Saturday, January 19th, 2019

തൃശൂര്‍: പുലിക്കളിക്കുള്ള കോര്‍പ്പറേഷന്‍ ധനസഹായം വര്‍ധിപ്പിച്ചു. ടീമൊന്നിനു 65,000 രൂപയാക്കിയാണ് വര്‍ധന. മുന്‍കൂര്‍ തുകയായി 40,000 രൂപ 12നു മുമ്പു നല്‍കും. തൃശൂര്‍ കോര്‍പ്പറേഷന്റേയും പുലിക്കളി ഏകോപനസമിതിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഒന്നാംസമ്മാനം നേടുന്ന ടീമിനു ട്രോഫിയും 25,000 രൂപയും രണ്ടാംസമ്മാനം നേടുന്നവര്‍ക്കു ട്രോഫിയും 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്കു ട്രോഫിയും 10,000 രൂപയും നല്‍കും.

READ MORE
പത്തനംതിട്ട: സോളാര്‍ കേസില്‍ പരാതി എഴുതി നല്‍കാന്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് കോടതിയുടെ അനുമതി. പത്തനംതിട്ട കോടതിയാണ് പരാതി എഴുതി നല്‍കാന്‍ അനുമതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബിജു മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കത്തിന്റെ രൂപത്തില്‍ ചില കാര്യങ്ങള്‍ കോടതിയില്‍ ബിജു ഇന്നലെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തനിക്ക് പരാതി നല്‍കാനുണ്ടെന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞത്.
കാഞ്ഞങ്ങാട്: ഐസ്‌ക്രീം പാര്‍ലറിന് തീ പിടിച്ച്  ഫ്രിഡ്ജുകളും ഫര്‍ണറുകളും കത്തിനശിച്ചു. ബസ്സ്റ്റാന്റ് പരിസരത്തെ ഐസ്ലാന്റ് പാര്‍ലറിലാണ് തീപിടുത്തമുണ്ടായത്. രാവിലെ അഞ്ചരമണിക്കാണ് തീപിടരുന്നത് കണ്ടത്. ഷട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. ആറ് ഫ്രിഡ്ജുകളും മൂന്ന് ചര്‍ണറുകളുമാണ് കത്തിനശിച്ചത്. മാവുങ്കാലിലെ കെ.വി ബാബുവിന്റെതാണ് കട. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിവരം.
മലപ്പുറം: പെരിന്തല്‍മണ്ണ ബസപകടത്തില്‍ മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഒന്‍പതു പേരുടെ സംസ്‌കാരം മേല്‍ക്കുളങ്ങര ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മറ്റു നാലുപേരുടെ സംസ്‌കാരം മൂന്നിടങ്ങളിലുമായാണ് നടത്തിയത്. ഇന്നലെ ഉച്ചക്ക് 1.20ന് ആണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ-മേല്‍ക്കുളങ്ങര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രന്റ്‌സ് ബസ് ഇറക്കം ഇറങ്ങി വരവെ നിയന്ത്രണംവിട്ട് എതിര്‍വശത്തെ മരത്തിലിടിക്കുകയായിരുന്നു. നിയന്ത്രണംവിടുന്നതിനു മുമ്പ് ബസിന്റെ മുന്‍ചക്രം പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടത്തില്‍ ഏഴു വിദ്യാര്‍ഥികളടക്കം പതിമൂന്നു പേരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റ 31 പേരില്‍ നാലുപേരുടെ … Continue reading "പെരിന്തല്‍മണ്ണ ബസപകടം; മൃതദേഹങ്ങള്‍ സംസ്കരിച്ചു"
  കൊച്ചി: ഒരാഴ്ച പഴക്കമുള്ള ആയിരം കിലോ പൊത്തിറച്ചി കൊച്ചിയില്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഇറച്ചി സുനാമി എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി നടത്തിയ പരിശോധനയിലാണ് പോത്തിന്റെ കരളും ഇറച്ചിയും പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശി കൊച്ചുകോയയാണ് ഇതിന്റെ വിതരണക്കാരന്‍. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നാണ് ഇറച്ചി കടത്തുന്നത്. ട്രെയിന്‍മാര്‍ഗം നിത്യേന ഇത്തരം പഴകിയ ഇറച്ചികള്‍ എത്താറുണ്ട്. അമോണിയം ഐസിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ … Continue reading "കൊച്ചിയില്‍ ഒരാഴ്ച പഴക്കമുള്ള ആയിരം കിലോ പൊത്തിറച്ചി പിടികൂടി"
  കണ്ണൂര്‍: തടവറയില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍ക്ക് ആഹ്ലാദവും സാന്ത്വനവും പകര്‍ന്ന് ആലാപിന്റെ പുരസ്‌കാര വിതരണ ചടങ്ങ്. ജയില്‍ തടവുകാരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആലാപ് സംഘടിപ്പിച്ച കഥ, കവിതാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജയില്‍ ഉദ്യോഗസ്ഥരും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ പുരസ്‌കാരദാന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. അവാര്‍ഡ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ രണ്ട്തരം മാനസിക വികാരങ്ങളാണ് ഉണ്ടായിരുന്നത്. തടവുകാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കല്‍, അതേസമയം അവരുടെ വേദന, ആത്മസംഘര്‍ഷം അനുഭവിക്കുന്നവരുടെ സൃഷ്ടികളായത് കൊണ്ട് തന്നെ ആത്മാവിഷ്‌കാരം കൂടുതലായിരിക്കും … Continue reading "തടവറയില്‍ ആഹ്ലാദവും സാന്ത്വനവും പകര്‍ന്ന് ആലാപിന്റെ പുരസ്‌കാര വിതരണ ചടങ്ങ്"
പുനലൂര്‍: വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കരവാളൂര്‍ നരിക്കല്‍ കാഞ്ഞിരത്തുമുക്ക് സന്തോഷ് ഭവനില്‍ സന്തോഷിനെ (36)യാണ് കൊല്ലം സെഷന്‍സ് അഡ്‌ഹോക്ക് കോടതി-2 ശിക്ഷ വിധിച്ചത്. 2012 ഓഗസ്റ്റ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതി സ്വന്തം ഉപയോഗത്തിനായി കഞ്ചാവ് ചെടികള്‍ ബോധപൂര്‍വ്വം നട്ടുവളര്‍ത്തി പരിചരിക്കുകയാണെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാര്‍ ഉപരോധ സമരവും പ്രതിഷേധ പ്രകടനവും നടത്തി. അകാരണമായി ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ചാണ് സമരം. നിശ്ചിത തീയതി കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തത് അധികാരികളുടെ അവഗണന മൂലമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ശമ്പളം ചോദിക്കുമ്പോള്‍ തിരക്കാണെന്ന് ലേ സെക്രട്ടറി പറഞ്ഞുവെന്നും അകാരണമായി മൂന്നു ദിവസം ശമ്പളം വൈകിച്ചുവെന്നും ജീവനക്കാര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉച്ചയോടെ ലേ സെക്രട്ടറി സ്ഥലത്തെത്തി ശമ്പളം വിതരണം ചെയ്തു.

LIVE NEWS - ONLINE

 • 1
  2 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  5 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  6 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  6 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  6 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  6 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  7 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  8 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  9 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്