Thursday, April 18th, 2019
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ ജൂബിലി റോഡിന് സമീപം നിറുത്തിയിട്ട ഇന്നോവ കാര്‍ കത്തിനശിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അബ്ദുല്‍ ജലീലിന്റേതാണ് കത്തിയ കാര്‍. കാര്‍ ആക്‌സസറീസ് കടക്ക് മുന്നിലായിരുന്നു വാഹനം നിറുത്തിയിട്ടത്. ഉച്ചക്ക് കടയിലെ ജോലിക്കാര്‍ ജുമഅ നമസ്‌കാരത്തിന് പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. എം.വി.ഐ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് നിഗമനം.
തിരൂര്‍: സ്ത്രീകളും വിദ്യാര്‍ഥികളും കൂടി നില്‍ക്കുന്ന പൊതുസ്ഥലങ്ങളിലും ബസ് സ്‌റ്റോപ്പിലും ഓട്ടോയില്‍ ഇരുന്ന് ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നയാള്‍ അറസ്റ്റില്‍. തെക്കന്‍ കുറ്റൂര്‍ സ്വദേശി സക്കറിയ(48) ആണ് അറസ്റ്റിലായത്. സംഭവം ശ്രദ്ധയില്‍ പെട്ട ചില സ്ത്രീകള്‍ പോലീസിന് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മലപ്പുറം: പൂക്കോട്ടൂര്‍ മൈലാടിയില്‍ ക്വാറിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൊടുപുഴ പിണക്കാട്ട് സെബാസ്റ്റ്യന്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം മംഗലുരുവില്‍ പിടിയിലായി. മണ്ണാര്‍ക്കാട് സ്വദേശി പാറയ്ക്കല്‍ മുരളിയെ 1991ലാണ് പണമിടപാടിനെച്ചൊല്ലിയുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് ക്വാറിയിലെ ഉളികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. സംഭവശേഷം മംഗളുരുവിലേക്ക് കടന്ന ഇയാള്‍ കുട്ടിയച്ചന്‍, കുട്ടപ്പന്‍, ബാബു മുഹമ്മദ് തുടങ്ങിയ പേരുകളില്‍ ജോലിചെയ്ത് വരുകയായിരുന്നു. 30 വര്‍ഷമായി നാടുമായി ബന്ധമില്ലാത്തതിനാല്‍ വീട്ടുകാര്‍ക്കും വിവരമില്ലായിരുന്നു. മംഗലുരുവില്‍ താമസിക്കുന്ന മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട് കെട്ടിടമുടമയുമായി തര്‍ക്കമുണ്ടാവുകയും ക്വാറിയില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞ് … Continue reading "കൊലക്കേസ് പ്രതി 27 വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായി"
മലപ്പുറം: സംസ്‌കാരസാഹിതിയുടെ ജില്ലാ ശില്‍പശാല ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തല്ല, പകരം ജന്‍ കീ ബാത്താണ് വേണ്ടതെന്ന് വിടി ബല്‍റാം എംഎല്‍എ ആരോപിച്ചു കോണ്‍ഗ്രസ് മുക്ത ഭാരതത്തിലൂടെ കോണ്‍ഗ്രസ് ഭരണത്തിലൂടെ രാജ്യമുണ്ടാക്കിയ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് സംഘപരിവാര്‍ നടത്താന്‍ ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ കോടതി വിധി വന്നപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരു അവസരം കിട്ടിയ സന്തോഷത്തിലായിരുന്നു ബിജെപി. ഇത്രയും പെട്ടന്നുള്ള ശബരിമല വേണ്ട എന്ന തീരുമാനം ജനാധിപത്യം ഉള്‍ക്കൊള്ളേണ്ടതാണ് എന്നും പോസിറ്റീവായാണ് … Continue reading "മന്‍ കീ ബാത്തല്ല ജന്‍ കീ ബാത്താണ് വേണ്ടത് : വിടി ബല്‍റാം"
നിലമ്പൂര്‍: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിച്ചയാള്‍ പിടിയില്‍. നിലമ്പൂര്‍ ചന്തക്കുന്ന് കരിമ്പുഴ കുളങ്ങര വീട്ടില്‍ അയൂബിനെയാണ്(35) തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്. ദുബായില്‍ ഇയാളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി നല്‍കാമെന്ന വ്യാജേനെയാണ് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തത്. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഉള്ള മഹല്‍ ജുമാ അത്ത് പള്ളി പുതുക്കി പണിയുന്നതിനും സ്ഥലം വാങ്ങുന്നതിനായി ഒരു കോടി നല്‍കാമെന്ന വാഗ്ദാനം നല്‍കി ഇവരുമായി ബന്ധപ്പെട്ട നാലുപേരില്‍ നിന്നും 40,000 ഓളം രൂപയും തട്ടിച്ചു. സമാനമായി കടവന്ത്ര സ്വദേശിയില്‍ … Continue reading "വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിച്ചയാള്‍ പിടിയില്‍"
കൊണ്ടോട്ടി: പുളിക്കല്‍ ചേവായൂര്‍ റോഡിനടുത്തുള്ള ജ്വല്ലറി കുത്തിത്തുറന്ന് 35 പവന്‍ മോഷ്ടിച്ചു. പിന്‍വശത്തെ ചുമര്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് കവര്‍ച്ചനടത്തിയത്. ജ്വല്ലറിയിലെ സിസിടിവി, ഡിവിആര്‍, കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ച നിലയില്‍ തൊട്ടടുത്ത തോട്ടില്‍നിന്നും കണ്ടെടുത്തു. മാല, വള, കമ്മല്‍ തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പുളിക്കല്‍ മാനോളി ഷാജിയുടെയും നുപ്പിടി മുസ്തഫയുടെയും ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ജ്വല്ലറിക്ക് സമീപം ഹോട്ടല്‍ നടത്തുന്ന ആളാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടത്. ഉടന്‍ കട ഉടമയെ വിവരമറിയിച്ചു. കൊണ്ടോട്ടി സിഐ … Continue reading "ജ്വല്ലറി കുത്തിത്തുറന്ന് 35 പവന്‍ മോഷ്ടിച്ചു"
മലപ്പുറം: തിരൂര്‍ പറവണ്ണയിലെ ഓട്ടോ ഡ്രൈവര്‍ കളരിക്കല്‍ മുഹമ്മദ് യാസീനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പറവണ്ണ പുത്തങ്ങാടി ആദമിനെ സംഭവസ്ഥലമായ പറവണ്ണ ടൗണിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഹമ്മദ് യാസീനെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തി പള്ളിപ്പറമ്പില്‍നിന്ന് കണ്ടെടുത്തു. കുത്തിയതിനുശേഷം കത്തി പള്ളിപ്പറമ്പിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് വാനില്‍ നിന്ന് പ്രതിയെ പുറത്തിറക്കാനായില്ല. രണ്ടു ദിവസത്തേക്കാണ് ആദമിനെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.  

LIVE NEWS - ONLINE

  • 1
    2 mins ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 2
    30 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 3
    1 hour ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 4
    3 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 5
    3 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 6
    3 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 7
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 8
    7 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    7 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി