Tuesday, November 20th, 2018

മലപ്പുറം: ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് ആര്‍ക്കുമില്ലെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. ശരീഅത്ത് അനുസരിച്ച് പ്രായപൂര്‍ത്തിയായാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാമെന്നും പൊതുനിയമവുമായി ബന്ധപ്പെട്ട് അതിനു സാധുത ഉറപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ് പണ്ഡിതര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘വിവാഹപ്രായം നിര്‍ണയിക്കേണ്ടതാര് ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മോഡറേറ്ററായിരുന്നു. സി. ഹംസ, എ. സജ്ജാദ്, ഓമാനൂര്‍ മുഹമ്മദ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, … Continue reading "ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കില്ല; റഷീദലി ശിഹാബ് തങ്ങള്‍"

READ MORE
മലപ്പുറം: വാഹനങ്ങളില്‍ നിയമവിധേയമല്ലാതെ ഉപയോഗിക്കുന്ന ലൈറ്റുകള്‍ പരിശോധിക്കുന്നതിന് പോലിസും മോട്ടോര്‍ വാഹന വകുപ്പും 30ന് രംഗത്തിറങ്ങും. ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹന െ്രെഡവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. അപകടമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ മോട്ടോര്‍ വാഹനനിയമത്തിലെ 184 സെക്ഷന്‍ അനുസരിച്ചാണ് നടപടി സ്വീകരിക്കുക. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, റിഫ്‌ലക്റ്ററുകള്‍, ഹെഡ്‌ലെറ്റ്, ഡിം ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ബസുകളിലെ അനാവശ്യമായ ഇല്ലുമിനേഷന്‍ ലൈറ്റുകള്‍ നീല ഹെഡ്‌ലൈറ്റ് ബള്‍ബുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ എം പി അജിത്കുമാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ … Continue reading "വാഹനങ്ങളുടെ ലൈറ്റ് പരിശോധന 30ന്"
മലപ്പുറം: കൊളത്തൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മുഖ്യമന്ത്രിയെ റോഡില്‍ ഉപരോധിക്കാനും പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതേതുടര്‍ന്ന് സ്ഥലത്ത് അല്‍പസമയം സംഘര്‍ഷാവസ്ഥയുണ്ടായി. ജില്ലയില്‍ മൂന്ന് പരിപാടികളാണ് ഇന്ന് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. മൂന്ന് പരിപാടികളിലും ഇടതു മുന്നണി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.
മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ തിരൂര്‍ സബ്ജയിലില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. 2012 ഏപ്രില്‍ എട്ടിനാണ് സംഭവം. വാഴക്കാട് മേലേപുതുക്കോട് കുറ്റിപ്പള്ളിയാളി നിലം ഷമീര്‍ (27) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി പികെ ഹനീഫ തള്ളിയത്. ബലാല്‍സംഗം ചെയ്തതിനു ശേഷം വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പിന്നീട് പലതവണ മാനഭംഗപ്പെടുത്തിയി പരാതിയില്‍ പറയുന്നുണ്ട്.
മലപ്പുറം: ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗീയവാദിയെന്ന് ആര്യാടന്‍ മുഹമ്മദ്. പൊന്നാനി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആവശ്യമുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ലീഗ് നേതാക്കള്‍ അണികളെ ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്നും ആര്യാടന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
എരമംഗലം : പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ബന്ധു അറസ്റ്റില്‍. പാലപ്പെട്ടി അജ്മീര്‍നഗറില്‍ പത്തുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ സ്‌കൂളിലേക്ക് പോയ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധു കൂടിയായ പൊറായി സ്വദേശി കുഞ്ഞീരിയകത്ത് ഉമ്മര്‍ (48) പിടിയിലായത്. പിതാവിന്റെ സഹോദരി ഭര്‍ത്താവായ ഉമ്മര്‍ ഓട്ടോറിക്ഷിലെത്തി കുട്ടിയെ കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അന്വേഷണത്തിനിടെ ഓട്ടോറിക്ഷയും മറന്നുവെച്ച ബാഗും കണ്ടെടുത്തതോടെ ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു.
മലപ്പുറം : പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം പുതിയിരുത്തി പൊറായി സ്വദേശി കുഞ്ഞീരിയകത്ത് ഉമ്മര്‍ (48) ആണ് പിടിയിലായത്. പാലപ്പെട്ടി അജ്മീര്‍ നഗറില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പരാതി. പിതാവിന്റെ സഹോദരി ഭര്‍ത്താവായ ഉമ്മര്‍ ഓട്ടോറിക്ഷിലെത്തി കുട്ടിയെ കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഓട്ടോറിക്ഷയും മറന്നുവെച്ച ബാഗും കണ്ടെടുത്തതോടെയാണ് ഇയാളെ പിടികൂടിയത്.
തിരൂര്‍ : മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കും പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാസ്തവ വിരുദ്ധമായ പ്രസ്താവനകളിറക്കി ലീഗിനെ താഴ്ത്തി കാട്ടാനാണ് ചിലര്‍ ശ്രമിക്കുന്നത്. പിഎംഎ സലാമും എംസി മായിന്‍ഹാജിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത് മത സംഘടനകളുടെ പ്രതിനിധികളായിട്ടായിരിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലീഗ് നേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിക്കും.  

LIVE NEWS - ONLINE

 • 1
  10 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  10 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  13 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  16 hours ago

  ശബരിമല കത്തിക്കരുത്

 • 5
  17 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  17 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  17 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  19 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  19 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’