Saturday, November 17th, 2018

മലപ്പുറം: ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘാംഗം അഞ്ചുകിലോ കഞ്ചാവുമായി പിടിയിലായി. പൂക്കോട്ടൂര്‍ വള്ളുവമ്പ്രത്തെ മഞ്ചേരിത്തൊടിയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തമിഴ്‌നാട്, കമ്പം, തേനി ഭാഗങ്ങളില്‍നിന്ന് കഞ്ചാവ് മൊത്തമായി ശേഖരിച്ച് മലപ്പുറം ബസ്സ്റ്റാന്‍ഡില്‍ എത്തിയശേഷം ഓട്ടോയിലാണ് വള്ളുവമ്പ്രം ഭാഗത്തേക്ക് എത്തിക്കാറ്. വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ക്ക് അടുത്തകാലത്തായി മൂന്നരലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. കഞ്ചാവ് വില്‍പനയില്‍ സഹായികളായവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അബ്ദുള്‍ലത്തീഫിനെ മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

READ MORE
മലപ്പുറം: മങ്കട കരിമലയില്‍ കഴിഞ്ഞമാസം വിള്ളലുണ്ടായ ഭൂമി ഇടിഞ്ഞുതാഴ്ന്നു. കരിമല ചക്കിങ്ങത്തൊടി അനീസിന്റെ പുരയിടത്തിലെ ഭൂമിയാണ് ഇടിഞ്ഞുതാഴ്ന്നത്. ഇരുപത്മീറ്ററോളം സ്ഥലമാണ് ഒരുമീറ്റര്‍ താഴ്ന്നിട്ടുള്ളത്. വിള്ളലിന്റെ ഒരുഭാഗത്തെ ഭൂമിയാണ് താഴ്ന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെ ഭൂമിയില്‍ വിള്ളലുണ്ടാകുകയും വിറക്പുര തകരുകയും ചെയ്തിരുന്നു. തുടര്‍ന്ന് റവന്യു സംഘവും ജിയോളജി ഉേദ്യാഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭീഷണി ഒഴിവാക്കാനായി മണ്ണുനീക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 200 ലോഡ് മണ്ണ് നീക്കം ചെയ്യുകയുംചെയ്തു.
മലപ്പുറം: മഞ്ചേരിയില്‍ അനധികൃത മണല്‍ കടത്തു കേസില്‍ രണ്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. അരീക്കോട് പൂവത്തിക്കല്‍ കുരക്കലമ്പാട് മഠത്തില്‍ സുഹൈര്‍(24), എടവണ്ണ കല്ലിടുമ്പ് വലിയ പീടിയേക്കല്‍ റനീസ്(34) എന്നിവരെയാണ് മഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഉരുള്‍പൊട്ടലുണ്ടായി 14 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.
തിരൂര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ റോഡിലെ കുഴിയില്‍വീണ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. മരിച്ച ഷാജിതയുടെ ഭര്‍ത്താവ് മംഗലം പട്ടണംപടി സ്വദേശി മുളക്കല്‍ അബ്ദുള്‍ഗഫൂറിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മരിച്ച യുവതിയുടെ സഹോദരന്‍ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തിരൂര്‍ചമ്രവട്ടം റോഡില്‍ ഷാജിത ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ റോഡിലുള്ള കുഴിയില്‍ ബൈക്ക് ചാടി റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന് മൊഴിനല്‍കിയത്. എന്നാല്‍ പോലീസിന്റെ എഫ്‌ഐആറില്‍ ഭര്‍ത്താവ് അശ്രദ്ധമായും ജാഗ്രതയില്ലാതെയും മോട്ടോര്‍സൈക്കിള്‍ ഓടിച്ച് … Continue reading "കുഴിയില്‍വീണ് വീട്ടമ്മ മരിച്ച സംഭവം; പോലീസിനെതിരെ പരാതി"
കോഴിക്കോട് മൂന്നുമരണം, 11 പേരെ കാണാനില്ല, കണ്ണൂരില്‍ ഉച്ചതിരിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി.
വയനാട്ടില്‍ മരണം കടപുഴകി വീണും മണ്ണിടിഞ്ഞും ഗതാഗതം സ്തംഭിച്ചു
പോലീസും അഗ്‌നിശമനസേനയും തെരച്ചില്‍ തുടരുകയാണ്.

LIVE NEWS - ONLINE

 • 1
  7 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  8 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  12 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  16 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  17 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  24 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു