Friday, November 16th, 2018
10,48,000 രൂപയാണ് വാളയാര്‍ ചെക്‌പോസ്റ്റില്‍ പിടികൂടിയത്.
ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ട്രക്കില്‍ വെച്ചാണ് ഗാര്‍ഡ് റൂമും മൂന്ന് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റിയത്.
പാലക്കാട്: ചിറ്റൂര്‍ കെഎസ്ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറടക്കം 12 പേര്‍ക്ക് പരിക്ക്. ടിപ്പര്‍ ലോറി ഓടിച്ചിരുന്ന പൊല്‍പ്പുള്ളി പനയൂര്‍ അത്തിക്കോട് രാജന്റെ മകന്‍ സജീവന്‍(31) ആണ് മരിച്ചത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവര്‍ നല്ലേപ്പിള്ളി പന്നിപെരുന്തല കെ ബാബുവിനെ(44) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലമ്പാടി സ്വദേശികളായ സന്തോഷ്(45), പ്രേമകുമാരി(45), സുല്‍ഫിയ(18), സുല്‍ത്താന്‍(45), എരുത്തേമ്പതി ജോസഫ്(26), ജയപ്രിയ(40) കരിവപ്പാറ … Continue reading "ബസും ടിപ്പറും കൂട്ടിയിടിച്ചു; ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു"
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പറയില്‍ നാട്ടുകല്ലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ പനയൂര്‍ അത്തിക്കോട് സ്വദേശി സജീവ(33) നാണ് മരിച്ചത്. ബസ് യാത്രക്കാരായ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പറയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ സര്‍ക്കാര്‍ വനത്തില്‍ മ്ലാവിനെ വെടിവച്ചുകൊന്ന് മാംസ വില്‍പ്പന നടത്തിയ കേസിലെ മുഖ്യപ്രതിയെ കോടതി ശിക്ഷിച്ചു.അമ്പലപ്പാറ ഏറാടന്‍ വീട്ടില്‍ സിദ്ദീഖ് എന്ന അബൂബക്കറിനെയാണ് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം കഠിന തടവിനു പുറമെ 6,000 രൂപ പിഴ അടക്കണം. മറ്റ് പ്രതികളായ കോഴിശേരി വീട്ടില്‍ മുഹമ്മദ്, അമ്പലപ്പാറ കോളനിയില്‍ കുട്ടന്‍, പുത്തന്‍വീട്ടില്‍ രാജു, അറത്തിക്കുഴിയില്‍ സുകുമാരന്‍, വെള്ളയങ്കര വീട്ടില്‍ ഷൗക്കത്ത്, കടക്കോട്ട് വീട്ടില്‍ ഹൈദര്‍ സലാം, പെട്ടമണ്ണ … Continue reading "മ്ലാവിനെ കൊന്ന് മാംസം വിറ്റക്ക് ശിക്ഷ"
അഗളി: പത്ത് ലിറ്റര്‍ വിദേശമദ്യം കടത്തിയ ആള്‍ അറസ്റ്റില്‍. കള്ളമല പുട്ടനാല്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഷിജുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യം സ്‌കൂട്ടറില്‍ കടത്തികൊണ്ടു പോകുന്നതായി അഗളി എഎസ്പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അഗളി അഡീഷണല്‍ എസ്‌ഐ എം രതീഷും സംഘവും അഗളിയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

LIVE NEWS - ONLINE

 • 1
  4 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  6 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  6 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  9 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  12 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  13 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  14 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  14 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  15 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം