Tuesday, May 21st, 2019

മലപ്പുറം : മണല്‍കടത്തു സംഘമെന്ന് സംശയിച്ച് പൊലീസ് പിന്തുടര്‍ന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. തിരൂര്‍ തൃപ്രങ്ങോടിനടുത്ത ബീരാഞ്ചിറയില്‍ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കൊടക്കല്‍ മേടമ്മല്‍ തയ്യില്‍ മുഹമ്മദലിയുടെ മകന്‍ ഫൈസല്‍ (17) ആണ് മരിച്ചത്. കാറോടിച്ചിരുന്ന ശാക്കിറി (25)നെ ഗുരുതര പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ബന്ധുവാണ് ശാക്കിര്‍. ആശുപത്രിയില്‍ … Continue reading "പോലീസ് പിന്തുടര്‍ന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു"

READ MORE
പെരിന്തല്‍മണ്ണ: ആന വിരണ്ടോടി പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം നഗരങ്ങളെ പരിഭ്രാന്തിയിലാക്കി. അഞ്ചുകിലോമീറ്ററോളം നഗരഭാഗങ്ങളിലൂടെ കുറുമ്പ്‌ കാട്ടി ഓടിയ ആന നിറുത്തിയിട്ട പത്തോളം വാഹനങ്ങള്‍ മറിച്ചിടുകയും അഞ്ച്‌ വീടുകളുടെ ഗെയ്‌റ്റും മതിലും തകര്‍ക്കുകയും ചെയ്‌തു. എന്നാല്‍ ആളുകളെ ആന ഉപദ്രവിച്ചില്ല. പെരിന്തല്‍മണ്ണ കാവുങ്ങല്‍പറമ്പ്‌ എസ്‌.കെ ലൈനിലെ പ്രമുഖ വ്യവസായി പി.ജി. മോഹനന്റെ ഉടമസ്ഥതയിലുള്ള പെരിങ്ങത്തറ രാജന്‍ എന്ന ആനയാണ്‌ ജനങ്ങളെ ഒന്നരമണിക്കൂറോളം വിറപ്പിച്ചത്‌. ഇന്നലെ രാവിലെ പത്തരയോടെയാണ്‌ സംഭവം. ഒന്നാം പാപ്പാന്‍ കെ. രാജീവ്‌ ആനയെ കുളിപ്പിക്കുന്നതിനിടെയാണ്‌ ആന ഇടഞ്ഞത്‌. … Continue reading "രാജന്റെ കുറുമ്പ്‌: അങ്ങാടിപ്പുറം വിറച്ചു"
മലപ്പുറം: ചേലേമ്പ്ര പഞ്ചായത്തിലെ എ.എം.എം.എ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെമേല്‍ക്കൂര പൊളിഞ്ഞ്‌ വീണ്‌ 23 വിദ്യാര്‍ഥികള്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റ നാല്‌ വിദ്യാര്‍ഥികളെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മറ്റുള്ളവരെ ഫറോഖിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 40 വര്‍ഷത്തിലധികം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടമാണ്‌ മഴയില്‍ തകര്‍ന്നത്‌. തൊട്ടടുത്ത്‌ പുതിയ കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്‌ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിച്ചത്‌. 
മഞ്ചേരി : എം പി എം ഇസഹാക്ക് കുരിക്കള്‍ രാജിവെച്ചതിനെ തുടര്‍ന്ന് മഞ്ചേരി നഗരസഭയുടെ പുതിയ ചെയര്‍മാനായി വല്ലാഞ്ചിറ മുഹമ്മദലിയെ തെരഞ്ഞെടുത്തു.
മലപ്പുറം : ഉചിതമായ വിധി പ്രസ്താവിക്കാന്‍ പ്രാപ്തിയുള്ളവരാണ് ടി പി വധക്കേസില്‍ വാദം കേള്‍ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് വിശദമായി പഠിച്ചതിനും വാദം കേട്ടതിനും ശേഷം ജഡ്ജിമാര്‍ ഉചിതമായ വിധി പ്രസ്താവിക്കും. ടി പി വധക്കേസില്‍ നിത്യേന സാക്ഷികള്‍ കൂറുമാറുന്ന കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി പി വധക്കേസ് അതിന്റെ വഴിക്കു പോകുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കേസുകളില്‍ കൂറുമാറ്റം സ്വാഭാവികമാണ്. നൂറു ശതമാനം സാക്ഷികളും കൂറുമാറാത്ത കേസുകള്‍ ഉണ്ടായിട്ടില്ല. ചിലര്‍ കോടതിയില്‍ … Continue reading "ടി പി വധക്കേസില്‍ ഉചിതമായ വിധി തന്നെ ഉണ്ടാകുമെന്ന് തിരുവഞ്ചൂര്‍"
മലപ്പുറം : മലപ്പുറം വേങ്ങരയിലെ കോളനികളില്‍ ഡങ്കിപ്പനി പടരുന്നു. മൂന്ന് പേരെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്്. കൊതുകാണ് രോഗം പരത്തുന്നത്. കൊതുകിനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന്്് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കാനും കൊതുകുകള്‍ പെരുകുന്നത് തടയാനും നടപടി തുടരുന്നുണ്ട്്. കൊടും ചൂടും ശുദ്ധജലക്ഷാമവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. കൊതുക് നശീകരണത്തിനായി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
മലപ്പുറം : ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ നടത്തുന്ന അന്യസംസ്ഥാന തൊഴിലാളി സര്‍വേയുടെ ആദ്യഘട്ടത്തില്‍ മലപ്പുറം ജില്ലയെയും ഉള്‍പ്പെടുത്തി. എന്‍ ആര്‍ എച്ച് എമ്മിലെ വിദഗ്ധ സംഘം ഇതിനായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ ഓരോ അന്യസംസ്ഥാന തൊഴിലാളിയുടെയും സമ്പൂര്‍ണ ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എടപ്പാളും ആനക്കയത്തും തയാറാക്കിയ ഹമാരാ കാര്‍ഡ് എന്‍ ആര്‍ എച്ച് എം അധികൃതരെ ആകര്‍ഷിച്ചിരുന്നു.

LIVE NEWS - ONLINE

 • 1
  10 hours ago

  ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

 • 2
  11 hours ago

  ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

 • 3
  14 hours ago

  പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

 • 4
  18 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 5
  18 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 6
  18 hours ago

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  20 hours ago

  ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

 • 8
  21 hours ago

  അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 • 9
  21 hours ago

  യുവരാജ് വിരമിച്ചേക്കും