Wednesday, September 19th, 2018

മലപ്പുറം: സാമൂഹ്യ നീതി ദിനാഘോഷം 24 മുതല്‍ 26വരെ മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭിന്നശേഷിയുള്ളവരും അനാഥരും അശരണരും ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃതര്‍ക്കും കുട്ടികളും സ്ത്രീകളും വയോജനങ്ങളും ഉള്‍പ്പെടുന്ന ജനസമൂഹത്തിനുമായി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചു അവബോധം സൃഷ്ടിക്കാനും സ്വതന്ത്രമായ ആശയങ്ങള്‍ക്കു രൂപം നല്‍കാനും ലക്ഷ്യമിട്ടാണു സാമൂഹ്യനീതി ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഘോഷയാത്ര, ഡോക്യുമെന്ററി ഫെസ്റ്റ്, സെമിനാറുകള്‍, എക്‌സിബിഷന്‍, ഭിന്നശേഷി നിര്‍ണയ ക്യമ്പുകള്‍, സഹായ ഉപകരണ വിതരണം, ഭക്ഷ്യമേള, ഓപ്പണ്‍ഫോറം, അദാലത്തുകള്‍, … Continue reading "സാമൂഹ്യ നീതി ദിനാഘോഷം 24 മുതല്‍"

READ MORE
മലപ്പുറം: ലോക പ്രതിരോധ കുത്തിവെപ്പ് ദിനത്തോടനുബന്ധിച്ചു അടുത്തമാസം 10 മുതല്‍ ജില്ലയിലെ സ്‌കൂളുകളിലും മദ്രസകളിലും പ്രത്യേക പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തും. സംസ്ഥാനത്ത് തന്നെ നിലവിലില്ലാതിരുന്ന ഡിഫ്റ്റീരിയ, ടെറ്റനസ്, തുടങ്ങിയ രോഗങ്ങള്‍ മൂലം ജില്ലയില്‍ മരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കുത്തിവപ്പ് ഊര്‍ജിതമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സ്ഥിരം സംവിധാനമൊരുക്കാന്‍ പ്രത്യേക സെല്‍ തുടങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചു. സ്‌കൂള്‍ തലത്തില്‍ ബോധവത്ക്കരണത്തിനായി വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. … Continue reading "പകര്‍ച്ച വ്യാധി: കുത്തിവെപ്പ് 10 മുതല്‍"
മലപ്പുറം: ചൈനയിലെ വെയ്ഫാങ്ങ് പ്രവിശ്യയില്‍ വച്ച് നടന്ന ലോക പട്ടം പറത്തല്‍ മത്സരത്തില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് നേടിയ പട്ടം മലപ്പുറത്ത് പ്രദര്‍ശനപ്പറത്തല്‍ നടത്തി. പട്ടം പ്രദര്‍ശനപ്പറത്തല്‍ പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണിന്ത്യാ കൈറ്റ് ടീം ക്യാപ്റ്റന്‍ കോഴിക്കോട്ടുകാരനായ അബ്ദുളള മാളിയേക്കല്‍ രൂപകല്‍പ്പന ചെയ്ത കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ 110 അടി വലിപ്പത്തിലുളള പട്ടമാണ് പറത്തിയത്. പട്ടത്തിന്റെ മധ്യത്തില്‍ കേരളത്തിന്റെ കലാരൂപമായ കഥകളിയും, വാലറ്റം ഇന്ത്യയുടെ ദേശീയപതാകയുമാണ് പട്ടത്തില്‍ ആലേഖനം ചെയ്തിട്ടുളളത്. പാരച്യൂട്ടിന് … Continue reading "ലോകത്തിലെ ഏറ്റവും വലിയ പട്ടം മലപ്പുറത്ത് പറത്തി"
മലപ്പുറം : ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ടിലെ തകരാറുകള്‍ പരിഹരിച്ചു. ഓണ്‍ലൈനില്‍ ബ്ലോക്കായിപ്പോയ അക്കൗണ്ടുകളെല്ലാം ഓപ്പണായി. ഇതോടെ ഓണ്‍ലൈനായി അടച്ച അപേക്ഷാഫീസും തിരിച്ചു കിട്ടി. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷയും ഫീസുമടക്കം അക്കൗണ്ടുകള്‍ ബ്ലോക്കായി പോകുന്നതിനു ഇതോടെ പരിഹാരമായി. ഇന്നലെ രാവിലെ 10.30 ഓടെയാണു ബ്ലോക്കിയപ്പോയ അക്കൗണ്ടുകള്‍ മുഴുവനായും ഓപ്പണ്‍ ചെയ്ാന്‍ സാധിച്ചത്. യഓണ്‍ലൈന്‍ സര്‍വറിലെ ചില സാങ്കേതി പ്രശ്‌നങ്ങളായിരുന്നു ഇതിനു കാരണമെന്നു അധികൃതര്‍ പറഞ്ഞു.
മലപ്പുറം: വാഹനപരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച പ്രതി പിടിയില്‍. ഇടുക്കി മുതുവാന്‍കുഴി പഴംപിള്ളിതാഴം സിയാദ് (32) നെയാണ് എടക്കര എസ്‌ഐ പി ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പിഎം സിയാദ്, സിയ, സിറാജുദ്ദീന്‍, ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ എന്നീ നാല് പേരുകളിലാണ് പ്രതി അറിയപ്പെട്ടിരുന്നത്. ചുങ്കത്തറ സ്വദേശിയുടെ മോഷ്ടിച്ച ബൈക്കുമായി നിലമ്പൂരില്‍ നിന്നും എടക്കരയിലേക്ക് വരുന്ന വഴിയാണ് പ്രതി പിടിയിലായത്. എടക്കര മുപ്പിനിയില്‍ തേവരോട്ട് ബാബുവിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. മുസ്ല്യാര്‍ വേഷം കെട്ടി … Continue reading "മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച പ്രതി പിടിയില്‍"
മമ്പാട് : പഞ്ചായത്ത് അംഗീകൃത കടവുകളിലും മണല്‍ക്കൊള്ള വ്യപകമകുന്നതായി പരാതി. അധികൃതരുടെ ഒത്താശയില്‍ ഒരു പാസില്‍ നാല്-അഞ്ച് ലോഡ് മണല്‍ കടത്തുന്നെന്നും ആക്ഷേപം. പാസ് ദുരുപയോഗം ചെയ്ത് ഇതിന്റെ പലമടങ്ങ് കയറ്റിപ്പോകുന്നതായാണ് വിവരം. സര്‍ക്കാരിനും പഞ്ചായത്തിനും നഷ്ടപ്പെടുന്നത് ഭീമമായ സംഖ്യ. ഉപഭോക്താവിന് പഞ്ചായത്ത് നേരിട്ടാണ് പാസ് അനുവദിക്കേണ്ടത്. അപേക്ഷ സമര്‍പ്പണംമുതല്‍ കള്ളക്കളി തുടങ്ങുന്നു. പഞ്ചായത്ത്, റിവര്‍മാനേജ്‌മെന്റ് ഫണ്ട് 287 രൂപവീതം, ജിയോളജി വകുപ്പ് 50, വാറ്റ് 220, സെസ്സ് മൂന്ന്, തൊഴിലാളികള്‍ക്ക് കൂലി 875 എന്നിങ്ങനെ വിവിധ … Continue reading "അംഗീകൃത കടവുകളിലും മണല്‍ക്കൊള്ള"
മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ ഇരുപതു വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും കോടതിശിക്ഷിച്ചു. നീലഗിരി മാരിയമ്മന്‍ കോവിലിനടുത്ത് ദുരൈസാമി (47)യെയാണു മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി പി കെ ഹനീഫ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പനുസരിച്ച് ബലാല്‍സംഗം ചെയ്തതിനു പത്തുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, രക്ത ബന്ധമുള്ളവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള നിയമ പ്രകാരം പത്തു വര്‍ഷം കഠിന തടവ് 5000 രൂപ പിഴ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് … Continue reading "മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് തടവും പിഴയും"
കൊണ്ടോട്ടി: റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ വാനിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ഇന്നു പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറിന് മൊറയൂര്‍ വാലഞ്ചേരിയിലാണ് അപകടമുണ്ടായത്. മുസ്്‌ല്യരങ്ങാടി സ്വദേശിയായ മുഹമ്മദ് സലീമിന്റെയും റഫിയയുടെയും മകനായ ഫസല്‍ (13) ആണ് മരിച്ചത്. സ്‌കൂളിലെ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള നാടകപരിശീലിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയി നാടക പരിശീലന കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഫസലിന്റെ … Continue reading "കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു"

LIVE NEWS - ONLINE

 • 1
  8 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  10 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  11 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  14 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  15 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  16 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  16 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  18 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  18 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍