Saturday, February 23rd, 2019

  മലപ്പുറം: ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനാ കേസ് സിബിഐ അന്വേഷിക്കണമെന്നത് ന്യായമായ ആവശ്യമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. കേരളത്തിലെ സ്ത്രീകളുടെ പൊതുവായ വികാരം കൂടിയാണിത്. സ്ത്രീമുന്നേറ്റ യാത്രയ്ക്ക് ഇടിമൂഴിക്കലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു ബിന്ദു കൃഷ്ണ.  

READ MORE
മലപ്പുറം: പതിനാലു വയസുകാരിയായ സ്വന്തംമകളെ ഒരുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. വേങ്ങര ചാലില്‍ക്കുണ്ട് സ്വദേശി ചെനക്കല്‍ വീട്ടില്‍ അബ്ദുള്‍ മജീദിനെ(49)യാണു മലപ്പുറം സി.ഐ: ടി.ബി. വിജയനും സംഘവും അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടില്‍ വെച്ചാണു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വേങ്ങര ഗ്രാമപഞ്ചായത്ത് കൗമാരപ്രായക്കാര്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണു പെണ്‍കുട്ടി പിതാവിന്റെ പീഡനവിവരം അധികൃതരോട് വെളിപ്പെടുത്തിയത്. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു വേങ്ങര പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ … Continue reading "സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് റിമാന്റില്‍"
മലപ്പുറം: വെട്ടും കുത്തും നടത്തുന്ന തീവ്രവാദ സംഘടനകള്‍ പൊതുസമൂഹത്തിനു മാതൃകയല്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തീവ്രവാദ സംഘടനകളോട് മുസ്‌ലിം ലീഗ് സ്വീകരിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. കോട്ട്ക്കല്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. അബുയൂസഫ് ഗുരുക്കള്‍ ആധ്യക്ഷ്യത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എംഎല്‍എ പ്രസംഗിച്ചു.  
മലപ്പുറം: കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പോലീസ് പിടിയില്‍. മണ്ണാര്‍കാട് സ്വദേശി മോഹനനാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാലിലെ എട്ടു മണിയോടെ ഏഴു കിലോ കഞ്ചാവുമായി ഓട്ടോയില്‍ കടത്താന്‍ ശ്രമിക്കവെയാണ് മോഹനന്‍ പിടിയിലായത്. ജില്ലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്നവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന ആളാണ് മോഹനന്‍. കുട്ടികള്‍ക്കു നേരിട്ടും കഞ്ചാവ് നല്‍കിയിരുന്നതായി ഇയാള്‍ എക്‌സൈസ് സംഘത്തിന് മൊഴി … Continue reading "മലപ്പുറത്ത് ഏഴുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍"
മലപ്പുറം: നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ മുന്നില്‍ കനത്ത വെല്ലുവിളിയാണുള്ളതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ള. ബിജെപി മലപ്പുറം ലോക്‌സഭാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് തീവ്രവാദവുമായി സന്ധിചെയ്യുകയാണ്. സമീപകാലത്തെ ചില അക്രമസംഭവങ്ങള്‍ അതിനു തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിലാണ് കഴിവ്. പാര്‍ട്ടിക്കു മുന്നിലുള്ള അസുലഭാവസരം പ്രയോജനപ്പെടുത്താന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. നാരായണന്‍ ആധ്യക്ഷ്യം വഹിച്ചു.
      തിരൂര്‍: സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരിന്തല്ലൂര്‍ സ്വദേശി തൈവളപ്പില്‍ നൗഫല്‍ (27), പെരിന്തല്ലൂര്‍ കുരിക്കള്‍പടിയില്‍ താമസക്കാരനും മംഗലം മാസ്റ്റര്‍പടി സ്വദേശിയുമായ ഏനീന്റെപുരയ്ക്കല്‍ മജീദ് (42), തൃപ്രങ്ങോട് പരപ്പേരി സ്വദേശി ആലുക്കല്‍ സാബിനൂര്‍ (28), ചേന്നര സ്വദേശി വെങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ഗഫൂര്‍ (39) എന്നിവരെയാണ് തിരൂര്‍ സി.ഐ ആര്‍. റാഫി, എസ്.ഐ വത്സലകുമാര്‍, എ.എസ്.ഐ സുധീര്‍, സി.പി.ഒമാരായ സന്തോഷ്, അനില്‍കുമാര്‍, അജയന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.സി.പി.എം പുറത്തൂര്‍ … Continue reading "സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസ് ; നാലുപേര്‍ അറസ്റ്റില്‍"
          തിരൂര്‍: മംഗലത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. സിപിഎം പ്രവര്‍ത്തകരെ കാറില്‍ നിന്നു പിടിച്ചിറക്കി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെന്നു സംശയിക്കുന്ന ഒരു സംഘം വെട്ടിപ്പരിക്കേല്‍ പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.കെ മജീദ്, അര്‍ഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
മലപ്പുറം: അഞ്ച് കിലോ കഞ്ചാവുമായി മൊത്ത വിതരണക്കാരിയും സഹായിയും കാളികാവ് എകൈ്‌സസ് സംഘത്തിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് അഗളി കോട്ടത്തറ നായ്ക്കപ്പാടിയില്‍ ചക്കാലക്കുന്നന്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ സുഭദ്ര(46), കുമരംപുത്തൂര്‍ ചങ്ങിലിരി പള്ളിപ്പടി മഞ്ചിതൊടി ഷംസുദ്ദീന്‍(38) എന്നിവരെയാണ് ചെറുകോട്ടുവെച്ച് കാളികാവ് റേഞ്ച് എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടികൂടിയിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് മൊത്തവിതരണം ചെയ്തതിന് വടകര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുമ്പന്‍ അസി എന്ന അബ്ദുള്‍ അസീസിന്റെ … Continue reading "കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  3 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  4 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  6 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  6 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  8 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  10 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  10 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം