Friday, January 18th, 2019

മലപ്പുറം: മഞ്ചേരി സ്വദേശിയുടെ ഒന്നേമുക്കാല്‍ കിലോഗ്രാം സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് തലക്കളത്തൂര്‍ സ്വദേശി വാഴാനി വീട്ടില്‍ രഞ്ജിത്തി(39) നെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ ടിഎസ് ബിനു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് ആണ് കേസിനാസ്പദമായ സംഭവം. മഞ്ചേരിയില്‍ സ്വര്‍ണപ്പണിക്കാരനായ കരുവമ്പ്രം സ്വദേശി റാഷി എന്നയാളോട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെന്ന് പരിചയപ്പെടുത്തി 60 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യമായ അത്രയും സ്വര്‍ണാഭരണങ്ങള്‍ ഇല്ലാത്തതിനാല്‍ കൊണ്ടോട്ടിയിലെ സുഹൃത്ത് മുഖേനയാണ് ഇടപാട് … Continue reading "ഒന്നേമുക്കാല്‍ കിലോഗ്രാം സ്വര്‍ണാഭരണം തട്ടിയെടുത്ത പ്രതി പിടിയില്‍"

READ MORE
ആഴ്ചയില്‍ ഏഴ് സര്‍വീസാണ് സൗദി എയര്‍ലെന്‍സ് കരിപ്പൂരില്‍നിന്നും നടത്തുക.
തീ പിടിച്ച് തുടങ്ങിയപ്പോള്‍ തന്നെ ജീവനക്കാരെ കടയില്‍ നിന്ന് മാറ്റിയതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല
മലപ്പുറം: തിരൂറില്‍ ടിക് ടോക് ഡാന്‍സിലൂടെ റോഡ് ഗതാഗതം തടഞ്ഞത് ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാര്‍ഥികള്‍ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി. കല്ലേറിലും മര്‍ദനത്തിലും തയ്യല്‍ തൊഴിലാളിയായ വനിതയടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ തെക്ക നന്നാര സ്വദേശി സുജാത(30), പുതുകുളങ്ങര ഷൗക്കത്ത് അലി(34), മണ്ടകത്തിങ്കല്‍ ഫാസില്‍(29), വടക്ക നന്നാര സ്വദേശികളായ പുന്നയില്‍ ഷാഹിദ്(27), കാഞ്ഞോളിപ്പടി സച്ചിന്‍(21), പുതുക്ക നാട്ടില്‍ ഫര്‍ഹാന്‍(20) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളം കോ ഓപറേറ്റീവ് കോളേജിനുസമീപത്തെ … Continue reading "ടിക് ടോക്; ഗുണ്ടാ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്"
സലാലയില്‍ അവധി ആഘോഷിക്കാനായി വന്നവരായിരുന്നു ഇവര്‍.
ഏഴു വയസ്സുകാരനായ ഇളയ സഹോദരനും കുത്തേറ്റിട്ടുണ്ട്. ലഹരിക്ക് അടിമയായ നബീലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
മലപ്പുറം: കനത്തമഴയില്‍ തകര്‍ന്നുപോയ നാടുകാണിവഴിയുള്ള ചരക്കുഗതാഗതം പുനഃസ്ഥാപിച്ചു. അന്തര്‍സംസ്ഥാനപാതയായ ചുരംവഴി ചരക്ക് വാഹനങ്ങള്‍ എത്താന്‍ തുടങ്ങി. സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതോടെ അടച്ചിട്ട ഹോട്ടലുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍. ബുധനാഴ്ച സന്ധ്യമുതലാണ് നിയന്ത്രണം പിന്‍വലിച്ചത്. കനത്തമഴയില്‍ ഓഗസ്റ്റിലാണ് തമിഴ്‌നാട് ഗൂഡല്ലൂരിനോടുചേര്‍ന്ന് താഴെ നാടുകാണിയില്‍ റോഡ് വിണ്ടുകീറിയത്. റോഡിന്റെ നൂറുമീറ്റര്‍ നീളത്തില്‍ പകുതിഭാഗം താഴ്ന്നിരുന്നു. ഇതോടെ ആറുചക്രങ്ങള്‍ക്ക് മുകളിലുളള വാഹനങ്ങളുടെ ഗതാഗതം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 92 ലക്ഷം രൂപ ചെലവിലാണ് റോഡ് പുനര്‍നിര്‍മിച്ചത്.
മലപ്പുറം: പെരിന്തല്‍മണ്ണ യുവാവിനെ തട്ടിക്കൊണ്ടുപോയി കാറും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസിലെ രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍. കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശികളായ കുറ്റിക്കാട്ടില്‍ മെഹബൂബ്(21), പാറക്കണ്ടി ജിബിന്‍(23) എന്നിവരെയാണ് ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, സിഐ ടിഎസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ 11നാണ് പാണ്ടിക്കാട് സ്വദേശി നൂറുദ്ദീനെ ഒന്‍പതംഗസംഘം ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന പെരിന്തല്‍മണ്ണയില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതോടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ബാക്കി അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ വൈകാതെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ … Continue reading "തട്ടിക്കൊണ്ടുപോയി കാറും പണവും കവര്‍ന്ന കേസിലെ രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 2
  3 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 3
  3 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 4
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 5
  4 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 6
  4 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 7
  4 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

 • 8
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

 • 9
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല