Wednesday, July 17th, 2019
ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം
120 കോടി രൂപ ചെലവില്‍ 17,000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്.
രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി.
മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ട് വിദ്യാര്‍ഥികളെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അത്താട്ട് ചോഴിയാട്ടില്‍ സുഷില്‍, ഗുരുവായൂര്‍ താമരയൂര്‍ കുളങ്ങര വീട്ടില്‍ വിനീത് എന്നിവരെയാണ് എസ്‌ഐ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. പാരലല്‍ കോളേജ് വിദ്യാര്‍ഥികളാണിവര്‍. ബികോം ബിബിഎ മൂന്നാം സെമസ്റ്ററിന്റെ പേപ്പറായ ജനറല്‍ ഇന്‍ഫര്‍മാറ്റിക് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. പരീക്ഷയുടെ തലേദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ ചോദ്യപേപ്പര്‍ പ്രചരിക്കുകയായിരുന്നു. ഇതോടെ സര്‍വകലാശാല പരീക്ഷ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി … Continue reading "ചോദ്യപേപ്പര്‍ ചോര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍"
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ രാവിലെ 11.30ന് എത്തിയ മലപ്പുറം മൊറയൂര്‍ സ്വദേശി പുല്ലന്‍ മുഹമ്മദ് റാഫിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് പരിശോധനക്ക്‌ശേഷം ആഗമന ഹാളിലെ കവാടത്തിലൂടെ പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ പ്രിവന്റീവ് കസ്റ്റംസ് കസ്റ്റ!ഡിയില്‍ എടുത്തു പരിശോധിച്ചത്. പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ ഏകദേശം 24.16 ലക്ഷം രൂപ വിലവരും.
മലപ്പുറം: തിരൂര്‍ തീരദേശത്തെ കഞ്ചാവ് വില്‍പനയെക്കുറിച്ച് വിവരം നല്‍കിയതിന് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിക്കുകയും 3 യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളില്‍ 4 പേര്‍ അറസ്റ്റില്‍. പറവണ്ണ സ്വദേശികളായ അരയന്റെ പുരയ്ക്കല്‍ ഫെമിസ്(27), പക്കിയമാക്കാനകത്ത് റാഫിഖ് മുഹമ്മദ്(24), ചെറിയകോയാമൂന്റെ പുരയ്ക്കല്‍ സമീര്‍(23), കമ്മാക്കാന്റെ പുരയ്ക്കല്‍ അര്‍ഷാദ്(22) എന്നിവരാണ് പോലീസ് പിടിയിലായത്. സമീറും അര്‍ഷാദും ചേര്‍ന്നാണ് തിരൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുല്‍ ഷുക്കൂറിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കടലോരമേഖലയിലെ കഞ്ചാവ് വില്‍പന സംബന്ധിച്ച് … Continue reading "പോലീസുകാരന്റെ ബൈക്ക് കത്തിക്ക, യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കല്‍; 4 പേര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  8 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  9 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  12 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  12 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  13 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  15 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  15 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ