Saturday, February 16th, 2019

പാലക്കാട്: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ സിവില്‍ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. കസബ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കണ്ണാടി പാണ്ടിയോട് കൃഷ്ണ കൃപയില്‍ റെനില്‍(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ അഞ്ചരക്ക് വടക്കന്തറയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചുവരു സമയത്താണ് ഇയാള്‍ കാണാതായത്. വയറുവേദനയുണ്ടെന്നും പോവുന്ന വഴി യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു പോകുമെന്നും റിനില്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബന്ധു വീട്ടില്‍ ഇന്നലെ നടക്കുന്ന … Continue reading "കാണാതായ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി"

READ MORE
പാലക്കാട്: പ്രളയത്തില്‍ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് കോയമ്പത്തൂരില്‍ നിന്നും മെഡിക്കല്‍ സംഘം ഹെലികോപ്ടറുകളില്‍ എത്തും. അവശ്യമരുന്നുകള്‍ എത്തിക്കുന്നതിനായി ദ്രുതകര്‍മ്മസേനയുടെ സഹായവും ഇവിടെ ലഭ്യമാക്കും. മഴ ഇപ്പോഴും തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ കാരണം പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. റോഡുകളെല്ലാം തകര്‍ന്നതിനെത്തുടര്‍ന്ന് തലച്ചുമടായാണ് ഇവിടേക്ക് സാധനങ്ങളെത്തിക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്‌കരമായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതിയിലേക്കുള്ള റോഡും പാലവും ഒലിച്ചുപോയി. നെല്ലിയാമ്പതി ചുരത്തില്‍ 40ല്‍പരം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. തോട്ടം തൊഴിലാളികളാണ് ഈ മേഖലയില്‍ കൂടുതലും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ താത്കാലികമായി ഒരു പാലം നിര്‍മിച്ച് ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
പാലക്കാട്: നെന്മാറ ഉരുള്‍പെട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇത് ആരുടേ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. നെല്ലിയാമ്പതി റോഡിനടുത്ത് അളവശ്ശേരി ചേരിന്‍കാടില്‍ ഉരുള്‍പൊട്ടി രണ്ട് കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരക്ക് ആതനാട് കുന്നിന്റെ അടിവാരത്തെ ചേരിന്‍കാട്ടിലായിരുന്നു ദുരന്തം.  
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
24 മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത.
ഇന്ന് രാവിലെ 10.30നാണ് 54 സെന്റീമീറ്ററായി ഷട്ടര്‍ ഉയര്‍ത്തുന്നത്.
പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനേത്തുടര്‍ന്ന് പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞിരിക്കുകയാണ്. അതേസമയം ജലനിരപ്പില്‍ കുറവുണ്ടെങ്കിലും മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ അടക്കില്ലെന്നാണ് വിവരം.  

LIVE NEWS - ONLINE

 • 1
  4 mins ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 2
  1 hour ago

  കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

 • 3
  1 hour ago

  കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

 • 4
  1 hour ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 5
  1 hour ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 6
  1 hour ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

 • 7
  2 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 8
  2 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 9
  3 hours ago

  സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക