Thursday, April 18th, 2019

മലപ്പുറം: വിദ്യാര്‍ഥിയെ റാഗ് ചെയ്തതായി പരാതി. കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അരുണ്‍ദാസാണു യു.ജി.സിയുടെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിയത്. സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ ആക്രമിച്ചെന്നാണു പരാതി. വെള്ളം കുടിക്കാനായി പരീക്ഷാഹാളിനു പുറത്തു കൂടി നടന്നുപോയ അരുണ്‍ദാസ് മറ്റു കുട്ടികള്‍ കോപ്പിയടിക്കുന്നതു ജനല്‍ പാളികളിലുടെ കണ്ടിരുന്നു. ഇതിനെ തുടര്‍ന്നു പരീക്ഷ കഴിഞ്ഞെത്തിയ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ അരുണ്‍ദാസിനെ മര്‍ദിക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വകാലാശാല എന്‍ജിനിയറിംഗ് കോളജില്‍ ഇന്നലെ വിവിധ … Continue reading "വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു"

READ MORE
          വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു. വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിലാണ് അപകടം. ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ചെറിയ രീതിയില്‍ വാതക ചോര്‍ച്ചയുണ്ടായി. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തത്തെിയ റവന്യൂ ഉദ്യോഗസ്ഥര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.    
മലപ്പുറം: മാതാവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണം കവര്‍ന്നു. തിരൂരങ്ങാടി എ ആര്‍ നഗര്‍ ഇരുമ്പുചോല മുഹമ്മദ് ഹാജിയുടെ മകള്‍ ജസീനയുടെ മൂന്നര വയസ്സായ കുട്ടിയുടെ ആഭരണമാണ് കവര്‍ന്നത്. ചെയിന്‍, കൈച്ചെയിന്‍, പാദസരം തുടങ്ങി രണ്ടുപവനോളം ആഭരണങ്ങള്‍ നഷ്ടമായതായാണ് പരാതി.
മലപ്പുറം:  മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളില്‍നിന്നായി 60 ലക്ഷത്തിന്റെ വിദേശ കറന്‍സിയും ഒന്നരക്കോടി രൂപയുടെ അഞ്ചു കിലോ സ്വര്‍ണവും പിടികൂടി. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് 60.25 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സികള്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ നജീബ് (45) പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കറന്‍സി കടത്താന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. ഇയാളുടെ ബാഗേജിിലാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. 4780 ഡോളര്‍, 800 കുവൈത്ത് ദിനാര്‍, … Continue reading "വിദേശ കറന്‍സിയും സ്വര്‍ണവും പിടികൂടി"
മലപ്പുറം: നിലമ്പൂര്‍ അകന്‍പാടത്ത് വീട്ടമ്മക്ക് വെട്ടേറ്റു. ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. ശാലിനിയെ മഞ്ചേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ്് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ചേക്കുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.  
      മലപ്പുറം: മോഷണക്കേസില്‍ മലപ്പുറം ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(29) ആണ് മരിച്ചത്. സ്്‌റ്റേഷനുളളിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയനിലയില്‍ പുലര്‍ച്ചെയാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാള്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ബസ് യാത്രക്കാരിയില്‍ നിന്നും പത്തുപവന്റെ ആഭരണവും എടിഎം കാര്‍ഡും കവര്‍ന്നുവെന്ന കേസിലാണ് അനീഷയെ കസ്റ്റഡിയിലെടുത്തത്  
മലപ്പുറം:  ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷത്തേക്കാവശ്യമായ പുസ്തകങ്ങള്‍ സിവില്‍ സ്‌റ്റേഷനിലെ ബുക്ക് ഡിപ്പോയില്‍ നിന്നും വിതരണം തുടങ്ങി. പോസ്റ്റല്‍ വകുപ്പിന്റെ കീഴില്‍ പോസ്റ്റല്‍ ടെക്സ്റ്റ് ബുക്ക് ഹബ് ഇന്‍ചാര്‍ജ് വിജയന്‍ പി. പാക്കരത്ത്, ഇന്‍സ്‌പെക്ടര്‍ ഓഫ് പോസ്റ്റ് ഓഫീസസ് പി.പി. ജലജ എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടക്കുന്നത്. കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ നിന്നുമാണ് പുസ്തകങ്ങള്‍ ബുക്ക് ഡിപ്പോയില്‍ എത്തുന്നത്. ജില്ലയില്‍ ആവശ്യമായ 45ലക്ഷം പുസ്തകങ്ങളില്‍ 25 ലക്ഷം പുസ്തകങ്ങളാണു ഇപ്പോള്‍ എത്തിയത്. … Continue reading "സ്‌കൂള്‍ പാഠപുസ്തക വിതരണം തുടങ്ങി"
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് ഓഫീസില്‍ രാധ എന്ന ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കെ.പി.സി.സി. സെക്രട്ടറി വി.എ. കരീമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ്സ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബി.കെ.ബിജു നായരുമായുള്ള ബന്ധമാണ് പ്രധാനമായും അന്വേഷണത്തില്‍ വന്നതെന്നറിയുന്നു. ബിജുവിന്റെ ഫോണ്‍ വിളികളുടെ രേഖകള്‍ ശേഖരിച്ച് ആരൊക്കെ ബിജുവുമായി ബന്ധപ്പെട്ടു, എന്തിനെല്ലാമാണ് വിളിച്ചത് എന്നീ കാര്യങ്ങള്‍ അറിയുന്നതിന്റെ ഭാഗമായാണ് വി.എ കരീമിനെ ചോദ്യം ചെയ്തത്.  

LIVE NEWS - ONLINE

 • 1
  5 hours ago

  എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

 • 2
  7 hours ago

  മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

 • 3
  9 hours ago

  വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

 • 4
  10 hours ago

  രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

 • 5
  11 hours ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 6
  12 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 7
  12 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 8
  12 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 9
  13 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്