതിക്ക് അനുവദിച്ച മോട്ടോര്‍ ഷെഡ്ഡിന്റെ ഇരുമ്പ് വേലിയും 30 സിമന്റ് സ്തൂപങ്ങളുമാണ് തകര്‍ത്തനിലയിലായത്. സമിതി പ്രസിഡന്റ് കെ. ഹരിദാസന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
  വണ്ടിത്താവളം: അയ്യന്‍വീട്ടുചള്ളയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ തീപ്പിടിത്തമുണ്ടായി വൈക്കോല്‍ പൂര്‍ണമായും കത്തിനശിച്ചു. ചൊവാഴ്ച വൈകീട്ട് നാലിന് മീരാന്‍ചള്ളയില്‍ നിന്ന് ഏന്തല്‍പാലത്തേക്ക് വരുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് വൈക്കോലിന് തീപിടിച്ചത്. സംഭവസ്ഥലത്ത് കൂടുതല്‍ വീടുകള്‍ ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ ആത്മസംയമനം പാലിച്ച് ആളിക്കുന്ന വൈക്കോലുമായി ലോറി മുന്നോട്ടെടുത്ത് വിജനമായ സ്ഥലത്ത് വയലില്‍ ലോറി നിര്‍ത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ സമീപത്തുണ്ടായിരുന്ന രാധാകൃഷ്ണന്റെ തവല കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ലോറിയില്‍ തീപടരുന്നത് തടയാന്‍ ശ്രമിച്ചു. ഇതിനിടെ ചിറ്റുരില്‍ നിന്ന് രണ്ട് … Continue reading "ലോറിക്ക് തീപ്പിടിച്ച് വൈക്കോല്‍ കത്തിനശിച്ചു"
      പാലക്കാട്: വടക്കഞ്ചേരി: ദേശീയപാതയില്‍ വടക്കഞ്ചേരിക്കടുത്ത് രണ്ട് അപകടങ്ങളിലായി 19 പേര്‍ക്ക് പരിക്കേറ്റു. തേനിടുക്കില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് 28 ദിവസം പ്രായമായ കുട്ടിയുള്‍പ്പെടെ 15 പേര്‍ക്കും വാണിയംപാറയ്ക്കുസമീപം നീലിപ്പാറയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് നാലാള്‍ക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ തേനിടുക്കിലുണ്ടായ അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന മേലാര്‍കോട് കുളമൂച്ചി സ്വദേശികളായ ഓട്ടോ്രൈഡവര്‍ ശിവദാസ് (32), വിജയലക്ഷ്മി (45), മധുര (40), സുന്ദരി (55), ശ്രീജിത്ത് (24), ജയന്തി (44), പാര്‍വതി (52), ഓമന … Continue reading "രണ്ട് വാഹനാപകടങ്ങളില്‍ 19 പേര്‍ക്ക് പരിക്ക്"
  പാലക്കാട്: ആലപ്പുഴയില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്രപോയി മടങ്ങുകയായിരുന്ന അഞ്ചംഗസംഘത്തെ അക്രമിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആറംഗ ക്വട്ടേഷന്‍ സംഘത്തെ ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. മുണ്ടൂര്‍ കപ്ലിളിപ്പാറ സുരേഷ്(35), കുമ്മംകോട് പ്രകാശ്(23), വലിയപറമ്പില്‍ ബിജു(26), നെന്മാറ കിഴക്കുമുറി കാരക്കാട്ട് പ്രമോദ്(34), കരിമ്പ ഇടക്കുര്‍ശി പാലളം വിജേഷ്(30), മുട്ടിക്കുളങ്ങര കുളക്കണ്ടം പൊറ്റ പ്രമോദ്(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വയനാട്ടില്‍ നിന്നും തിരിച്ച് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന സംഘം മുണ്ടൂരില്‍ വെച്ച് … Continue reading "വിനോദ യാത്രാസംഘത്തിനെതിരെ അക്രമം ; ക്വട്ടേഷന്‍ സംഘം പിടിയില്‍"

LIVE NEWS - ONLINE

 • 1
  4 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 2
  5 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 3
  5 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 4
  6 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 5
  6 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 6
  7 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 7
  7 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 8
  8 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

 • 9
  8 hours ago

  ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു