Thursday, November 15th, 2018
മലപ്പുറം: നിലമ്പൂരില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാലുപേര്‍ എക്‌സൈസിന്റെ പിടിയിലായി. ചോക്കാട് കാഞ്ഞിരംപാടം മനയില്‍ അബ്ദുല്‍ റഷീദ്(29), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പാക്കത്ത് മുഹമ്മദ് സുഹൈല്‍(23), അരക്കുപറമ്പ് കുറ്റിപുളി മാന്തോണി ഷര്‍ഷാദ്(21), പാട്ടറ മുതുക്കുംപുറം പണലടി നൗഫല്‍(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും, ബൈക്കും പിടിച്ചെടുത്തു. റഷീദിന്റെ കാറില്‍നിന്നാണ് 11 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഷര്‍ഷാദാണ് ബൈക്കിന്റെ ഉടമ.
മലപ്പുറം: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. വാടാനാംകുറുശ്ശി, വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു മധ്യേ നാലുമൂലയിലാണ് സംഭവം. രാജ്യറാണി എക്‌സ്പ്രസ് കടന്നു പോയതിന് തൊട്ടുപിന്നാലെയാണ് പാളത്തിലെ വിള്ളല്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനടുത്ത് താമസിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളിയായ തെച്ചിക്കാട്ടില്‍ ശങ്കരനാണ് വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. ഉടന്‍ അങ്ങാടിപ്പുറത്ത് നിന്നും റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്തി. ആറു മാസം മുന്‍പ് ഈ സ്ഥലത്തിനടുത്ത് ഇത്തരത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.
മലപ്പുറം: സിനിമാഷൂട്ടിങ്ങിനെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ക്യാമറകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നയാള്‍ മങ്കട പോലീസിന്റെ പിടിയിലായി. കോഴിക്കോട് അഴിയൂര്‍ കോറോത്ത് റോഡ് ശാലീനത്തില്‍ ശരത് വത്സരാജ്(39) ആണ് അറസ്റ്റിലായത്. വടക്കാങ്ങര സ്വദേശിയായ യുവാവിനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് 1,20,000 രൂപ വിലവരുന്ന രണ്ട് ക്യാമറകളാണ് സിനിമാഷൂട്ടിങ്ങിനെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയത്. സമാനമായ കേസില്‍ കോഴിക്കോട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്യാമറകള്‍ വാകക്കെടുത്ത് പിന്നീട് വില്‍പന നടത്തുകയുമാണ് പതിവ്. തെളിവെടുപ്പിനായി മങ്കട എസ്‌ഐ സതീഷും സംഘവും ഇയാളെ കസ്റ്റഡിയില്‍ എടുത്തു. … Continue reading "ക്യാമറകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍"
മലപ്പുറത്ത് അമ്മയും സഹോദരനും അറസ്റ്റില്‍
സാജിദിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്.
പെരിന്തല്‍മണ്ണ: പ്രണയംനടിച്ച് യുവതിയെ പീഡിപ്പിക്കുകയും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധിപേരില്‍നിന്നും പണവും സ്വര്‍ണവും തട്ടിയെടുക്കുകയുംചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കാസര്‍കോട് മൂളിയാര്‍ സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(24)നെയാണ് പെരിന്തല്‍മണ്ണ പോലീസ് മൈസൂരുവില്‍ നിന്നും പിടികൂടിയത്. കേരളത്തിലെ സീരിയല്‍ താരത്തില്‍നിന്ന് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് രണ്ടുലക്ഷം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ് എന്നിവയിലൂടെ ജോലി വാഗ്ദാനംചെയ്തും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് ഹൈദരബാദ്, ബംഗലൂരു എന്നിവിടങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ തങ്ങുകയും … Continue reading "സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍"
മലപ്പുറം മേലാറ്റൂരില്‍ നിന്നാണ് മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്

LIVE NEWS - ONLINE

 • 1
  51 mins ago

  പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

 • 2
  1 hour ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 3
  1 hour ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 4
  1 hour ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

 • 5
  1 hour ago

  എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

 • 6
  1 hour ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

 • 7
  1 hour ago

  ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

 • 8
  2 hours ago

  അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു

 • 9
  2 hours ago

  ഫാഷന്‍ ഡിസൈനറും വേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍