Sunday, January 20th, 2019

മലപ്പുറം: പതിനാലു വയസുകാരിയായ സ്വന്തംമകളെ ഒരുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. വേങ്ങര ചാലില്‍ക്കുണ്ട് സ്വദേശി ചെനക്കല്‍ വീട്ടില്‍ അബ്ദുള്‍ മജീദിനെ(49)യാണു മലപ്പുറം സി.ഐ: ടി.ബി. വിജയനും സംഘവും അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടില്‍ വെച്ചാണു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വേങ്ങര ഗ്രാമപഞ്ചായത്ത് കൗമാരപ്രായക്കാര്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണു പെണ്‍കുട്ടി പിതാവിന്റെ പീഡനവിവരം അധികൃതരോട് വെളിപ്പെടുത്തിയത്. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു വേങ്ങര പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ … Continue reading "സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് റിമാന്റില്‍"

READ MORE
മലപ്പുറം: നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ മുന്നില്‍ കനത്ത വെല്ലുവിളിയാണുള്ളതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ള. ബിജെപി മലപ്പുറം ലോക്‌സഭാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് തീവ്രവാദവുമായി സന്ധിചെയ്യുകയാണ്. സമീപകാലത്തെ ചില അക്രമസംഭവങ്ങള്‍ അതിനു തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിലാണ് കഴിവ്. പാര്‍ട്ടിക്കു മുന്നിലുള്ള അസുലഭാവസരം പ്രയോജനപ്പെടുത്താന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. നാരായണന്‍ ആധ്യക്ഷ്യം വഹിച്ചു.
      തിരൂര്‍: സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരിന്തല്ലൂര്‍ സ്വദേശി തൈവളപ്പില്‍ നൗഫല്‍ (27), പെരിന്തല്ലൂര്‍ കുരിക്കള്‍പടിയില്‍ താമസക്കാരനും മംഗലം മാസ്റ്റര്‍പടി സ്വദേശിയുമായ ഏനീന്റെപുരയ്ക്കല്‍ മജീദ് (42), തൃപ്രങ്ങോട് പരപ്പേരി സ്വദേശി ആലുക്കല്‍ സാബിനൂര്‍ (28), ചേന്നര സ്വദേശി വെങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ഗഫൂര്‍ (39) എന്നിവരെയാണ് തിരൂര്‍ സി.ഐ ആര്‍. റാഫി, എസ്.ഐ വത്സലകുമാര്‍, എ.എസ്.ഐ സുധീര്‍, സി.പി.ഒമാരായ സന്തോഷ്, അനില്‍കുമാര്‍, അജയന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.സി.പി.എം പുറത്തൂര്‍ … Continue reading "സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസ് ; നാലുപേര്‍ അറസ്റ്റില്‍"
          തിരൂര്‍: മംഗലത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. സിപിഎം പ്രവര്‍ത്തകരെ കാറില്‍ നിന്നു പിടിച്ചിറക്കി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെന്നു സംശയിക്കുന്ന ഒരു സംഘം വെട്ടിപ്പരിക്കേല്‍ പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.കെ മജീദ്, അര്‍ഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
മലപ്പുറം: അഞ്ച് കിലോ കഞ്ചാവുമായി മൊത്ത വിതരണക്കാരിയും സഹായിയും കാളികാവ് എകൈ്‌സസ് സംഘത്തിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് അഗളി കോട്ടത്തറ നായ്ക്കപ്പാടിയില്‍ ചക്കാലക്കുന്നന്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ സുഭദ്ര(46), കുമരംപുത്തൂര്‍ ചങ്ങിലിരി പള്ളിപ്പടി മഞ്ചിതൊടി ഷംസുദ്ദീന്‍(38) എന്നിവരെയാണ് ചെറുകോട്ടുവെച്ച് കാളികാവ് റേഞ്ച് എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടികൂടിയിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് മൊത്തവിതരണം ചെയ്തതിന് വടകര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുമ്പന്‍ അസി എന്ന അബ്ദുള്‍ അസീസിന്റെ … Continue reading "കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍"
മലപ്പുറം: ഗ്യാസ് അടുപ്പില്‍നിന്നു തീപടര്‍ന്ന് ഒരു വീട്ടിലെ നാലുപേര്‍ക്കു പൊള്ളലേറ്റു. അമ്പലക്കടവ് വാടയില്‍ മൈമൂന, മക്കളായ ഷെരീഫ് (26), റിയാസ് (29), തഷ്‌ലീഫ് (18) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ റിയാസിനെയും തഷ്‌ലീഫിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലപ്പുറം: വാണിയമ്പലം പെട്രോള്‍പമ്പിന് സമീപമുള്ള സഫ ഫാം അക്വേറിയത്തിലെ പക്ഷികളെ സമൂഹ്യവിരുദ്ധര്‍ നശപ്പിച്ചു. ചിലതിനെ മോഷ്ടിച്ചിട്ടുമുണ്ട്. അഞ്ച് കോഴികളെയും മുതീന ഇനത്തില്‍പ്പെട്ട പ്രാവിനെയും ഒരു ആഫ്രിക്കന്‍ താറാവിനെയുമാണ് സമൂഹവിരുദ്ധര്‍ കൊന്നത്. കോഴികളെ ചുമരില്‍ എറിഞ്ഞുകൊന്ന നിലയിലും ആഫ്രിക്കന്‍ താറാവിനെ കെട്ടിത്തൂക്കിയ നിലയിലുമാണ്. ഏഴ് മുട്ടക്കോഴികളെയും രണ്ട് ആഫ്രിക്കന്‍ താറാവിനെയും സിറാസ് ഇനത്തില്‍പ്പെട്ട നാല് പ്രാവുകളെയും മോഷ്ടിക്കുകയുംചെയ്തു. പ്രാവുകളുടെ കൂടുകള്‍ പൊളിച്ചിട്ടുണ്ട്. ചില പക്ഷികളെ വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. തയ്യില്‍ അബ്ദുസമദിന്റെ ഫാമിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി … Continue reading "ഫാമിലെ പക്ഷികളെ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു"
മലപ്പുറം: പാതയോരത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച സംഭവത്തില്‍ രണ്ടുപേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് പൂക്കോട് കുടക്കണ്ടന്‍ സമദ്(23), പൂക്കോട് പടിക്കത്തൊടി സമീര്‍(29) എന്നിവരെയാണ് വെള്ളി രാത്രി പൂക്കോട്ട്‌നിന്ന് അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ടാപ്പിങ് തൊഴിലാളിയായ പാങ്ങ് പൂക്കോട് കോഴിക്കലേത്ത് ജയിംസിന്റെ സ്വകാര്യ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം അഗ്നിക്കിരയായത്.

LIVE NEWS - ONLINE

 • 1
  13 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  15 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  17 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  21 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  21 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  2 days ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം