മലപ്പുറം: പെരിന്തല്‍മണ്ണ യുവാവിനെ തട്ടിക്കൊണ്ടുപോയി കാറും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസിലെ രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍. കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശികളായ കുറ്റിക്കാട്ടില്‍ മെഹബൂബ്(21), പാറക്കണ്ടി ജിബിന്‍(23) എന്നിവരെയാണ് ഡിവൈഎസ്പി എംപി മോഹനചന്ദ്രന്, സിഐ ടിഎസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്. കഴിഞ്ഞ 11നാണ് പാണ്ടിക്കാട് സ്വദേശി നൂറുദ്ദീനെ ഒന്‍പതംഗസംഘം ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന പെരിന്തല്‍മണ്ണയില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതോടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ബാക്കി അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ വൈകാതെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ … Continue reading "തട്ടിക്കൊണ്ടുപോയി കാറും പണവും കവര്‍ന്ന കേസിലെ രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍"
READ MORE