Tuesday, November 20th, 2018
മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അമിത് മീണ അറിയിച്ചു.
മലപ്പുറം: തിരൂരില്‍ അക്രമത്തിനിടെ വീടിന് തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൂട്ടായി സ്വദേശികളായ സി.ഇസ്ഹാഖ്(27), കെ.ഹര്‍ഷാദ്(24) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകരന്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ മംഗലത്ത് സിപിഎം പ്രവര്‍ത്തകന്റെ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ കേസിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇന്നലെ ഇസ്ഹാഖിനെ കൂട്ടായിയില്‍വച്ചും ഹര്‍ഷാദിനെ ഉണ്യാലിലെ ബന്ധുവീട്ടില്‍വച്ചുമാണ് പോലീസ് ഇവരെ പിടികൂടിയത്. ഒരു മാസം മുന്‍പാണ് സിപിഎം പ്രവര്‍ത്തകനായ കൂട്ടായി സ്വദേശി സൈനുദ്ദീന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. പിന്നീട് … Continue reading "വീടിന് നേരെ നടന്ന ആക്രമണ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍"
റവന്യൂ മന്ത്രി അടിയന്തരയോഗം വിളിച്ചു.
മഞ്ചേരി: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈന്‍വഴി പണംതട്ടുന്ന കേസില്‍ ജാര്‍ഖണ്ഡ് ജയിലില്‍ റിമാന്‍ഡിലുള്ള പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ പട്രോദി സ്വദേശി ബദ്രി മണ്ടലി(24)നെ കനത്ത സുരക്ഷയിലാണ് ജാര്‍ഖണ്ഡ് പൊലീസ് തിങ്കളാഴ്ച പകല്‍ മഞ്ചേരിയില്‍ എത്തിച്ചത്. മഞ്ചേരി സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് ഒന്നരലക്ഷം രൂപതട്ടിയ കേസിലാണ് അറസ്റ്റ്. അക്കൗണ്ട് ഉടമകളുടെ എടിഎം കാര്‍ഡ് നമ്പരും മൊബൈല്‍ ഇടപാടുകള്‍ക്കായി ബാങ്കില്‍നിന്ന് അയക്കുന്ന വണ്‍ ടൈം പാസ് വേര്‍ഡ്(ഒടിപി) നമ്പരും കരസ്ഥമാക്കിയാണ് തട്ടിപ്പ് നടത്തിയത്. … Continue reading "ഓണ്‍ലൈന്‍വഴി പണംതട്ടല്‍: പ്രതിയെ കോടതിയില്‍ ഹാജരാക്കി"
മലപ്പുറം: ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം നാലുപേരെ ഒഴുക്കില്‍പെട്ട് കാണാതായി. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടത്തി. കോഴിക്കോട് പെരുമണ്ണ വെള്ളായിക്കോട്ട് കാട്ടുപീടിയേക്കല്‍ കോയസ്സന്റെ മകന്‍ ശബ്ഹാന്റെ(25) മൃതദേഹമാണ് വാഴയൂര്‍ തിരുത്തിയാട് പുത്തലത്ത് കടവില്‍ കണ്ടെത്തിയത്. ശബ്ഹാന്റെ സഹോദരന്‍ ഷബീറിനായി രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. തിരുത്തിയാട്ടെ ബന്ധു വീട്ടിലെത്തിയ ഇവര്‍ വൈകിട്ട് അഞ്ചോടെ ചാലിയാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. ജലനിധി പദ്ധതിയുടെ കിണര്‍ നിര്‍മാണ ജോലികഴിഞ്ഞ് പുഴയിലിറങ്ങിയ അഞ്ചംഗ സംഘത്തിലെ മറ്റു മൂന്നുപേരെ നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു.
മലപ്പുറം: കരുളായി പഞ്ചായത്തിലെ തൊണ്ടിയിലാണ് ഒച്ചിന്റെ ശല്ല്യം രൂക്ഷം. തൊണ്ടി അങ്ങാടിയുടെ നൂറ് മീറ്ററിനുള്ളില്‍ കഴിയുന്നവരാണ് പ്രത്യക തരത്തിലുള്ള ഒച്ചിന്റെ ശല്ല്യത്തിന് ഇരയാവുന്നത്. വൈകുന്നേരം ഏഴ് മണിയോടെ വീടുകളിലേക്ക് അരിച്ചെത്തുന്ന ഇവ രാവിലെ ആറ് മണിയോടെ അപ്രത്യക്ഷമാവുകയും ചെയ്യും. എവിടെ നിന്നാണ് വരുന്നതെന്ന് ഇവിടുത്തുക്കാര്‍ക്ക് അറിയില്ല. പ്രദേശത്ത് മൂന്നോളം കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും പിടിപ്പെട്ടിരുന്നു. രോഗ കാരണമെന്തെന്ന് ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് അസുഖം പിടിപെടാനുള്ള കാരണം ഒച്ചാണോയെന്നും ഇവിടുത്തുക്കാര്‍ക്ക് സംശയമുണ്ട്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചില്ല് തകരാറിലായതിനെത്തുടര്‍ന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ മണിക്കൂറുകള്‍ വൈകി. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും സലാലയിലേക്ക് ഇന്നലെ രാവിലെ 10.40നു പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. ചില്ല് മാറ്റിയ ശേഷം ഈ വിമാനം 104 യാത്രക്കാരുമായി 1.15നാണ് സലാലയിലേക്ക് പുറപ്പെട്ടത്.

LIVE NEWS - ONLINE

 • 1
  34 mins ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 2
  2 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 3
  4 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 4
  4 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 5
  5 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 6
  5 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 7
  5 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 8
  6 hours ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 9
  7 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല