Thursday, September 20th, 2018

ആലപ്പുഴ: മാന്നാറില്‍ താറാവ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മാന്നാര്‍ വിഷവര്‍ശേരിക്കര പാടശേഖരത്തില്‍ വിവിധയിടങ്ങളിലായി തീറ്റയ്ക്കു കൊണ്ടു വന്ന മാന്നാര്‍ പാവുക്കര തോട്ടുനിലത്തു സജിയുടെ 3000 താറാവിന്‍ കുഞ്ഞുങ്ങളാണു കൂട്ടത്തോടെ ചത്തത്. വിഷവര്‍ശേരിക്കര പാടത്തിന്റെ നടുക്ക് എട്ടടി പൊക്കത്തില്‍ കൂടുണ്ടാക്കിയാണ് ഇവയെ പാര്‍പ്പിച്ചിരുന്നത്. തുടക്കത്തില്‍ 13,000 താറാവിന്‍ കുഞ്ഞുങ്ങളുണ്ടായിരുന്നു. പ്രളയത്തില്‍ ഏഴായിരത്തോളം എണ്ണം ചത്തു. ശേഷിച്ചവയിലെ 3000 എണ്ണമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചത്തത്. ശേഷിക്കുന്നവ അതിജീവിക്കുമോ എന്ന സംശയത്തിലാണ് കര്‍ഷകര്‍. ഇന്നലെ കൂടുതല്‍ താറാവുകള്‍ ചത്തതോടെ ഉടമയായ … Continue reading "അണുബാധ; താറാവ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി"

READ MORE
പത്തനംതിട്ട: രണ്ട് കിലോ കഞ്ചാവുമായി 2 ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. ബംഗാള്‍ സ്വദേശികളായ അത്തോര്‍ അലി(29), മൊസ്താഫിജാ റഹ്മാന്‍(24) എന്നിവരാണ് അറസ്റ്റിലായത്. വലഞ്ചുഴി തോണ്ടമണ്ണില്‍പടി ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ യു ബിജുവിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ബാഗിലാക്കിയ കഞ്ചാവുമായി പോകുമ്പോഴാണ് പിടികൂടിയത്. ചെറു പൊതികളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്. എല്‍ആര്‍ തഹസില്‍ദാര്‍ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ സിഐ ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവര്‍ കുടുംബമായി താമസിച്ചിരുന്നിടത്തു നിന്നു കൂടുതല്‍ കഞ്ചാവ് കണ്ടെടുത്തത്.
ഇടുക്കി: നെടുങ്കണ്ടത്ത് തോട്ടം മേഖലയില്‍ അനധികൃത വില്‍പ്പനക്കെത്തിച്ച 23.5 ലിറ്റര്‍ വിദേശമദ്യം രണ്ടുകേസുകളിലായി എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ടുപേര്‍ അറസ്റ്റിലായി. ഉടുമ്പന്‍ചോല കൂക്കലാര്‍കരയില്‍ ഈശ്വരനിലയം മാരന്‍(47) 4.5 ലിറ്റര്‍മദ്യവുമായി പിടിയിലായപ്പോള്‍ ഉടുമ്പന്‍ചോല ജങ്ഷനില്‍ മദ്യവില്‍പന നടത്തിയ ഉടുമ്പന്‍ചോല ഇടശേരിപ്പടി ചരുവിള പുത്തന്‍വീട്ടില്‍ മോഹനന്‍(50) 19 ലിറ്റര്‍ വിദേശ മദ്യവുമായാണു പിടിയിലായത്. ഇവര്‍ക്ക് ഇത്രയുമധികം മദ്യം ലഭിച്ചതിനെക്കുറിച്ച് എക്‌സൈസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇരുവരെയും … Continue reading "അനധികൃത വില്‍പ്പനക്കെത്തിച്ച വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍"
തിരൂര്‍: ആലിങ്ങലിലെ വീട്ടുകാര്‍ക്ക് പ്രത്യേക പാനീയം കലക്കിക്കൊടുത്ത് കവര്‍ച്ച നടത്തി. ഈകേസിലെ പ്രതി മാരിയമ്മ പെരുങ്കള്ളിയാണെന്ന് പോലീസ്. അതിവിദഗ്ദ്ധമായി വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷമാണ് മാരിയമ്മ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തി രക്ഷപ്പെട്ടത്. മൂന്നു ദിവസം മുമ്പാണ് ആലിങ്ങലിലെ ഖാലിദിന്റെ വീട്ടില്‍ മാരിയമ്മ എന്ന് പേരുള്ള വേലക്കാരി വീട്ടുജോലിക്കായെത്തുന്നത്. എത്തിയ ആദ്യം തന്നെ മുറ്റം വൃത്തിയാക്കുകയും ചെടികള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും നല്ല രീതിയില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് … Continue reading "വീട്ടുകാര്‍ക്ക് പ്രത്യേക പാനീയം കലക്കിക്കൊടുത്ത് കവര്‍ച്ച"
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം ആലയില്‍ കണ്ടെത്തിയത്.
കൊല്ലം: ഓച്ചിറ കാവനാട് കൈരളി നഗറില്‍ തടഞ്ഞ് നിര്‍ത്തി അച്ഛനെയും മകനെയും അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വരവിള പെരുമാന്തഴ പെരുമ്പഴതറയില്‍ രാജന്റെ മകന്‍ രജികുമാര്‍(28) ആണ് അറസ്റ്റിലായത്. ഇയാളെ ക്ലാപ്പന പുത്തന്‍പുരമുക്കിന് സമീപത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. നിഷാന്തില്‍ രാജീവ്(57), മകന്‍ ശ്രീനാഥ്(24) എന്നിവരെ വാഹനം തടഞ്ഞ് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് ഇയാളെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രജികുമാറിനെ കോടതിയില്‍ ഹാജരാക്കും. ചങ്ങന്‍കുളങ്ങര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അഞ്ചുപേര്‍ ചേര്‍ന്നാണ് … Continue reading "അച്ഛനെയും മകനെയും അക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍"
കേസില്‍ ഇതുവരെ 18 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
പെട്രോള്‍ വില 50 രൂപയാക്കുമെന്ന് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്ന അദ്ദേഹം

LIVE NEWS - ONLINE

 • 1
  25 mins ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 2
  1 hour ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 3
  2 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 4
  3 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 5
  4 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 6
  4 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 7
  4 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 8
  6 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 9
  7 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു