Thursday, February 21st, 2019

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് യൂണിയന്‍ എസ്.എഫ്.ഐ.നേടി. കെ.എസ്.യു.മായുള്ള നേരിട്ടുള്ള തെരഞ്ഞെടുപ്പിലാണു എസ്.എഫ്.ഐ. ഉജ്വല വിജയം നേടിയത്. ആകെയുള്ള ഒമ്പത് സീറ്റിലും വിജയിച്ചാണു എസ്.എഫ്.ഐ. സര്‍വകലാശാലാ ക്യാമ്പസ് യൂണിയന്‍ പിടിച്ചെടുത്തത്. എം.എസ്.എഫ്. മത്സരരംഗത്തില്ലത്തതിനാല്‍ കെ.എസ്.യുവും എസ്.എഫ്.ഐ.തമ്മില്‍ നേരിട്ടാണു മത്സരം നടന്നത്. എസ്.എഫ്.ഐ. സ്ഥാനാര്‍ഥികളെല്ലാം ബഹുഭൂരിപക്ഷം വോട്ടുകള്‍ക്കാണു വിജയിച്ചത്. കെ.എ. ഷാനിബ്(ചെയര്‍മാന്‍), പി.പി.സമീര്‍ (വൈസ് ചെയര്‍മാന്‍), വി.ജിബിന്‍ ജോയ് (സെക്രട്ടറി), കെ.ആര്‍.അഖില(ജോയിന്റ് സെക്രട്ടറി), കെ.എ.അജ്‌നാസ് (ചീഫ് സ്്റ്റുഡന്റ് എഡിറ്റര്‍) സി.ആര്‍.അജിത (ഫൈന്‍ ആര്‍ട് സെക്രട്ടറി), പി.എസ്.മിഥുന്‍ (ജനറല്‍ ക്യാപ്റ്റന്‍), … Continue reading "കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് യൂണിയന്‍; എസ്.എഫ്.ഐക്ക വിജയം"

READ MORE
മലപ്പുറം: കനോലി കനാല്‍ വികസനത്തിന്റെ ഭാഗമായി പൊന്നാനിയില്‍ നാലുകോടി രൂപയുടെ നവീകരണത്തിനു പദ്ധതി തയാറായി. അണ്ടത്തോട് മുതല്‍ പൊന്നാനിവരെയുള്ള ഭാഗത്താണ് നവീകരണം നടക്കുന്നത്. കനാല്‍ വികസനത്തിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്‌ലാബുകളും തൂണുകളും നവീകരണത്തിനായി ഉപയോഗിക്കും. ജലപാതാ വികസനത്തിന്റെ ഭാഗമായി കനാലിന് ആഴംകൂട്ടല്‍ നടപടികളും ഭിത്തിനിര്‍മാണവുമാണ് നടക്കുക. നാലുവര്‍ഷം മുന്‍പ് തുടങ്ങിയ കനാല്‍ വികസനത്തിന്റെ തുടര്‍ച്ചയായാണ് അനുബന്ധ നിര്‍മാണം. കനാല്‍തീരത്ത് പലയിടങ്ങളിലായി ഒരേക്കറിലധികം സ്ഥലത്ത് സ്‌ലാബുകള്‍ ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഭൂവുടമകള്‍ യാതൊന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു. കാടുമൂടിക്കിടക്കുന്ന കോണ്‍ക്രീറ്റ് സ്‌ലാബുകള്‍ക്കിടയില്‍ … Continue reading "പൊന്നാനിയില്‍ നാലുകോടിയുടെ വികസന പദ്ധതി"
മലപ്പുറം: കൊണ്ടോട്ടി ചെറുകാവ് എസ്.ബി.ടി ശാഖയുടെ ഐക്കരപ്പടിയിലുള്ള എ.ടി.എം കൗണ്ടറില്‍ മോഷണ ശ്രമം. എ.ടി.എം യന്ത്രം ഭാഗിഗമായി കുത്തിതുറന്ന നിലയില്‍ കണ്ടെത്തി. പണം വെച്ച ഭാഗം പൂര്‍ണ്ണമായും തുറക്കാന്‍കഴിയാത്തതിനാല്‍ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലയോടെ പണം പിന്‍വലിക്കാനായി എം.ടി.എം കൗണ്ടറിലെത്തിയവരാണു മോഷണ ശ്രമം നടന്ന വിവരം അധികൃതരെ അറിയിച്ചത്.  
  മഞ്ചേരി: കേരളം അപകടങ്ങളും എണ്ണത്തിലും ഒന്നാം സ്ഥാനത്ത് തന്നെയാണെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പ്രതിദിനം കേരളത്തില്‍ ശരാശരി 110 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം നാല്‍പതിനായിരം അപകടങ്ങളിലായി നാലായിരത്തോളം പേര്‍ മരണമടയുകയും നാല്‍പതയ്യായിരത്തോളം പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് മൂന്നു കിലോമീറ്ററിന് ഒന്ന് എന്ന അനുപാതത്തില്‍ ആരോഗ്യ കേന്ദ്രങ്ങളുണ്ട് എന്നാല്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ 74 ശതമാനമാനം പേരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റ്, സ്പീഡ് … Continue reading "അപകടനിരക്കില്‍ കേരളം ഒന്നാം സ്ഥാനത്ത് : ഋഷിരാജ് സിങ്"
മലപ്പുറം: ആരോഗ്യ മേഖലയില്‍ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കെ.ജി.എം.ഒ.എ നാലു മാസത്തോളമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടര്‍മാര്‍ 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി മലപ്പുറം താലൂക്കാശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അധിക ഡ്യൂട്ടിയായി ചെയ്തു പോരുന്ന അത്യാഹിത വിഭാഗം ഇന്നു മുതല്‍ നിര്‍ത്തി വെക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരടക്കമുള്ള ജിവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുക, കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കുക, മലപ്പുറം താലൂക്കാശുപത്രിയില്‍ കാഷ്വാലിറ്റി യൂണിറ്റ് അനുവദിക്കുക, … Continue reading "ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം 20 മുതല്‍"
          മലപ്പുറം:  ബസ് സ്‌റ്റോപ്പിലേക്ക് ഗുഡ്‌സ് ലോറി പാഞ്ഞുകയറി വിദ്യാര്‍ത്ഥി മരിച്ചു. തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുതിരപ്പറമ്പില്‍ ഫസല്‍ (15) ആണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരൂരിനടുത്ത് കണ്ടംകുളത്ത് ഇന്ന് രാവിലെയാണ് അപകടം.
മലപ്പുറം: പരപ്പനങ്ങാടി സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസായ യഞ്ജമൂര്‍ത്തി മന്ദിരത്തിനു നേരെ ബോംബേറ്. പാര്‍ട്ടി ഓഫീസിന്റെ മുന്‍ ഭാഗത്തെ ജനലില്‍ പതിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്നു ജനല്‍ പാളികള്‍ ഭാഗികമായി കത്തി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തീയണച്ചതിനാല്‍ നാഷനഷ്ടങ്ങളുണ്ടായില്ല. പോലീസെത്തി പരിശോധിച്ചതില്‍ പൊട്ടാത്ത കുപ്പി ബോംബ് പരിസരത്തു നിന്നു കണ്ടെടുത്തു. മലപ്പുറത്തു നിന്നും വിരലടയാള വിദഗ്ധന്‍ സുരേഷിന്റെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂര്‍ പോലീസ് ക്യാമ്പില്‍ നിന്നു സൈന്റിഫിക് അസി. ഉണ്ണിക്കൃഷ്ണനും സ്ഥലത്തെത്തി പരിശോധന … Continue reading "സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്"
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനമുണ്ടായ സാഹചര്യത്തെക്കുറിച്ചു പഠിക്കാന്‍ സെന്റര്‍ ഫോര്‍ എര്‍ത്തു സയന്‍സ് സ്റ്റഡീസ് (സെസ്) സംഘം ജില്ലയിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറഞ്ഞ തീവ്രതയില്‍ 1.9, 1.2, ഒന്നു റിക്ടര്‍ സ്‌കെയിലില്‍ ഭുചലനമുണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നു സെസ് അധികൃതര്‍ അറിയിച്ചു. ഇതിനാല്‍ തന്നെ മുന്‍കരുതല്‍ നടപടികളൊന്നും ആവശ്യമില്ലെന്നു മലപ്പുറം ജില്ലാ ഭരണകാര്യാലയത്തെ അറിയിച്ചുണ്ട്. മലപ്പുറം ജില്ലയില്‍ എട്ടിന് 3.5 റിക്റ്റര്‍ സ്‌കെയിലിലും, ഒമ്പതിനു 3.1, 10 ന് 2.6 എന്നിങ്ങനെയുമാണു ചലനങ്ങള്‍ … Continue reading "ഭൂചലനം ; ആശങ്കവേണ്ടെന്ന് വിദഗ്ധ സംഘം"

LIVE NEWS - ONLINE

 • 1
  18 mins ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 2
  3 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 3
  5 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 4
  5 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 5
  5 hours ago

  പെരിയ ഇരട്ടക്കൊല

 • 6
  5 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 7
  5 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

 • 8
  5 hours ago

  പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

 • 9
  5 hours ago

  പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്