Wednesday, May 22nd, 2019

  മലപ്പുറം: നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗവുമായ നിലമ്പൂര്‍ എല്‍.ഐ.സി. റോഡിലെ ബിജിന വീട്ടില്‍ ബിജു നായര്‍ (38), സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ (29) എന്നിവരെ സി.ഐ എ.പി. ചന്ദ്രന്‍ അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയാണ് കൊല്ലപ്പെട്ടത്. നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധ (49) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചാം തീയതി … Continue reading "സ്ത്രീയുടെ കൊല; മന്ത്രിയുടെ സ്റ്റാഫും സുഹൃത്തും പിടിയില്‍"

READ MORE
  മലപ്പുറം: ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനാ കേസ് സിബിഐ അന്വേഷിക്കണമെന്നത് ന്യായമായ ആവശ്യമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. കേരളത്തിലെ സ്ത്രീകളുടെ പൊതുവായ വികാരം കൂടിയാണിത്. സ്ത്രീമുന്നേറ്റ യാത്രയ്ക്ക് ഇടിമൂഴിക്കലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു ബിന്ദു കൃഷ്ണ.  
മലപ്പുറം: യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വളളിക്കാട് കല്ലിങ്ങല്‍ അരുണി (21)നെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലേമാട് കടവത്ത് റഷീദ് (32), മുണ്ടപൊട്ടി മഠത്തിക്കുന്നന്‍ സുല്‍ഫിക്കര്‍ (29) എന്നിവരൊയണ് നിലമ്പൂര്‍ സിഐ എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ മാമാങ്കര വളളിക്കാടന്‍ മുഹമ്മദ് ഷാഫി (25), മരുത പാലോട്ടില്‍ ഫിറോസ് (25) എന്നീ രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് … Continue reading "എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
മലപ്പുറം: ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഡി.എം.ഒ അടക്കമുള്ളവരെ ഉപരോധിച്ചു. ഡി.എം.ഒ ഡോ. ഉമര്‍ ഫാറൂഖ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, ജനറല്‍ ആസ്?പത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍ തുടങ്ങിയവരെയാണ് തടഞ്ഞുവെച്ചത്. പതിനഞ്ചോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കുത്തിയിരിപ്പ് നടത്തിയത്. ജനറല്‍ ആശുപത്രിയെ കോളേജിന് കീഴിലാക്കുന്ന ഉത്തരവ് പിന്‍വലിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിലനിര്‍ത്തുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. പിന്നീട് പോലീസ് പ്രവര്‍ത്തകരെ … Continue reading "ഡി.വൈ.എഫ്.ഐ ഉപരോധിച്ചു"
മലപ്പുറം: പതിനാലു വയസുകാരിയായ സ്വന്തംമകളെ ഒരുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. വേങ്ങര ചാലില്‍ക്കുണ്ട് സ്വദേശി ചെനക്കല്‍ വീട്ടില്‍ അബ്ദുള്‍ മജീദിനെ(49)യാണു മലപ്പുറം സി.ഐ: ടി.ബി. വിജയനും സംഘവും അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടില്‍ വെച്ചാണു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വേങ്ങര ഗ്രാമപഞ്ചായത്ത് കൗമാരപ്രായക്കാര്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണു പെണ്‍കുട്ടി പിതാവിന്റെ പീഡനവിവരം അധികൃതരോട് വെളിപ്പെടുത്തിയത്. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു വേങ്ങര പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ … Continue reading "സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് റിമാന്റില്‍"
മലപ്പുറം: വെട്ടും കുത്തും നടത്തുന്ന തീവ്രവാദ സംഘടനകള്‍ പൊതുസമൂഹത്തിനു മാതൃകയല്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തീവ്രവാദ സംഘടനകളോട് മുസ്‌ലിം ലീഗ് സ്വീകരിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. കോട്ട്ക്കല്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. അബുയൂസഫ് ഗുരുക്കള്‍ ആധ്യക്ഷ്യത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എംഎല്‍എ പ്രസംഗിച്ചു.  
മലപ്പുറം: കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പോലീസ് പിടിയില്‍. മണ്ണാര്‍കാട് സ്വദേശി മോഹനനാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാലിലെ എട്ടു മണിയോടെ ഏഴു കിലോ കഞ്ചാവുമായി ഓട്ടോയില്‍ കടത്താന്‍ ശ്രമിക്കവെയാണ് മോഹനന്‍ പിടിയിലായത്. ജില്ലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്നവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന ആളാണ് മോഹനന്‍. കുട്ടികള്‍ക്കു നേരിട്ടും കഞ്ചാവ് നല്‍കിയിരുന്നതായി ഇയാള്‍ എക്‌സൈസ് സംഘത്തിന് മൊഴി … Continue reading "മലപ്പുറത്ത് ഏഴുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍"
മലപ്പുറം: നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ മുന്നില്‍ കനത്ത വെല്ലുവിളിയാണുള്ളതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ള. ബിജെപി മലപ്പുറം ലോക്‌സഭാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് തീവ്രവാദവുമായി സന്ധിചെയ്യുകയാണ്. സമീപകാലത്തെ ചില അക്രമസംഭവങ്ങള്‍ അതിനു തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിലാണ് കഴിവ്. പാര്‍ട്ടിക്കു മുന്നിലുള്ള അസുലഭാവസരം പ്രയോജനപ്പെടുത്താന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. നാരായണന്‍ ആധ്യക്ഷ്യം വഹിച്ചു.

LIVE NEWS - ONLINE

 • 1
  4 hours ago

  പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  5 hours ago

  സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

 • 3
  12 hours ago

  യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 4
  12 hours ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 5
  14 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 6
  14 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 7
  14 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 8
  14 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 9
  14 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്