Friday, September 21st, 2018

കോട്ടയം: വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളെത്തിച്ചിരുന്നയാള്‍ പിടിയില്‍. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന 35 പാക്കറ്റ് ലഹരി വസ്തുക്കള്‍ സഹിതം പിടിയില്‍. തെള്ളകം ഇരുമ്പനത്തുകുഴി പെരുമ്പാലില്‍ ബാലസുബ്രഹ്മണ്യനെ(46) ആണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ നേരത്തേ രണ്ടുതവണ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ 9.15ന് പാറമ്പുഴ സ്‌കൂളിനു സമീപം റോഡരികില്‍നിന്ന് എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്‌കൂട്ടറും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

READ MORE
ഇടുക്കി: നെടുങ്കണ്ടത്ത് തോട്ടം മേഖലയില്‍ അനധികൃത വില്‍പ്പനക്കെത്തിച്ച 23.5 ലിറ്റര്‍ വിദേശമദ്യം രണ്ടുകേസുകളിലായി എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ടുപേര്‍ അറസ്റ്റിലായി. ഉടുമ്പന്‍ചോല കൂക്കലാര്‍കരയില്‍ ഈശ്വരനിലയം മാരന്‍(47) 4.5 ലിറ്റര്‍മദ്യവുമായി പിടിയിലായപ്പോള്‍ ഉടുമ്പന്‍ചോല ജങ്ഷനില്‍ മദ്യവില്‍പന നടത്തിയ ഉടുമ്പന്‍ചോല ഇടശേരിപ്പടി ചരുവിള പുത്തന്‍വീട്ടില്‍ മോഹനന്‍(50) 19 ലിറ്റര്‍ വിദേശ മദ്യവുമായാണു പിടിയിലായത്. ഇവര്‍ക്ക് ഇത്രയുമധികം മദ്യം ലഭിച്ചതിനെക്കുറിച്ച് എക്‌സൈസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇരുവരെയും … Continue reading "അനധികൃത വില്‍പ്പനക്കെത്തിച്ച വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍"
തിരൂര്‍: ആലിങ്ങലിലെ വീട്ടുകാര്‍ക്ക് പ്രത്യേക പാനീയം കലക്കിക്കൊടുത്ത് കവര്‍ച്ച നടത്തി. ഈകേസിലെ പ്രതി മാരിയമ്മ പെരുങ്കള്ളിയാണെന്ന് പോലീസ്. അതിവിദഗ്ദ്ധമായി വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷമാണ് മാരിയമ്മ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തി രക്ഷപ്പെട്ടത്. മൂന്നു ദിവസം മുമ്പാണ് ആലിങ്ങലിലെ ഖാലിദിന്റെ വീട്ടില്‍ മാരിയമ്മ എന്ന് പേരുള്ള വേലക്കാരി വീട്ടുജോലിക്കായെത്തുന്നത്. എത്തിയ ആദ്യം തന്നെ മുറ്റം വൃത്തിയാക്കുകയും ചെടികള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും നല്ല രീതിയില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് … Continue reading "വീട്ടുകാര്‍ക്ക് പ്രത്യേക പാനീയം കലക്കിക്കൊടുത്ത് കവര്‍ച്ച"
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം ആലയില്‍ കണ്ടെത്തിയത്.
കൊല്ലം: ഓച്ചിറ കാവനാട് കൈരളി നഗറില്‍ തടഞ്ഞ് നിര്‍ത്തി അച്ഛനെയും മകനെയും അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വരവിള പെരുമാന്തഴ പെരുമ്പഴതറയില്‍ രാജന്റെ മകന്‍ രജികുമാര്‍(28) ആണ് അറസ്റ്റിലായത്. ഇയാളെ ക്ലാപ്പന പുത്തന്‍പുരമുക്കിന് സമീപത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. നിഷാന്തില്‍ രാജീവ്(57), മകന്‍ ശ്രീനാഥ്(24) എന്നിവരെ വാഹനം തടഞ്ഞ് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് ഇയാളെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രജികുമാറിനെ കോടതിയില്‍ ഹാജരാക്കും. ചങ്ങന്‍കുളങ്ങര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അഞ്ചുപേര്‍ ചേര്‍ന്നാണ് … Continue reading "അച്ഛനെയും മകനെയും അക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍"
കേസില്‍ ഇതുവരെ 18 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
പെട്രോള്‍ വില 50 രൂപയാക്കുമെന്ന് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്ന അദ്ദേഹം
ആടുകളെ മേയ്ക്കാനായാണ് ലിസി കുഞ്ഞുമായി ഇവിടെയെത്തിയത്. റെയില്‍വേ ട്രാക്കിലേക്ക് ഓടിയ ആടുകള്‍ക്ക് പിന്നാലെ പോയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്

LIVE NEWS - ONLINE

 • 1
  3 mins ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 2
  50 mins ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 3
  1 hour ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 4
  2 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 5
  2 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 6
  2 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 7
  3 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 8
  3 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 9
  4 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച