Sunday, September 23rd, 2018

ആവശ്യമായ ഫണ്ട് നിലവില്‍ ഇന്ത്യക്കുണ്ടെന്നും കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് ഇന്ത്യക്ക് അപമാനമാണെന്നും ഇ ശ്രീധരന്‍

READ MORE
മലപ്പുറം: കരുവാരകുണ്ട് നളന്ദ കോളജ്, തരിശ് ജിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നുള്ള മുഴുവന്‍ കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി. താമസയോഗ്യമല്ലാത്ത വീടുകളുള്ള കുടുംബങ്ങള്‍ക്ക് അധികൃതര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഒരുക്കിയിട്ടുണ്ട്. സ്വയം കണ്ടെത്തിയ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് മാറിയവരുമുണ്ട്. 450 കുടുംബങ്ങളാണ് രണ്ടാഴ്ചയോളം ക്യാമ്പുകളില്‍ താമസിച്ചത്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ചവരാണ് ഇതിലധികവും.
മലപ്പുറം: ജില്ലയില്‍ പ്രളയ ദുരന്തത്തല്‍ 295 ആദിവാസി ഊരുകള്‍ തകര്‍ന്നു. ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, പോത്തുകല്ല്, എടവണ്ണ, കരുവാരക്കുണ്ട് പഞ്ചായത്തുകളില്‍ നാശംവിതച്ച പേമാരിയിലും ഉരുള്‍പൊട്ടലിലും 11 വീട് പൂര്‍ണമായും 600 വീട് ഭാഗികമായും തകര്‍ന്നു. വെറ്റിലപ്പാറ വില്ലേജില്‍ അഞ്ചും ആഢ്യന്‍പാറയില്‍ ആറും വീടുകളുമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. നെല്ലിയായി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിച്ചു. 1541 പേരെയാണ് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത്. 800 പേരെ താമസിപ്പിച്ച ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂളാണ് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ … Continue reading "മലപ്പുറം ജില്ലയില്‍ 295 ആദിവാസി ഊരുകള്‍ തകര്‍ന്നു"
മലപ്പുറം: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട് വൃത്തിയാക്കാനെത്തിയ യുവാവിന് പാമ്പ്കടിയേറ്റു. തീരൂരങ്ങാടി താഴെ കൊളപ്പുറം എരണപ്പിലാക്കല്‍ കടവിന് സമീപത്തെ എടത്തിങ്ങല്‍ സമീറിനാണ്(29) പാമ്പ്കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ പ്രളയത്തെ തുടര്‍ന്ന് വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് സമീറിനെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിരുന്നു. വെള്ളം കുറഞ്ഞതിനെ തുടര്‍ന്നാണ് സമീര്‍ വീട് വൃത്തിയാക്കാന്‍ പുറപ്പെട്ടത്. ഇതിനിടെയാണ് പാമ്പു കടിയേറ്റത്.
മലപ്പുറം: പ്രളയക്കെടുതി അതിജീവിക്കാന്‍ കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ 3000 കിലോ അരി നല്‍കി രംഗത്ത്. എടപ്പാളിലെ പഴ വ്യാപാരി എന്‍എച്ച് സലാമിന്റെ കടയിലേക്ക് പഴം കൊണ്ടുവരുന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലുള്ള കര്‍ഷകരായ വിജയേന്ദ്രനും സംഘവുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായെത്തിയത്. കേരളത്തിലെ കെടുതികളെക്കുറിച്ച് അറിഞ്ഞ ഇവര്‍ സലാമുമായി ബന്ധപ്പെടുകയും 3000 കിലോ അരിയും പലവ്യഞ്ജനങ്ങളും തുണിത്തരങ്ങളും മറ്റും ഇന്നലെ രാവിലെ എടപ്പാളില്‍ എത്തിക്കുകയുമായിരുന്നു.
വെള്ളം ഇറങ്ങിയതിന് ശേഷം വീടിനകം ശുചീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
24 മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത.

LIVE NEWS - ONLINE

 • 1
  5 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  7 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  9 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  11 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  13 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  13 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി