Saturday, September 22nd, 2018
ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ചരസുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്‌ചെയ്തു. കോഴിക്കോട് രാമനാട്ടുകര നെല്ലിക്കോട് തറമ്മല്‍പൊറ്റ അനഘോഷ് ആനന്ദന്‍(20) ആണ് അറസ്റ്റിലായത്. എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മൈസൂരുവില്‍നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് 30 ഗ്രാം ചരസ് പിടികൂടി. ബംഗലൂരുവില്‍ നിന്നാണ് ചരസ് വാങ്ങിയതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് കൈമാറി.
പാലക്കാട്: ചിറ്റൂരില്‍ കുടുംബ വഴക്കിനിടെ പതിനേഴുകാരനായ മകനെ വെട്ടിപരുക്കേല്‍പ്പിച്ച് ഒളിവില്‍പോയ അച്ഛന്‍ 5 മാസത്തിനു ശേഷം അറസ്റ്റില്‍. ചിറ്റൂര്‍ വടക്കേപ്പാടം ഗ്രീന്‍വാലി കാവേരി നിവാസില്‍ രാജേഷ്(49) ആണ് അറസ്റ്റിലായത്. കുടകില്‍ ഒളിച്ച് താമസിച്ചിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ പരാതിയില്‍ മാരകായുധമുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഏപ്രില്‍ 5ന് രാത്രി പതിനൊന്നിനായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ രാജേഷ് മകനെ വെട്ടുകത്തികൊണ്ട് തലയില്‍ വെട്ടിപരുക്കേല്‍പ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് രാജേഷ് ഒളിവില്‍ പോയെന്ന് പോലീസ് … Continue reading "മകനെ വെട്ടി പരുക്കേല്‍പ്പിച്ച് ഒളിവില്‍പേയ അച്ഛന്‍ അറസ്റ്റില്‍"
മലപ്പുറം: തിരൂരങ്ങാടിയില്‍ 15,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിലായി. തിരൂര്‍ തലക്കടത്തൂര്‍ പുളിക്കപ്പറമ്പില്‍ ഖമറുസ്സമാന്‍(45), വേങ്ങര അഞ്ചുകണ്ടന്‍ ഫൈസല്‍(38), എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ സൂക്ഷിച്ച കാറും 37,780 രൂപയും പിടികൂടിയിട്ടുണ്ട്. സിഐ സിഎം ദേവദാസന്‍, എസ്‌ഐ നൗഷാദ് ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാം, മന്മഥന്‍, രൂപേഷ്, ഹരിദാസ്, ശിവന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
തൃശൂര്‍: പെരുമ്പടപ്പില്‍ കഞ്ചാവുകേസില്‍ പിടികിട്ടാപുള്ളികളായ അട്ടപ്പാടി പാടവയല്‍ ഊര് രാജന്‍, അട്ടപ്പാടി തെക്കുപന ഊര് കാളി എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര കിലോ കഞ്ചാവുമായി 2011ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
ആലപ്പുഴ: ജല അതോറിറ്റിയുടെ ആലിശേരി പമ്പുഹൗസ് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് സംഘം പിടിയില്‍. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് എക്‌സൈസ് സംഘം ഇന്നലെ നടത്തിയ പരിശോധനയില്‍ ആറുപേര്‍ പിടിയിലായത്. ഇനിയും ഈ പ്രതികളുണ്ടെന്നാണ് സൂചന. ഇവര്‍ക്കായി അന്വേഷണം തുടങ്ങി. ആലിശേരി പമ്പ് ഹൗസ് പരിസരത്ത് നിന്ന് പലപ്പോഴായി സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ അബോധാവസ്ഥയില്‍ കിടക്കുന്നതും പതിവായിരുന്നു. ഇതേതുടര്‍ന്ന് ജല അതോറിറ്റി നിരന്തരം പരാതിപ്പെട്ടിരുന്നു. കഞ്ചാവ് സംഘത്തിന്റെ ശല്യമേറിയതോടെ കഴിഞ്ഞദിവസം വീണ്ടും പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ … Continue reading "കഞ്ചാവ്, മയക്കുമരുന്ന് സംഘം പിടിയില്‍"
ഇടുക്കി: മറയൂര്‍ മരുകന്‍മലക്ക് സമീപം പട്ടത്തലച്ചി പാറയിലെ വീട്ടുവളപ്പില്‍ നിന്ന് 2 കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി. ചെല്ലമുത്തുവി(78)ന്റെ വീടിനു പിന്‍ഭാഗത്തു നിന്നാണ് ഏകദേശം ഒന്നര വര്‍ഷം വളര്‍ച്ചയെത്തിയതും 8 മാസം പ്രായമുള്ളതുമായ കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് അരക്കിലോ ഉണങ്ങിയ കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ചെല്ലമുത്തു ഒളുവിലാണ്. ഇതുവരെ ഇയാളെ കണ്ടെത്താന്‍ ആയിട്ടില്ല. ഇയള്‍ക്കായുള്ള അന്വേഷണം തുടരുന്നതായി മറയൂര്‍ എസ്‌ഐ ജി അജയകുമാര്‍ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  37 mins ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  2 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  4 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  7 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  7 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  7 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  9 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  9 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  9 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള