Sunday, April 21st, 2019

    മലപ്പുറം: നിലമ്പൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ സിപിമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍  

READ MORE
          മലപ്പുറം: നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധ(49)കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനു ശേഷമെന്ന് കണ്ടെത്തി. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ബലാത്സംഗം നടന്നതായി കണ്ടെത്തിയത്. സ്ത്രീയുടെ ജനനേന്ദ്രയത്തില്‍ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് ഇവരെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലചെയ്തുവെന്ന് സൂചിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. ഇവര്‍ കന്യകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ പലഭാഗത്തും മുറിവുകള്‍ ഉണ്ടായിരുന്നു. മൂക്കും വായും … Continue reading "കോണ്‍ഗ്രസ്ഓഫീസിലെ തൂപ്പുകാരിയുടെ മരണം ബലാത്സംഗത്തിനിടെ"
  മലപ്പുറം: നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗവുമായ നിലമ്പൂര്‍ എല്‍.ഐ.സി. റോഡിലെ ബിജിന വീട്ടില്‍ ബിജു നായര്‍ (38), സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ (29) എന്നിവരെ സി.ഐ എ.പി. ചന്ദ്രന്‍ അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയാണ് കൊല്ലപ്പെട്ടത്. നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധ (49) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചാം തീയതി … Continue reading "സ്ത്രീയുടെ കൊല; മന്ത്രിയുടെ സ്റ്റാഫും സുഹൃത്തും പിടിയില്‍"
        മലപ്പുറം: മതേതരത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല. എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭൂരിപക്ഷത്തിന്റെ കടമയാണെന്നും എങ്കില്‍ മാത്രമേ രാജ്യത്ത് വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കൈവരിച്ച സാമ്പത്തികവളര്‍ച്ചയുടെ പ്രയോജനം എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തുമ്പോള്‍ മാത്രമേ അത് ഫലപ്രദമാണെന്ന് പറയാനാകൂ. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നടപ്പാക്കുന്നത് സമഗ്രവികസനം സാധ്യമാക്കാന്‍ വേണ്ടിയാണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും … Continue reading "തീവ്രവാദം നാടിനാപത്ത്: മന്ത്രി ചെന്നിത്തല"
    മലപ്പുറം: മാവോയിസ്റ്റുകളെന്നു സംശയിച്ച് നാലംഗ സംഘത്തെ പോലീസ് പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കര്‍ണാടക ഹാസന്‍ സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, മജ്ഞുനാഥ്, ചന്ദ്രന്‍, കുമാര്‍ എന്നിവരെയാണ് പിടികൂടിയത്. കുഷ്ഠരോഗികളെ സഹായിക്കാന്‍ പണവും വസ്ത്രവും ആവശ്യപ്പെട്ട് ചക്കപ്പാടം പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങിയ സംഘത്തിന്റെ വേഷവും ഭാഷയുമാണ് നാട്ടുകാരില്‍ സംശയമുണ്ടാക്കിയത്. വഴിക്കടവ് ഗ്രേഡ് എസ്‌ഐ രവീന്ദ്രന്‍ തരിപ്പാലയുടെ നേതൃത്വത്തില്‍ സായുധ സന്നാഹവുമായി പൊലീസ് എത്തി സംഘത്തെ പിടികൂടുകയായിരുന്നു. സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മണിക്കൂറുകളോളം ചോദ്യംചെയ്തശേഷമാണ് മാവോയിസ്റ്റുകളല്ലെന്ന് വ്യക്തമായത്. … Continue reading "മാവോയിസ്റ്റുകളെന്നു സംശയിച്ച് നാലംഗ സംഘത്തെ പിടികൂടി"
  മലപ്പുറം: ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനാ കേസ് സിബിഐ അന്വേഷിക്കണമെന്നത് ന്യായമായ ആവശ്യമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. കേരളത്തിലെ സ്ത്രീകളുടെ പൊതുവായ വികാരം കൂടിയാണിത്. സ്ത്രീമുന്നേറ്റ യാത്രയ്ക്ക് ഇടിമൂഴിക്കലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു ബിന്ദു കൃഷ്ണ.  
മലപ്പുറം: യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വളളിക്കാട് കല്ലിങ്ങല്‍ അരുണി (21)നെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലേമാട് കടവത്ത് റഷീദ് (32), മുണ്ടപൊട്ടി മഠത്തിക്കുന്നന്‍ സുല്‍ഫിക്കര്‍ (29) എന്നിവരൊയണ് നിലമ്പൂര്‍ സിഐ എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ മാമാങ്കര വളളിക്കാടന്‍ മുഹമ്മദ് ഷാഫി (25), മരുത പാലോട്ടില്‍ ഫിറോസ് (25) എന്നീ രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് … Continue reading "എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
മലപ്പുറം: ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഡി.എം.ഒ അടക്കമുള്ളവരെ ഉപരോധിച്ചു. ഡി.എം.ഒ ഡോ. ഉമര്‍ ഫാറൂഖ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, ജനറല്‍ ആസ്?പത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍ തുടങ്ങിയവരെയാണ് തടഞ്ഞുവെച്ചത്. പതിനഞ്ചോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കുത്തിയിരിപ്പ് നടത്തിയത്. ജനറല്‍ ആശുപത്രിയെ കോളേജിന് കീഴിലാക്കുന്ന ഉത്തരവ് പിന്‍വലിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിലനിര്‍ത്തുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. പിന്നീട് പോലീസ് പ്രവര്‍ത്തകരെ … Continue reading "ഡി.വൈ.എഫ്.ഐ ഉപരോധിച്ചു"

LIVE NEWS - ONLINE

 • 1
  10 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  12 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  14 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  18 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  18 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  19 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു