Wednesday, September 19th, 2018

മലപ്പുറം: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. വാടാനാംകുറുശ്ശി, വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു മധ്യേ നാലുമൂലയിലാണ് സംഭവം. രാജ്യറാണി എക്‌സ്പ്രസ് കടന്നു പോയതിന് തൊട്ടുപിന്നാലെയാണ് പാളത്തിലെ വിള്ളല്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനടുത്ത് താമസിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളിയായ തെച്ചിക്കാട്ടില്‍ ശങ്കരനാണ് വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. ഉടന്‍ അങ്ങാടിപ്പുറത്ത് നിന്നും റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്തി. ആറു മാസം മുന്‍പ് ഈ സ്ഥലത്തിനടുത്ത് ഇത്തരത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.

READ MORE
സാജിദിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്.
പെരിന്തല്‍മണ്ണ: പ്രണയംനടിച്ച് യുവതിയെ പീഡിപ്പിക്കുകയും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധിപേരില്‍നിന്നും പണവും സ്വര്‍ണവും തട്ടിയെടുക്കുകയുംചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കാസര്‍കോട് മൂളിയാര്‍ സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(24)നെയാണ് പെരിന്തല്‍മണ്ണ പോലീസ് മൈസൂരുവില്‍ നിന്നും പിടികൂടിയത്. കേരളത്തിലെ സീരിയല്‍ താരത്തില്‍നിന്ന് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് രണ്ടുലക്ഷം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ് എന്നിവയിലൂടെ ജോലി വാഗ്ദാനംചെയ്തും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് ഹൈദരബാദ്, ബംഗലൂരു എന്നിവിടങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ തങ്ങുകയും … Continue reading "സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍"
മലപ്പുറം മേലാറ്റൂരില്‍ നിന്നാണ് മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്
മലപ്പുറം: അഞ്ചു ജില്ലകള്‍ക്ക് എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. മഴ ദുരിതം വിതച്ച കേരളത്തിലെ അഞ്ചു ജില്ലകളായ തേടിയ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച മരിച്ച മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മരണം എലിപ്പനി കാരണമാണെന്നു സംശയമുണ്ട്. എലിപ്പനികാരണം ഈ മാസം മൂന്നു പേര്‍ മരിച്ചു. 144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 319 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലുണ്ട്. ഇന്ന് മാത്രം മുപ്പത്തിയഞ്ച് പേര്‍ എലിപ്പനി … Continue reading "അഞ്ചു ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം"
ആവശ്യമായ ഫണ്ട് നിലവില്‍ ഇന്ത്യക്കുണ്ടെന്നും കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് ഇന്ത്യക്ക് അപമാനമാണെന്നും ഇ ശ്രീധരന്‍
മലപ്പുറം: ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞ ഒന്‍പത് വയസുകാരനെ കണ്ടെത്താന്‍ ക്യാമറയുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ കൂടി തിരച്ചില്‍ ആരംഭിച്ചു. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിക്കാണുമെന്നാണ് സംശയം. മുഹമ്മദ് ഷഹീനെ കാണാതായ സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴി ലഭിച്ചയുടനെ പാലത്തിന്റെ പരിസരങ്ങളിലെല്ലാം തിരച്ചില്‍ ആരംഭിച്ചതാണ്. ഒഴുക്കും വെള്ളവും കൂടുതലായതുകൊണ്ട് മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പോലും പുഴയില്‍ ഇറങ്ങി തിരയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ … Continue reading "മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന കടലിലേക്ക്"
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിന് വേണ്ടിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയത്

LIVE NEWS - ONLINE

 • 1
  10 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  11 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  12 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  15 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  16 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  18 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  18 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  19 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  19 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍