Sunday, November 18th, 2018

പാലക്കാട്: ട്രാഫിക് ഡ്യൂട്ടിക്കിടെ സിഗ്‌നല്‍ മറികടന്നുവന്ന കാറിടിച്ച് പരിക്കേറ്റ വനിതാ സിവില്‍ പോലീസ് ഓഫീസറെ ജില്ലാആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ട്രാഫിക് പോലീസ്‌സ്‌റ്റേഷനിലെ മെഹര്‍ബാനാണ് (45) ചികിത്സയിലുള്ളത്. ഇതേ സ്‌റ്റേഷനില്‍ തന്നെ ജോലി ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ പടിഞ്ഞാറേ യാക്കര അമ്പലപ്പുറത്ത് കരീമിന്റെ ഭാര്യയാണ് മെഹര്‍ബാന്‍. എന്നാല്‍, ഡിസംബര്‍ 30ന് നടന്ന സംഭവം പോലീസ് തന്നെ മറച്ചുവെച്ചു. ഇവരെ കാണാനെത്തിയ നാട്ടുകാരാണ് വിവരം പുറത്തുവിട്ടത്. പ്രതിയെ നിസ്സാരകുറ്റം ചുമത്തി പോലീസ് ജാമ്യത്തില്‍ വിട്ടതായി പരാതിയുണ്ട്. സംഭവത്തില്‍ പോലീസുകാര്‍ക്കിടയില്‍ … Continue reading "കാറിടിച്ച് പരിക്കേറ്റ വനിതാ പോലീസ് ആശുപത്രിയില്‍"

READ MORE
പാലക്കാട്: പാറകുളമ്പില്‍ പൊതുജനത്തിന് ശല്യം ചെയ്യുന്ന രീതിയില്‍ നടന്നുവന്ന മദ്യവില്‍പന ചോദ്യം ചെയ്ത രണ്ട് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ചോഴിയക്കാട് ചാമിയുടെ മകന്‍ ശശി(36), സമീപവാസി വേലായുധന്റെ മകന്‍ കൃഷ്ണദാസ്(29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ പരിക്കുകളോടെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട്: പോലീസ് െ്രെകംസ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ അഞ്ച് ചാക്ക് നിരോധിച്ച ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. വലിയങ്ങാടിയിലെ ന്യൂ സെന്‍ട്രല്‍ ബസാറിലുള്ള രണ്ട് കടകളില്‍ നിന്നാണ് മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റിലെ വെറ്റില വ്യാപാരിയായ ചന്ദ്രനഗര്‍ താഹിറ മന്‍സിലില്‍ നൂര്‍മുഹമ്മദ് (60), സ്‌റ്റേഷനറി കട നടത്തുന്ന നൂറണി വെണ്ണക്കര ആണ്ടവന്‍ (50) എന്നിവരുടെ ഗോഡൗണുകളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. സൗത്ത് പോലീസ് കേസെടുത്തു. ജില്ലാ പോലീസ് … Continue reading "വന്‍ ലഹരിവേട്ട ; രണ്ടു പേരെ അറസ്റ്റ് ചെയ്തു"
പാലക്കാട്: ഗ്യാസ് ടാങ്കറിനു തീപിടിച്ചത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. തീയുമായി ദേശീയപാതയിലൂടെ പാഞ്ഞ ഗ്യാസ് ടാങ്കറെ അഗ്നിശമന സേന പിന്‍തുടര്‍ന്നെത്തി തീകെടുത്തി. മണിക്കൂറുകളോളം നേരം ജനങ്ങള്‍ പരിഭ്രാന്തരായി. പൊള്ളാച്ചിയില്‍ നിന്നു മംഗലാപുരത്തേയ്ക്ക് പാചക വാതകം നിറക്കാന്‍ പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഒലവക്കോട് പുതിയപാലത്തിനു സമീപം വൈദ്യുതി പോസ്റ്റില്‍ ടാങ്കറിന്റെ പ്രഷര്‍ ഗ്യാസ് നോബ് ഉരസുകയായിരുന്നു. ഇതോടെയാണ് തീപിടിച്ചത്. ഇതറിയാതെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ജയാനന്ദ യാദവ് ടാങ്കര്‍ ഓടിച്ചു പോയി. പുറകില്‍ വരുന്ന വാഹനങ്ങളും നാട്ടുകാരും ഇക്കാര്യം … Continue reading "ഗ്യാസ് ടാങ്കറിന് തീപിടിച്ചു; നാട്ടുകാര്‍ പരിഭ്രാന്തരായി"
പാലക്കാട്: വിശ്രമമന്ദിരങ്ങളില്‍ കാറ്ററിംഗ് സേവനത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹും കുഞ്ഞ്. നെന്മാറ വിശ്രമമന്ദിരത്തിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെന്മാറ-വല്ലങ്ങി ബൈപ്പാസ് റോഡ് ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വി. ചെന്താമരാക്ഷന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഒലവക്കോട്: പാലക്കാട് ഒലവക്കോട് ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. പാലക്കാട് ഒലവക്കോട് പുതുപ്പെരിയാരത്താണ് സംഭവം. ആളപായമുണ്ടായിട്ടില്ല. അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നു. ലോറിക്കുള്ളിലുണ്ടായിരുന്ന സിലിണ്ടറിലെ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്.
പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സമൂഹം ധാര്‍മിക ബാധ്യതയായി ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിലൊതുങ്ങാത്ത ലക്ഷ്യ സാക്ഷാത്കാരത്തിനു സമൂഹത്തിന്റെയാകെ സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പട്ടാമ്പി താലൂക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭൂമി കൊടുത്തു കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവും നിറവേറ്റണം. സ്വാതന്ത്ര്യത്തിന്റെ സ്വാദ് എല്ലാവര്‍ക്കും ലഭ്യമാകണമെങ്കില്‍ എല്ലാവര്‍ക്കും കിടപ്പാടം എന്ന ലക്ഷ്യം പൂര്‍ത്തിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്: അമ്പത്തിനാലാമത് സംസ്ഥാന സകൂള്‍ കലോത്സവത്തിന്റെ പന്തലിന് പ്രധാനവേദിയായ പാലക്കാട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ കാല്‍നാട്ടി. ഇന്നലെ വൈകിട്ട് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. അബ്ദുറബാണ് കാല്‍നാട്ടല്‍ ചടങ്ങ് നിര്‍വഹിച്ചത്. ഷാഫിപറമ്പില്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജനുവരി 19 മുതല്‍ 25 വരെ നടക്കുന്ന കലോത്സവത്തിന് നഗരത്തിലെ 18 വേദികളാണ് നിശ്ചയിച്ചിട്ടുള്ളത്. ചടങ്ങിലേക്ക് ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെയും അതിഥികളെയും സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയമാതൃക പാലക്കാട്ടും ആവര്‍ത്തിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പിന്നാക്ക ജില്ലയായ പാലക്കാടിനും … Continue reading "സംസ്ഥാന സകൂള്‍ കലോത്സവം; പ്രധാനവേദിക്ക് കാല്‍നാട്ടി"

LIVE NEWS - ONLINE

 • 1
  12 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  13 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  16 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  21 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  22 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു