Thursday, January 24th, 2019
പാലക്കാട്: ബൈക്ക് വാങ്ങാന്‍ എടുത്ത വായ്പയുടെ തിരിച്ചടവ് തെറ്റിയതിന് വീട്ടില്‍ക്കയറി ദമ്പതികളെ മര്‍ദിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. പാലക്കാട് കൊടുന്തിരപ്പുള്ളി നെടുമ്പറമ്പ് വീട്ടില്‍ സിജില്‍(28)നെയാണ് കൊടുന്തിരപ്പുള്ളിയില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാലക്കാട്: ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിന് സമീപം തമിഴ്‌നാട് സ്വദേശി രാമദുരൈ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 1.7 ലക്ഷം രൂപയും നാല് പവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടത്. ഓണാവധിക്ക് ഇവര്‍ വീട് പൂട്ടി തമിഴ്‌നാട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. എകെജി റോഡിലെ ബ്രഹ്മദത്തന്‍ കോളനിയിലെ പൂട്ടിയിട്ട മറ്റ് രണ്ട് തമിഴ്‌നാട് സ്വദേശികളുടെ വീട്ടിലും മോഷണവും മോഷണശ്രമവും നടന്നിട്ടുണ്ട്. ഇവിടെ താമസിക്കുന്ന വഞ്ചിമുത്തുവിന്റെ … Continue reading "പൂട്ടിയിട്ട വീട്ടില്‍ മോഷണം; 1.7 ലക്ഷം രൂപയും നാല് പവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു"
പാലക്കാട്: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ സിവില്‍ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. കസബ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കണ്ണാടി പാണ്ടിയോട് കൃഷ്ണ കൃപയില്‍ റെനില്‍(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ അഞ്ചരക്ക് വടക്കന്തറയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചുവരു സമയത്താണ് ഇയാള്‍ കാണാതായത്. വയറുവേദനയുണ്ടെന്നും പോവുന്ന വഴി യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു പോകുമെന്നും റിനില്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബന്ധു വീട്ടില്‍ ഇന്നലെ നടക്കുന്ന … Continue reading "കാണാതായ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി"
മൂവായിരത്തിലധികം തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് നെല്ലിയാമ്പതിയിലുള്ളത്.
പാലക്കാട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഫോണും പിടിച്ചെടുത്തു. ഇയാളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ … Continue reading "മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍"
പാലക്കാട്: പ്രളയത്തില്‍ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് കോയമ്പത്തൂരില്‍ നിന്നും മെഡിക്കല്‍ സംഘം ഹെലികോപ്ടറുകളില്‍ എത്തും. അവശ്യമരുന്നുകള്‍ എത്തിക്കുന്നതിനായി ദ്രുതകര്‍മ്മസേനയുടെ സഹായവും ഇവിടെ ലഭ്യമാക്കും. മഴ ഇപ്പോഴും തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ കാരണം പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. റോഡുകളെല്ലാം തകര്‍ന്നതിനെത്തുടര്‍ന്ന് തലച്ചുമടായാണ് ഇവിടേക്ക് സാധനങ്ങളെത്തിക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്‌കരമായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതിയിലേക്കുള്ള റോഡും പാലവും ഒലിച്ചുപോയി. നെല്ലിയാമ്പതി ചുരത്തില്‍ 40ല്‍പരം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. തോട്ടം തൊഴിലാളികളാണ് ഈ മേഖലയില്‍ കൂടുതലും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ താത്കാലികമായി ഒരു പാലം നിര്‍മിച്ച് ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.

LIVE NEWS - ONLINE

 • 1
  35 mins ago

  ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

 • 2
  57 mins ago

  കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

 • 3
  1 hour ago

  മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

 • 4
  1 hour ago

  ബാഴ്‌സക്ക് തോല്‍വി

 • 5
  3 hours ago

  മൂന്നാറില്‍ അതിശൈത്യം

 • 6
  3 hours ago

  പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്

 • 7
  3 hours ago

  ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

 • 8
  13 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 9
  15 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി