Friday, November 16th, 2018

മലപ്പുറം: ഉപജീവനത്തിനായി മീന്‍കച്ചവടം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് കെടി ജലീല്‍ തനിക്ക് ഉപഹാരമായി ലഭിച്ച രത്‌നമോതിരം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍നിന്ന് ലഭിച്ച രത്‌ന മോതിരമാണ് മന്ത്രി ഹനാന്‌സമ്മാനമായി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. കവിത ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ ഉദ്ഘാടകനായെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്‌മെന്റ് നല്‍കിയതാണ് ഈ മോതിരം. അവിടെവെച്ചുതന്നെ മന്ത്രി വജ്രമോതിരം ഹനാന് … Continue reading "സമ്മാനമായി ലഭിച്ച രത്‌നമോതിരം ഹനാന് നല്‍കും: കെടി ജലീല്‍"

READ MORE
മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതികളെ പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. ഇേതാടെ പ്രതികളുടെ അറസ്റ്റിനുള്ള വഴിതെളിയുകയാണ്. മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് റാഫേല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ്(49), മാലങ്ങാടന്‍ ഷെരീഫ്(51) എന്നിവരും എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍(45)നിലമ്ബൂര്‍ ജനതപ്പടിയിലെ … Continue reading "മനാഫ് വധക്കേസ് ; ലുക്കൗട്ട് നോട്ടീസിറക്കാന്‍ കോടതി ഉത്തരവ്"
മലപ്പുറം/ കോഴിക്കോട് : പ്രണയ നൈരാശ്യത്തില്‍ സ്വയം തീ കൊളുത്തി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്റെ മകന്‍ ഫവാസ്(27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സ്വയം തീക്കൊളുത്തിയ ശേഷം പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, ചികിത്സയിലായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന ഫവാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ഫോണ്‍ കാള്‍ ഹിസ്റ്ററി നീക്കം ചെയ്ത നിലയിലാണ്. ഇയാള്‍ തീകൊളുത്തിയ സ്ഥലത്ത് … Continue reading "പ്രണയ നൈരാശ്യം; തീ കൊളുത്തിയ യുവാവ് മരിച്ചു"
മലപ്പുറം: നിലമ്പൂരിലെ ഹോട്ടലില്‍ ബോട്ടിയില്ലാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് ആക്രമണം. മൂന്നംഗസംഘത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചഉടമ എരഞ്ഞിമങ്ങാട് സ്വദേശി തൊണ്ടിയില്‍ ഷംസുദ്ദീനേയും ജീവനക്കാരേയും ക്രൂരമായി മര്‍ദിച്ചു. ഗുണ്ടാസംഘം ഹോട്ടല്‍ നടത്തിപ്പുകാരനേയും ജീവനക്കാരനേയും ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ ടിവി ചാനല്‍ പുറത്തുവിട്ടു. അടുക്കളയില്‍ കയറിയും പുറത്തുവച്ചും ഷംസുദ്ദീനെ ഗുണ്ടകള്‍ പലവട്ടം മര്‍ദിച്ചു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി. ഗുണ്ടാസംഘങ്ങളുടെ ഭാഗമായ കാളികാവ് സ്വദേശി സെയ്ഫുദ്ദീനടക്കം മൂന്നു പേരാണ് ആക്രമണം നടത്തിയത്. കോഴിയിറച്ചിക്ക് കൊടുക്കാന്‍ ഷംസുദ്ദീന്റെ പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ ബലമായി … Continue reading "ബോട്ടിയില്ലാത്തതിനെ ചൊല്ലി ആക്രമണം"
മലപ്പുറം: നിലമ്പൂര്‍ ജില്ലയിലെ കഞ്ചാവിന്റെ മൊത്ത വിതരണ ശൃംഖലയിലെ മുഖ്യ കണ്ണികളിലൊരാള്‍ നിലമ്പൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൂട്ടിലങ്ങാടി കീരന്‍കുണ്ട് പറമ്പന്‍തൊടി മുഹമ്മദാലിയുടെ മകന്‍ റെയ്ഷാദി(42)നെയാണ് നിലമ്പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെടി സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. റെയ്ഷാദിന്റെ കയ്യില്‍നിന്നും രണ്ടര കിലോഗ്രാം കഞ്ചാവ് പിടികൂടി. മുമ്പ് കഞ്ചാവ് ചില്ലറ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ അടുത്ത കാലത്തായി ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ മധുര, കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് മൊത്തമായി കൊണ്ടുവന്ന് ജില്ലയിലെ വിതരണക്കാര്‍ക്ക് എത്തിക്കുകയായിരുന്നു. പ്രതിയെ കോടതി … Continue reading "കഞ്ചാവ് മൊത്ത വിതരണക്കാരന്‍ പിടിയില്‍"
മലപ്പുറം: ആശുപത്രിക്കിടക്കായില്‍ ആദിവാസി വയോധിക ഉറുമ്പ് അരിച്ച നിലയില്‍. അമരമ്പലം അയ്യപ്പംകുളം കോളനിയിലെ നീലിയെയാണ് ആശുപത്രിക്കിടക്കായില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതുകാലിന്റെ തുടയെല്ല് പൊട്ടിയാണ് ഇവരെ ചികിത്സ്യക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ബാന്റേജിട്ടശേഷം വീണ്ടും നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ സമയാസമയത്ത് വയോധികയെ പരിചരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
മലപ്പുറം: മമ്പാട് ചാലിയാറില്‍ ഒഴുക്കില്‍പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. വണ്ടൂര്‍ സ്വദേശി വര്‍ജനയാണ്(44) മരിച്ചത് അരീക്കോട് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം: പ്രമുഖ പണ്ഡിതനും അറബി ഭാഷ വിദഗ്ധനും അധ്യാപകനുമായ കരുവള്ളി മുഹമ്മദ് മൗലവി (100) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അറബിക് വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍, പാഠപുസ്തക രചനാ കമ്മിറ്റി കണ്‍വീനര്‍, കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സ്ഥാപകന്‍ തുടങ്ങിയ നിലകളില്‍ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.  

LIVE NEWS - ONLINE

 • 1
  60 mins ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  2 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  3 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  5 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  8 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  9 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  10 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  10 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  11 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം