Wednesday, February 20th, 2019

നെന്മാറ: ഉത്സവത്തിന് വെടിക്കെട്ട് നടക്കുന്നതിനിടയില്‍ കല്ലുതെറിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കുംപാടത്ത് മണികണ്ഠന്‍ (30), ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ മന്‍സൂര്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണികണ്ഠനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാരപരിക്കേറ്റ അബ്ദുള്‍ മണ്‍സൂറിനെ നെന്മാറ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

READ MORE
ഒറ്റപ്പാലം : കര്‍ണാടകയില്‍ നിന്നു തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ താമസിച്ചിരുന്ന വരോട് കെ പി എസ് എം എം എച്ച് എസ്സിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. മുറിയില്‍ കഴിഞ്ഞിരുന്ന അന്‍പതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഉച്ച ഭക്ഷണത്തിനു പോയ സമയമായിരുന്നതു കൊണ്ടു ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്‌കൂളിലെ എട്ട്, ഒന്‍പത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഓടു മേഞ്ഞ മേല്‍ക്കൂരയാണ് നിലംപൊത്തിയത്. കഴിഞ്ഞ ദിവസം വരെ പരീക്ഷയും സ്‌കൗട്ട് ക്യാമ്പുമൊക്കെയായി വിദ്യാര്‍ഥികള്‍ കഴിഞ്ഞിരുന്ന … Continue reading "ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നു"
    വടക്കഞ്ചേരി: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി സ്വപ്ന ലോകത്തെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും വലിയ പരാജയം നേരിടാന്‍ പോകവെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നു പറയുന്നത് സ്വപ്‌നം മാത്രമാണ്. രാജ്യത്ത് കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ആന്റണി അറിയുന്നില്ല. കണ്ണമ്പ്രയില്‍ എല്‍ഡിഎഫിന്റെ തെരെഞ്ഞെടുപ്പു പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതിയുടെ പരാമര്‍ശമണ്ടായപ്പോഴും ഇതുതന്നെയാണ് ഉമ്മന്‍ ചാണ്ടി … Continue reading "ആന്റണി സ്വപ്ന ലോകത്തെന്നു പിണറായി"
ചിറ്റൂര്‍ : പാലക്കാട്, ചിറ്റൂര്‍ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജല അഥോറിട്ടി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തത്തമംഗലം, ചെമ്പകശേരി, കവറക്കാട്, ചുങ്കം പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസമായിട്ട കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുത്തിയിരിപ്പ് സമരം. തുടര്‍ന്ന് ചിറ്റൂര്‍ പോലീസ് പോലീസ് സ്ഥലത്തെത്തി ജല അഥോറിട്ടി അസിസ്റ്റന്റ് എഞ്ചിനീയര്‍ സദാനന്ദനുമായി ചര്‍ച്ച നടത്തിയതില്‍ പുഴപ്പാലത്തെ ശുദ്ധീകരണ ശാലയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം സമീപ പഞ്ചായത്തുകള്‍ക്കും നല്‍കുന്നതു കൊണ്ട് ഇവിടെ കുടിവെള്ളം എത്തിക്കാന്‍ സാധിക്കാതെ … Continue reading "കുടിവെള്ളപ്രശ്‌നം: നാട്ടുകാര്‍ കുത്തിയിരിപ്പ് സമരം"
പാലക്കാട് : ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് തുടര്‍ച്ചയായി രേഖപ്പെടുത്തിത്തുടങ്ങിയതോടെ രോഗികളുള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. മുന്‍ വര്‍ഷങ്ങളില്‍ വെയിലിന്റെ കാഠിന്യം ഉയര്‍ന്നപ്പോള്‍ ജില്ലയില്‍ കുഴഞ്ഞുവീണുള്ള അത്യാഹിതങ്ങള്‍ വര്‍ധിച്ചിരുന്നു. ഇത്തവണയും കുഴഞ്ഞുവീണുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ആരോഗ്യാവസ്ഥ മോശമായവര്‍ തുടങ്ങിയവര്‍ക്കു വേനല്‍ച്ചൂടില്‍ പ്രത്യേക പരിചരണം അനിവാര്യമാണ്. ചൂട് വര്‍ധിക്കുന്നതുമൂലമുള്ള അസ്വസ്ഥകള്‍ രോഗികള്‍ക്കു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ സമയം വെയിലേല്‍ക്കുകയോ, സഞ്ചരിക്കുകയോ ചെയ്താല്‍ അതു കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. … Continue reading "താപനില കൂടുന്നു രോഗികളുള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണം"
നെന്മാറ: കണീമംഗലം ഏന്തന്‍പാതയില്‍ വന്‍മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഗതാഗതതടസ്സമുണ്ടായി. റോഡരികിലെ ദ്രവിച്ച മരം ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് റോഡിന് കുറുകെ വീണത്. ആലത്തൂരില്‍ നിന്നുമെത്തിയ അഗ്‌നിശമനസേനാവിഭാഗവും നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റി ഒന്നരമണിക്കൂറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
മണ്ണാര്‍ക്കാട്: നോമിനേഷന്‍ പോലും കൊടുക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി വ്യാജസ്ഥാനാര്‍ഥി രംഗത്ത്. കേരള പീപ്പിള്‍ ഡലവപ്പ്‌മെന്റ് ഫോറം എന്ന പേരിലാണ് പാലക്കാട് ലോക്‌സഭാ സഭാ മണ്ഡലം സ്ഥാനാര്‍ഥിയായി അബ്ദുറഹ്മാന്‍ രംഗത്തുള്ളത്. കെ പി ഡി എഫ് എന്ന സംഘടനയുടെ പേരില്‍ അബ്ദുറഹ്മാന്റെ സ്ഥാനാര്‍ഥിത്വം അറിയിച്ചു വിവിധ മേഖലകളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സ്ഥാനാര്‍ഥി നാമനിര്‍ദേശിക പത്രികപോലും കൊടുത്തിട്ടില്ലെന്ന് മാത്രമല്ല പത്രിക സമര്‍പ്പിക്കാനുള്ള തീയതി കഴിഞ്ഞിട്ടും മത്സരരംഗത്തില്ലാത്തയാള്‍ പ്രചാരണം നടത്തുന്നത് അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട്: തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താന്‍ മുന്‍പിലുണ്ടാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ്. തോട്ടം മേഖലയായ മലക്കപ്പാറയില്‍ വോട്ടു തേടിയെത്തിയതായിരുന്നു അദ്ദേഹം. തമിഴ്ഭാഷ ശരിക്കു സംസാരിക്കുവാന്‍ അറിയില്ലെങ്കിലും മൂന്നു തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീസസ് എന്ന സിനിമയില്‍ പുരട്ചി തലൈവി ജയലളിതയുമൊത്തും അഭിനയിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. മലക്കപ്പാറയ്ക്കു സമീപമുള്ള പത്തടിപ്പാലത്തിനു സമീപവും റോപ്‌വേയിലും ഊഷ്മളമായ സ്വീകരണമാണു നാട്ടുകാര്‍ നല്‍കിയത്. സ്ഥാനാര്‍ഥിയോടൊപ്പം ബി.ഡി. ദേവസി എംഎല്‍എ, സിപിഐ ഏരിയ സെക്രട്ടറി അഡ്വ. നന്ദകുമാര്‍ … Continue reading "തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: ഇന്നസെന്റ്"

LIVE NEWS - ONLINE

 • 1
  1 hour ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു