Friday, September 21st, 2018

കുറച്ചു ദിവസമായി തീരദേശ മേഖലയായ കൂട്ടായിയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം ലീഗ് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

READ MORE
മലപ്പുറം: മഞ്ചേരിയില്‍ കുപ്പിവെള്ളത്തിന്റെ ഗുണത്തിന്റെയും വിലയുടെയും പേരില്‍ തട്ടിപ്പ്. പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനക്കിറങ്ങുകയായിരുന്നു. ജില്ലയിലെ 34 കേന്ദ്രങ്ങളില്‍ സംഘം നടത്തിയ പരിശോധനയില്‍ 14 കേന്ദ്രങ്ങളില്‍നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളിലായിരുന്നു പരിശോധന. അംഗീകാരമില്ലാത്ത കമ്പനികളുടെ പേരിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കുപ്പികളിലും വെള്ളം എത്തുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന.
മലപ്പുറം: മഞ്ചേരി വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനെത്തിച്ച 100 ഗ്രാം കഞ്ചാവുമായി അറുപതുകാരന്‍ പോലിസിന്റെ പിടിയില്‍. പെരിന്തല്‍മണ്ണ പരിയാപുരം പെരുമ്പന്‍ അബ്ദുവാണ് മഞ്ചേരിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ചില്ലറ വില്‍പനക്കായുള്ള 25 കഞ്ചാവ് പൊതികളുമായാണ് ഇയാള്‍ അറസ്റ്റിലായത്. ലഹരി കടത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടികൂടി. സ്‌കൂള്‍ വിദ്യാര്‍ഥികളും കോളജ് വിദ്യാര്‍ഥികളും ഉള്‍പെടെയുള്ളവര്‍ക്കാണ് കഞ്ചാവ് വില്‍പന നടത്തുന്നതെന്ന് പ്രതി സമ്മതിച്ചതായി പോലിസ് അറിയിച്ചു. രണ്ടു മാസം മുമ്പ് കഞ്ചാവ് വില്‍പനക്കിടെ പെരിന്തല്‍മണ്ണ എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്ന അബ്ദു … Continue reading "വില്‍പനക്ക് എത്തിച്ച 100 ഗ്രാം കഞ്ചാവുമായി അറുപതുകാരന്‍ പിടിയില്‍"
മലപ്പുറം വെളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
പോലീസിനുനേരെ സമരക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
നാശനഷ്ടങ്ങള്‍ പരിശോധിച്ചുവരുന്നതേയുള്ളൂ.
മലപ്പുറം: കഴിഞ്ഞ ദിവസം രാത്രിയില്‍ എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരില്‍ ആലിപ്പഴവര്‍ഷത്തോടെ മഴ പെയ്തു. ഓടുകള്‍ പൊട്ടി വീടുകള്‍ക്കുള്ളില്‍ വീണു. മഴയ്‌ക്കൊപ്പമെത്തിയ കാറ്റ് നാശം വിതച്ചു. മരങ്ങളും മരക്കൊമ്പുകളും വീണ് 16 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചാത്തല്ലൂര്‍ രാമചന്ദ്ര ആര്യര്‍ക്കും ഭാര്യ പത്മാവതിയമ്മക്കുമാണ് പരിക്കേറ്റത്. ഓടുകള്‍ ദേഹത്ത് വീണ് മുറിവേറ്റ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്. ആയിരത്തിലധികം റബ്ബര്‍ മരങ്ങളും വാഴകളും നശിച്ചതായാണ് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ … Continue reading "ആലിപ്പഴവര്‍ഷത്തില്‍ കനത്ത നാശം"
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ബേബി ഫുഡ് ടിന്നുകളില്‍ മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 21.97 ലക്ഷം രൂപയുടെ 715 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കുട്ടികള്‍ക്കുള്ള ഫുഡ് സപ്ലിമെന്റിന്റെ 10 ടിന്നുകളിലാണ് തരികളാക്കിയ സ്വര്‍ണവും ഉള്‍പ്പെടുത്തിയിരുന്നത്. അവ പിന്നീട് വേര്‍തിരിച്ചെടുത്തു. ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ കൊടുവള്ളി പരപ്പന്‍പൊയില്‍ വലിയപറമ്പ ഷംസീര്‍ കളത്തില്‍(32) ആണ് പിടിയിലായത്.

LIVE NEWS - ONLINE

 • 1
  18 mins ago

  ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

 • 2
  28 mins ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 3
  3 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 4
  4 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 5
  8 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 6
  8 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 7
  9 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 8
  9 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 9
  9 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി