Sunday, September 23rd, 2018

പാലക്കാട്: സ്‌റ്റേഷനില്‍നിന്നും പുറപ്പെട്ട ട്രെയിനിലേക്ക് ചാടിക്കയറവേ കാല്‍തെന്നിവീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട യുവാവ് മരിച്ചു. ഇടുക്കി മുട്ടം പള്ളിവാതുക്കല്‍ അജു തോമസ്(46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിന് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കോയമ്പത്തൂരില്‍നിന്നും കണ്ണൂരേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് ചാടിക്കയറുമ്പോഴാണ് സംഭവം. കാല്‍തെന്നി പ്ലാറ്റ് ഫോമിനിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ഉടന്‍തന്നെ അപായച്ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ പോലീസെത്തി ഇയാളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

READ MORE
പാലക്കാട്: ഒറ്റപ്പാലം യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. പാലപ്പുറം ‘സമത’യില്‍ എം. സുഗതന്‍-എസ് പ്രിയ ദമ്പതികളുടെ മകന്‍ എംഎസ് മിഥുന്‍ഘോഷ്(22) ആണ് ബൈക്കില്‍ ലോറിയിടിച്ച് മരിച്ചത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബംഗളൂരു-പുണെ ദേശീയപാതയില്‍ ചിത്രദുര്‍ഗയില്‍ മിഥുന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. അമേരിക്കന്‍ ഗെയിം ഗ്രൂപ്പായ അയണ്‍ ബട്ട് അസോസിയേഷന്റെ സാഡില്‍ ഡോര്‍ ചാലഞ്ച് ഏറ്റെടുത്തായിരുന്നു മിഥുന്റെ ബൈക്ക് യാത്ര. … Continue reading "ബൈക്ക് റൈഡ് ചാലഞ്ച്: വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു"
പാലക്കാട്: ഹര്‍ത്താല്‍ ലഹളയോടനുബന്ധിച്ച് പാലക്കാട് നഗരത്തില്‍ 27 പേര്‍ അറസ്റ്റില്‍. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് 11 പേരെയും പാലക്കാട് നോര്‍ത്ത് പോലീസ് 16 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിന്റെ മറവില്‍ നഗരത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുമാണ് ഇവരെ അറസ്റ്റ്. മേപറമ്പില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച അക്രമികള്‍ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തിയത്.
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്തു പൂട്ടിയിട്ടിരുന്ന വീട്ടില്‍ കവര്‍ച്ച. ആപ്പേപ്പുറം റോഡിന് സമീപം കുന്നപ്പുള്ളിയില്‍ അന്‍വര്‍സാദത്തിന്റെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ന്നത്. ഒറ്റപ്പാലത്ത് കൂള്‍ബാര്‍ നടത്തുന്ന അന്‍വര്‍ സാദത്തും കുടുംബാംഗങ്ങളും ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ഒരുപവന്റെ കമ്മലുകള്‍, മൂന്നു വാച്ചുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയാണ് കവര്‍ന്നത്. ഇവ വീടിനുള്ളിലെ അലമാരകളിലായിരുന്നു. കുടുംബാംഗങ്ങള്‍ രാത്രി എട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മതില്‍ ചാടി അകത്തു കടന്ന മോഷ്ടാവ് … Continue reading "പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; ആഭരണങ്ങളും പണവും നഷ്ടമായി"
പാലക്കാട്: വിഷുവിന്റെ ഭാഗമായി സംസ്ഥാനത്താകെ ആറായിരം കോടിയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ആലത്തൂര്‍ ദേശീയ മൈതാനത്ത് നിര്‍മ്മിച്ച ഓപ്പണ്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിമാസം 1100 രൂപ നിരക്കില്‍ മുഴുവന്‍ കുടിശ്ശിക തുകയും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. സിവില്‍സിപ്ലൈസ് വകുപ്പിനേയും സഹകരണ വകുപ്പിനേയും ഏകോപിപ്പിച്ച് വിഷു വിപണിയിലെ വില നിയന്ത്രിക്കാനയി. ബഡ്ജറ്റ് പ്രവൃത്തികള്‍ കൂടാതെ കിഫ്ബിയുടെ ധനസഹായത്തോടെ അമ്പതിനായിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. 15 കോടി ചെലവില്‍ നിര്‍മിക്കുന്ന ആലത്തൂര്‍ … Continue reading "വിഷുപ്രമാണിച്ച് ക്ഷേമപെന്‍ഷനുകള്‍ ഉടന്‍ വിതരണം ചെയ്യും: എകെ ബാലന്‍"
പാലക്കാട്: തച്ചനാട്ടുകര കരിങ്കല്ലത്താണിയിലെ സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേര്‍ന്ന ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചോലയില്‍ ഡോ. അബ്ദുല്‍ റഹ്മാന്‍, ഭാര്യ ഡോ. ഹസീന റഹ്മാന്‍ എന്നിവര്‍ താമസിക്കുന്ന വീട്ടിലെ പരിശോധന മുറിയോട് ചേര്‍ന്ന് രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറിയുടെ ക്ലോസറ്റിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുജോലിക്കാരി ക്ലോസറ്റ് അടഞ്ഞ നിലയിലാണെന്ന് ഡോക്ടറെ അറിയിച്ചിരുന്നു. ഉച്ചയോടെ ഡോക്ടര്‍, അടുത്ത വീട്ടില്‍ ജോലിയെടുത്തിരുന്ന പ്ലംബര്‍മാരെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് … Continue reading "ഡോക്ടറുടെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം"
പാലക്കാട്: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റി പലയിടത്തായി വലിച്ചെറിഞ്ഞ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതി കാസര്‍കോട് ചിറ്റാരിക്കല്‍ മണത്തുരുത്തേലില്‍ സ്വദേശി എം.എ.ഷാജനാണ്(44) ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പുറമെ തെളിവു നശിപ്പിച്ചതിന് അഞ്ചു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ എക്‌സ് സര്‍വീസ്‌മെന്‍ കോളനി മണലേല്‍ … Continue reading "യുവതിയെ കൊലനടത്തി കഷണങ്ങളാക്കിയ കേസ്: പ്രതിക്ക് ജീവപര്യന്തം"
പാലക്കാട്: കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ കേസില്‍ പോലീസ് അന്വേഷിക്കുന്ന യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. സന്തോഷിനെ പോലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും മൃതദേഹം താഴെയിറക്കാന്‍ സമ്മതിക്കാതെ പാലക്കാട്-പൊള്ളാച്ചി റോഡുപരോധിച്ചു. ജനുവരി 12ന് രാത്രി 10.30ന് പള്ളത്തേരിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചിരുന്നു. ഡ്രൈവറും ബസിലുണ്ടായിരുന്ന ചില യാത്രക്കാരും കല്ലെറിഞ്ഞവര്‍ക്ക്പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സന്തോഷിലേക്കും സുഹൃത്തുക്കളിലേക്കുമെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ കെഎസ്ആര്‍ടിസിയില്‍ ചില്ലിന്റെ തുകയടച്ച് കേസ് ഒത്തുതീര്‍പ്പാക്കാനും ശ്രമമുണ്ടായി. സന്തോഷടക്കം സംശയമുള്ള … Continue reading "ബസിന് കല്ലെറിഞ്ഞ കേസുമായി ബന്ധപ്പെട്ട യുവാവ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി"

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    5 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    21 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    24 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    24 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്