Tuesday, September 18th, 2018

മലപ്പുറം: മക്കരപ്പറമ്പ് കാച്ചിനിക്കാട്ട് ഉഉപ്പിലിട്ടതും പലതരം അച്ചാറുകളും വില്‍പന നടത്തുന്ന കടകള്‍ ജില്ലാഭരണകൂടം അടപ്പിച്ചു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, റവന്യു സംയുക്തസംഘം നടത്തിയ മിന്നല്‍പരിശോധനയെത്തുടര്‍ന്നാണ് ഈ നടപടി. അനുമതിയില്ലാതെ, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാങ്ങയും മറ്റും മുറിച്ചുവച്ച് വില്‍പന നടത്തിയിരുന്നതെന്ന് സംഘം കണ്ടെത്തിയിരുന്നു. ജില്ലയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി. സാംപിളുകള്‍ പരിശോധനക്കയച്ചു. ജില്ലയിലെ മറ്റിടങ്ങളിലും പരിശോധന തുടരുന്നുണ്ട്. റമസാന്‍ തുടങ്ങിയതിന് പിന്നാലെ കോഴിക്കോട്–പാലക്കാട് ദേശീയപാതയില്‍ കാച്ചിനിക്കാട്ട് ഉപ്പിലിട്ടതും പലതരം അച്ചാറുകളുംമറ്റും വില്‍ക്കുന്ന കടകള്‍ സജീവമാണ്. … Continue reading "ഉപ്പിലിട്ടതും പലതരം അച്ചാറുകളും വില്‍പന നടത്തുന്ന കടകള്‍ അടപ്പിച്ചു"

READ MORE
മലപ്പുറം: കരിപ്പൂരില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ സുഹൃത്തിന്റെ ഫഌറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും തീവണ്ടിയില്‍ കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്‌നേഹിത പ്രവര്‍ത്തകര്‍ പോലീസിന് കൈമാറുകയായിരുന്നു. ഏപ്രില്‍ 30നാണ് കരിപ്പൂര്‍ പുളിയംപറമ്പില്‍നിന്ന്, പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെയും 18, ആറ്, നാല് വയസ്സുള്ള പെണ്‍കുട്ടികളെയും കാണാതായത്. കോഴിക്കോട്ടെത്തിയ വീട്ടമ്മയും മക്കളും സ്‌നേഹിതയിലെത്തുകയായിരുന്നു. സ്‌നേഹിത പ്രവര്‍ത്തകര്‍ നടക്കാവ് പോലീസില്‍ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂര്‍ പോലീസ് നാലുപേരെയും … Continue reading "കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി"
മലപ്പുറം: എടക്കരയില്‍ വാട്‌സ് ആപ്പ് മുഖേന ഹര്‍ത്താല്‍ നടത്തിയ സംഭവത്തിലെ പ്രധാന പ്രതികളെ വഴിക്കടവില്‍ തെളിവെടുപ്പിനെത്തിച്ചു. വോയ്‌സ് ഓഫ് ട്രൂത്ത്, ജസ്റ്റീസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ ഗോകുല്‍ ശേഖര്‍, അമര്‍നാഥ് ബൈജു, സുധീഷ്, സിറില്‍, അഖില്‍ എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ഹര്‍ത്താലിന്റെ ഭാഗമായി മരുതയില്‍നടന്ന പ്രകടനത്തില്‍ ദേശീയപതാക ഉപയോഗിച്ചതിന് മുന്നൂറ് പേര്‍ക്കെതിരേ കേസ് എടുത്തിരുന്നു. ഇതില്‍ ഒരാളെ അറസ്റ്റുചെയ്തിരുന്നു. 18 പേര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രകടനത്തിന് പ്രേരണ നല്‍കിയെന്ന … Continue reading "വാട്‌സ് ആപ്പ് ഹര്‍ത്താല്‍ ; പ്രധാന പ്രതികളെ തെളിവെടുപ്പിനെത്തിച്ചു"
മലപ്പുറം: മഞ്ചേരിയില്‍ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതന് വയോധികന്‍ പിടിയിലായി. മഞ്ചേരി വായ്പാറപ്പടി സ്വദേശി മുകുന്ദനുണ്ണി(60)യാണ് അറസ്റ്റിലായത്. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലപ്പറം: നിലമ്പൂരില്‍ വീട്ടുകാര്‍ തൃശൂര്‍ പൂരം കാണാന്‍പോയ തക്കത്തില്‍ വീട് കുത്തിത്തുറന്ന് 25 പവനും 33,000 രൂപയും കവര്‍ന്നകേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളായ മഞ്ചേരി കവളങ്ങാട് സ്വദേശി അരീക്കാട് വീട്ടില്‍ അനില്‍ കുമാര്‍ എന്ന കാര്‍ലോസ് അനില്‍ കുമാര്‍(51), മേലാറ്റൂര്‍ പട്ടിക്കാട് പാലക്കാത്തൊടി കൂറ്റമ്പാറ വീട്ടില്‍ അബ്ദുള്‍ ഹമീദ് എന്ന സുഡാനി ഹമീദ്(35) എന്നിവരാണ് പിടിയിലായത്. ജില്ലാ ആശുപത്രിക്കു സമീപം ആയിരവല്ലിയിലെ തെക്കേതില്‍ ആശ ജയരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഒഴൂര്‍ ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്മല്‍.
തിയേറ്ററില്‍ പെണ്‍കുട്ടി നേരിട്ടത് പോസ്‌കോ നിയമത്തിലെ അതിഗൗരവം എന്ന വിഭാഗത്തില്‍പ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തല്‍.
കുറ്റവാളികള്‍ക്കെതിരെ ശക്തവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ബാദ്ധ്യസ്ഥരാണ്.

LIVE NEWS - ONLINE

 • 1
  3 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 2
  4 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 3
  5 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 4
  5 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 5
  7 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 6
  7 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 7
  7 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

 • 8
  8 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

 • 9
  8 hours ago

  പണികിട്ടി…