Thursday, September 20th, 2018

മലപ്പുറം: കൊളത്തൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മുഖ്യമന്ത്രിയെ റോഡില്‍ ഉപരോധിക്കാനും പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതേതുടര്‍ന്ന് സ്ഥലത്ത് അല്‍പസമയം സംഘര്‍ഷാവസ്ഥയുണ്ടായി. ജില്ലയില്‍ മൂന്ന് പരിപാടികളാണ് ഇന്ന് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. മൂന്ന് പരിപാടികളിലും ഇടതു മുന്നണി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.

READ MORE
എരമംഗലം : പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ബന്ധു അറസ്റ്റില്‍. പാലപ്പെട്ടി അജ്മീര്‍നഗറില്‍ പത്തുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ സ്‌കൂളിലേക്ക് പോയ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധു കൂടിയായ പൊറായി സ്വദേശി കുഞ്ഞീരിയകത്ത് ഉമ്മര്‍ (48) പിടിയിലായത്. പിതാവിന്റെ സഹോദരി ഭര്‍ത്താവായ ഉമ്മര്‍ ഓട്ടോറിക്ഷിലെത്തി കുട്ടിയെ കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അന്വേഷണത്തിനിടെ ഓട്ടോറിക്ഷയും മറന്നുവെച്ച ബാഗും കണ്ടെടുത്തതോടെ ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു.
മലപ്പുറം : പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുവിനെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം പുതിയിരുത്തി പൊറായി സ്വദേശി കുഞ്ഞീരിയകത്ത് ഉമ്മര്‍ (48) ആണ് പിടിയിലായത്. പാലപ്പെട്ടി അജ്മീര്‍ നഗറില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പരാതി. പിതാവിന്റെ സഹോദരി ഭര്‍ത്താവായ ഉമ്മര്‍ ഓട്ടോറിക്ഷിലെത്തി കുട്ടിയെ കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഓട്ടോറിക്ഷയും മറന്നുവെച്ച ബാഗും കണ്ടെടുത്തതോടെയാണ് ഇയാളെ പിടികൂടിയത്.
തിരൂര്‍ : മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കും പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാസ്തവ വിരുദ്ധമായ പ്രസ്താവനകളിറക്കി ലീഗിനെ താഴ്ത്തി കാട്ടാനാണ് ചിലര്‍ ശ്രമിക്കുന്നത്. പിഎംഎ സലാമും എംസി മായിന്‍ഹാജിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത് മത സംഘടനകളുടെ പ്രതിനിധികളായിട്ടായിരിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലീഗ് നേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിക്കും.  
പരപ്പനങ്ങാടി: അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. അയ്യപ്പന്‍കാവിലെ റെയില്‍വേ ട്രാക്കിനു കിഴക്കു വശത്തെ പണിതീരാത്ത കെട്ടിടത്തിലാണു തമിഴ്‌നാട് സേലം കല്ലുകുരുശ് സ്വദേശി മണി (60) യെ മരിച്ചനിലയില്‍ കണ്ടത്. കൂടെയുണ്ടായിരുന്ന ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എടപ്പാള്‍ : ജംക്ഷനിലെ ഗതാഗത പരിഷ്‌കരണത്തിനെതിരെ ഒരുവിഭാഗം വ്യാപാരികള്‍ രംഗത്തെത്തിയത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കുന്നു. കഴിഞ്ഞ മാസം് തദ്ദേശസ്ഥാപന പ്രതിനിധികളുടെയും വ്യാപാരികളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എടപ്പാള്‍ ജംക്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് മുന്നോടിയായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത വ്യാപാരി പ്രതിനിധികള്‍ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ വൈകിയതില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പൊന്നാനി സിഐ പി അബ്ദുല്‍മുനീര്‍, ചങ്ങരംകുളം എസ്‌ഐ ടി മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ … Continue reading "എടപ്പാള്‍ ജംക്ഷനിലെ ഗതാഗത പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം"
മലപ്പുറം : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് നിര്‍മാണ്‍ പരിപാടി 25, 26, 27 തീയതികളില്‍ മൂന്നിയൂരില്‍ നടക്കും. 25ന് രാവിലെ 10.30ന് താഴെ ചേളാരി ലിബര്‍ട്ടി ഹാളില്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി നാല്‍പ്പതോളം കേന്ദ്ര-സംസ്ഥാന വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനവും സൗജന്യ അലോപ്പതി, ആയുര്‍വേദ മെഡിക്കല്‍ ക്യാംപും ഔഷധ വിതരണവും നടത്തും.
നിലമ്പൂര്‍: ലോറിയില്‍ ആന്ധ്രയിലേക്കു കടത്തുകയായിരുന്ന രണ്ടേമുക്കാല്‍ ടണ്‍ ചന്ദനത്തടികള്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും, വനംവകുപ്പും നടത്തിയ സംയുക്ത പരിശോധനയില്‍ ആന്ധ്രയിലേക്കു കടത്തുകയായിരുന്ന ലോറിയില്‍ നിന്നും ചന്ദനത്തടികള്‍ പിടികൂടിയത്. സംഭവത്തില്‍ ലോറിെ്രെഡവറേയും ക്ലീനറേയും പോലീസ് അറസ്റ്റ് ചെയ്തു. െ്രെഡവര്‍ മഞ്ചേരി മഠത്തില്‍ ഹാരിസ്(26), ക്ലീനര്‍ മഞ്ചേരി മുഹമ്മദ് കുരിക്കള്‍ (35) എന്നിവരെയാണു അറസ്റ്റ് ചെയതത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ വഴിക്കടവ് മണിമൂളി നെല്ലിക്കുത്ത് ജംഗ്ഷനില്‍ വെച്ചാണു ചന്ദനം പിടിച്ചെടുത്തത്.

LIVE NEWS - ONLINE

 • 1
  13 mins ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 2
  32 mins ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 3
  43 mins ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 4
  46 mins ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

 • 5
  55 mins ago

  ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

 • 6
  2 hours ago

  നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

 • 7
  2 hours ago

  കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

 • 8
  2 hours ago

  കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

 • 9
  2 hours ago

  സഹോദരങ്ങള്‍ക്ക് വെട്ടേറ്റു