PALAKKAD

പാലക്കാട്: ഫാസിസം രാജ്യത്ത് വ്യാജദേശീയതയെ ഉല്‍പ്പാദിപ്പിക്കുകയാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഒറ്റപ്പാലം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഫാസിസം, ഭീകരവാദം, ഇസ്‌ളാമോഫോബിയ ‘ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്നത് അടിച്ചമര്‍ത്തലിന്റെയും മേല്‍ക്കോയ്മയുടെയും ദേശീയതയാണ് .അതാണ് ഏറ്റവും വലിയ ഭീകരവാദം. സംഘപരിവാറിന്റെ ഉന്മത്ത ദേശീയതക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ വേരുകളില്ല. ജനകീയമായ ദേശീയതയാണ് രാജ്യത്തിന്റെ പാരമ്പര്യം. അസഹിഷ്ണുത വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ചര്‍ച്ചകളേയും ആശയ സംവാദങ്ങളേയും അംഗീകരിക്കുന്നില്ല. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹക്കീം നദ് വി അധ്യക്ഷത വഹിച്ചു

മണര്‍കാട് സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

പാലക്കാട്: മണര്‍കാട് ആര്‍എസ്എസ് ക്രിമിനലുകള്‍ സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ നൂറിലേറെ അക്രമികള്‍ മാരകായുധങ്ങളുമായി സംഘടിച്ച് എത്തി മണര്‍കാട് കവലയിലുള്ള സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ഓഫീസിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. ഓഫീസ് ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മണര്‍കാട് സ്‌റ്റേഷനിലെ പൊലീസുകാരെ ബലംപ്രയോഗിച്ച് നീക്കിയാണ് ഓഫീസിനുള്ളിലേക്ക് അക്രമികള്‍ കടന്നത്. പൊലീസുകാര്‍ക്കുംപരിക്കുണ്ട്. രാത്രി ഏറെനേരം അക്രമികള്‍ മണര്‍കാട് കവല മുതല്‍ കാവുംപടി വരെയുള്ള മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടുതല്‍ പൊലീസ്എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്

ഉപ്പുകുളത്ത് വീണ്ടും പുലി ആടിനെ പിടിച്ചു
സഹകരണ ജീവനക്കാരുടെ കണ്‍വന്‍ഷന്‍ നാളെ
സമസ്ത പ്രസിഡന്റ് എപി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു
വാളയാറില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ചു

      പാലക്കാട്: വാളയാറിനടുത്ത് അട്ടപ്പള്ളത്ത് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ട് എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടുകാരായ മഹേന്ദ്രന്‍(24), ധനശേഖരന്‍(22) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.45ഓടെയാണ് സംഭവം. കൊച്ചിയിലേക്ക് വിനോദയാത്ര പോയി മടങ്ങിയ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് ഇവര്‍. ഇവര്‍ സഞ്ചരിച്ച കാര്‍ ടയര്‍ പൊട്ടി റോഡില്‍ മറിയുകയായിരുന്നു. ഒമ്പതു പേര്‍ വാഹനത്തിലുണ്ടായിരുന്നു. മൂന്നു പേരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അരക്കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
പെട്രോള്‍ നിറച്ച കുപ്പികളുമായി രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാലക്കാട് സിപിഎം ഓഫീസിന് നേരെ കല്ലേറ്
ആറു കിലോ കഞ്ചാവുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

പാലക്കാട്: അഗളി മേലെ കോട്ടത്തറയില്‍ ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. മേലെ കോട്ടത്തറയില്‍ സെന്തില്‍കുമാര്‍(36), ശരവണന്‍(22) എന്നിവരെ മൂന്ന് കിലോഗ്രാം കഞ്ചാവുമായി ആദ്യം പിടികൂടി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രദേശവാസിയായ പാര്‍വതി(46), സാവിത്രി(36) എന്നിവരെ വീട്ടിനുള്ളില്‍ സൂക്ഷിച്ച മൂന്ന് കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബാഗുകളും ചെറിയ പാക്കറ്റുകളും കണ്ടെടുത്തു. അട്ടപ്പാടിയിലെ കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന സംഘം സജീവമാണെന്ന പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിജി ടോമി, ഇന്‍സ്‌പെക്ടര്‍ സജു, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.നൂറുദ്ദീന്‍, പ്രിവന്റീവ് ഓഫിസര്‍ എം.യൂനസ്, സിഇഒമാരായ കെ സതീഷ്, പി.അഭിലാഷ്, കെ ബൈജു, വി പ്രേംകുമാര്‍, അര്‍ച്ചന, ഡ്രൈവര്‍ മുജീബ് റഹ്മാന്‍ റെയ്ഡില്‍ പങ്കെടുത്തു

കാട്ടാനകളെ തടയാന്‍ 8 കോടി ചെലവില്‍ റെയില്‍പ്പാളവേലി

പാലക്കാട്: വാളയാര്‍ മേഖലയില്‍ കാട്ടാനകള്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നത് തടയാന്‍ പഴയ റെയില്‍പ്പാളങ്ങള്‍കൊണ്ട് 8 കോടി ചെലവില്‍ വേലി കെട്ടും. മലമ്പുഴ നിയോജക മണ്ഡലത്തിലെ പദ്ധതി പുരോഗതി വിലയിരുത്താന്‍ ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് പാലക്കാട് ഡിഎഫ്ഒ വേലി കെട്ടാന്‍ എട്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് അറിയിച്ചത്. ആദ്യഘട്ടത്തില്‍ ആറ് കിലോമീറ്റര്‍ നീളത്തിലാണ് വേലി കെട്ടുക

കഞ്ചിക്കോട്ട് ട്രെയിനിടിച്ച് ഒരു കാട്ടാനകൂടി ചരിഞ്ഞു

പാലക്കാട്: കഞ്ചിക്കോട് ആട്ടുപതിയില്‍ ട്രെയിനിടിച്ച് ഒരു കാട്ടാനകൂടി ചരിഞ്ഞു. പാലക്കാട് ടൗണ്‍ സ്‌റ്റേഷനില്‍ നിന്നും ട്രിച്ചിയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിടിച്ചാണ് 28 വയസുളള കൊമ്പന്‍ ചരിഞ്ഞത്. ആന റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആനയെ പാളത്തിലൂടെ നൂറു മീറ്ററോളം തള്ളിക്കൊണ്ടുപോയ ശേഷമാണ് ട്രെയിന്‍ നിന്നത്. പാലക്കാട് ഭാഗത്തുനിന്നും വന്ന ട്രെയിന്‍ അമിതവേഗത്തിലായിരുന്നുവെന്ന് പറയുന്നു. ആനയെ ഇടിച്ചതിനെ തുടര്‍ന്നുളള പ്രകമ്പനം ട്രെയിനില്‍ അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. കാട്ടാനകള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന സ്ഥലമാണ് കഞ്ചിക്കോട്. ഇവിടെ റെയില്‍വേ ട്രാക്കിന് സമീപം സുരക്ഷാവലയം ഒരുക്കേണ്ടത് റെയില്‍വേയാണ്. എന്നാല്‍ ഇതിന് അധികൃതര്‍ തയ്യാറാകാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കഞ്ചിക്കോട്ടിനും മധുക്കരക്കുമിടയില്‍ ട്രെയിനിടിച്ച് ചരിഞ്ഞത് പത്ത് കാട്ടാനകളാണ്

യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട്: കൂട്ടുകാരന്റെ ഭാര്യയെ 2010 മുതല്‍ 2016 കാലയവില്‍ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ ചാലിശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി വിളത്തൂര്‍ മണ്ണാറത്തൊടിയില്‍ ഹരി ഗോവിന്ദനെ പട്ടാമ്പി സിഐ പിഎസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.