Thursday, July 18th, 2019

മലപ്പുറം: റിട്ട. പ്രധാനാധ്യാപിക തുവ്വൂര്‍ ഇളേടത്ത് ലീലാവതി (60) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കോടതി കേസെടുത്തു. ലീലാവതിയുടെ മകന്റെ ഭാര്യ അനുശ്രീ, മാതാപിതാക്കളായ അച്യുതന്‍കുട്ടി, ജയശ്രീ, രവി, രമണി, കരണ്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. ലീലാവതിയുടെ മകന്‍ ഹരീഷ് സമര്‍പ്പിച്ച പരാതിപ്രകാരമാണിത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് ഹരീഷ് കോടതിയെ സമീപിച്ചത്. തന്റെ ഭാര്യ അനുശ്രീയും കരണും നടത്തിയ സംശയകരമായ നൂറിലേറെ ഫോണ്‍സംഭാഷണങ്ങളുടെ രേഖകള്‍, ഇ-മെയില്‍, എസ്എംഎസ്, ചാറ്റ് മെസേജുകള്‍, അമ്മയുടെ ആത്മഹത്യാകുറിപ്പ് എന്നിവ … Continue reading "പ്രധാനാധ്യാപികയുടെ ആത്മഹത്യ; ആറുപേര്‍ക്കെതിരെ കേസ്"

READ MORE
മലപ്പുറം:  മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളില്‍നിന്നായി 60 ലക്ഷത്തിന്റെ വിദേശ കറന്‍സിയും ഒന്നരക്കോടി രൂപയുടെ അഞ്ചു കിലോ സ്വര്‍ണവും പിടികൂടി. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് 60.25 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സികള്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ നജീബ് (45) പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കറന്‍സി കടത്താന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. ഇയാളുടെ ബാഗേജിിലാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. 4780 ഡോളര്‍, 800 കുവൈത്ത് ദിനാര്‍, … Continue reading "വിദേശ കറന്‍സിയും സ്വര്‍ണവും പിടികൂടി"
മലപ്പുറം: നിലമ്പൂര്‍ അകന്‍പാടത്ത് വീട്ടമ്മക്ക് വെട്ടേറ്റു. ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. ശാലിനിയെ മഞ്ചേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ്് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ചേക്കുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.  
      മലപ്പുറം: മോഷണക്കേസില്‍ മലപ്പുറം ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(29) ആണ് മരിച്ചത്. സ്്‌റ്റേഷനുളളിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയനിലയില്‍ പുലര്‍ച്ചെയാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാള്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ബസ് യാത്രക്കാരിയില്‍ നിന്നും പത്തുപവന്റെ ആഭരണവും എടിഎം കാര്‍ഡും കവര്‍ന്നുവെന്ന കേസിലാണ് അനീഷയെ കസ്റ്റഡിയിലെടുത്തത്  
മലപ്പുറം:  ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷത്തേക്കാവശ്യമായ പുസ്തകങ്ങള്‍ സിവില്‍ സ്‌റ്റേഷനിലെ ബുക്ക് ഡിപ്പോയില്‍ നിന്നും വിതരണം തുടങ്ങി. പോസ്റ്റല്‍ വകുപ്പിന്റെ കീഴില്‍ പോസ്റ്റല്‍ ടെക്സ്റ്റ് ബുക്ക് ഹബ് ഇന്‍ചാര്‍ജ് വിജയന്‍ പി. പാക്കരത്ത്, ഇന്‍സ്‌പെക്ടര്‍ ഓഫ് പോസ്റ്റ് ഓഫീസസ് പി.പി. ജലജ എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടക്കുന്നത്. കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ നിന്നുമാണ് പുസ്തകങ്ങള്‍ ബുക്ക് ഡിപ്പോയില്‍ എത്തുന്നത്. ജില്ലയില്‍ ആവശ്യമായ 45ലക്ഷം പുസ്തകങ്ങളില്‍ 25 ലക്ഷം പുസ്തകങ്ങളാണു ഇപ്പോള്‍ എത്തിയത്. … Continue reading "സ്‌കൂള്‍ പാഠപുസ്തക വിതരണം തുടങ്ങി"
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് ഓഫീസില്‍ രാധ എന്ന ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കെ.പി.സി.സി. സെക്രട്ടറി വി.എ. കരീമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ്സ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബി.കെ.ബിജു നായരുമായുള്ള ബന്ധമാണ് പ്രധാനമായും അന്വേഷണത്തില്‍ വന്നതെന്നറിയുന്നു. ബിജുവിന്റെ ഫോണ്‍ വിളികളുടെ രേഖകള്‍ ശേഖരിച്ച് ആരൊക്കെ ബിജുവുമായി ബന്ധപ്പെട്ടു, എന്തിനെല്ലാമാണ് വിളിച്ചത് എന്നീ കാര്യങ്ങള്‍ അറിയുന്നതിന്റെ ഭാഗമായാണ് വി.എ കരീമിനെ ചോദ്യം ചെയ്തത്.  
      റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അഞ്ചു പേര്‍ മരിച്ചു. മലയാളിയടക്കം രണ്ടുപേര്‍ക്കു പരുക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മലപ്പുറം മേല്‍മുറി അധികാരിത്തൊടിയിലെ പരേതനായ കുഴിമാട്ടിക്കളത്തില്‍ അബ്ദുല്ല ഹാജിയുടെ മകന്‍ മുഹമ്മദ് സലീം(32), തിരൂര്‍ പയ്യനങ്ങാടി തങ്ങള്‍സ് റോഡിലെ ചന്ദ്രച്ചാറ്റ് മുഹമ്മദലിഹാജിയുടെ മകന്‍ മുഹമ്മദ് നവാസ് (28), നവാസിന്റെ പിതൃസഹോദരന്‍ ചന്ദ്രച്ചാറ്റ് മുഹമ്മദ്കുട്ടിയുടെ മകന്‍ നൗഷാദ്(24), കുറ്റൂര്‍ കൊട്ടിയാട്ടില്‍ ജനാര്‍ദ്ദനന്‍ (45), കുറ്റിപ്പാല ജി.എം.എല്‍.പി.എസിന് … Continue reading "സൗദിയില്‍ വാഹനാപകടം; അഞ്ചു മലപ്പുറം സ്വദേശികള്‍ മരിച്ചു"
മലപ്പുറം: സാഹസികാഭ്യാസത്തിന് ബൈക്ക് മോഷ്ടിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊറയൂര്‍ തിരുത്തിമ്മല്‍ പൂതനപറമ്പ് അബ്ദുല്‍ അസീസ് (21), വള്ളുവമ്പ്രം പാലക്കപള്ളിയാളി ഫവാസ് (18), വള്ളുവമ്പ്രം കക്കാടമ്മല്‍ നിതിന്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴു വയസ്സായ മറ്റ് രണ്ടുപേരെ ജുവനൈല്‍ ബോര്‍ഡ് മുന്‍പാകെ അയച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്‌ഐ സി.കെ. നാസറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം വലയിലായത്.കോഴിക്കോട്ടുനിന്ന് മോഷ്ടിച്ച ബൈക്ക് പൊളിച്ചു രൂപംമാറ്റി ഉപയോഗിച്ചു വരികയായിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നി പിടികൂടിയപ്പോഴാണ് മോഷ്ടിച്ചതാണെന്നു … Continue reading "ബൈക്ക് മോഷ്ടിച്ച സംഘം പിടിയില്‍"

LIVE NEWS - ONLINE

 • 1
  1 hour ago

  വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

 • 2
  3 hours ago

  വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

 • 3
  5 hours ago

  കൊച്ചിയില്‍ വീണ്ടും തീപിടുത്തം

 • 4
  6 hours ago

  ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 • 5
  7 hours ago

  കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

 • 6
  9 hours ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 7
  9 hours ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 8
  10 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 9
  10 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച