Friday, November 24th, 2017

മലപ്പുറം: അരീക്കോട് പുളിയക്കോട് പുറ്റമണ്ണയില്‍ പുലാട്ട് ഖദീജ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് തവളംകുഴിയില്‍ ഉലാം അലി(52)യെ പിടിയലായി. കൊലക്ക് ഉപയോഗിച്ച മഴുവുമായി കഴിഞ്ഞ ദിവസം ഇയാളെ പോലീസ് പിടികൂടിയിരുന്നു. അമിതമായ സംശയമാണ് കൊലക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. പോലീസ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച വൈകിട്ടാണ് വീടിന് സമീപം തലക്ക് വെട്ടേറ്റ് ഖദീജ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ കബറടക്കി. ഫൊറന്‍സിക് വിഭാഗം സയിന്റിഫിക് അസിസ്റ്റന്റ് കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

READ MORE
മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിനിയായ സിന്‍സി(27)യെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍. യോഗേശ്വരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൈകള്‍ക്കും ശരീരത്തിലും മാരകമായി വെട്ടേറ്റ സിന്‍സിയെ പന്തല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തല്ലൂരില്‍ റേഷന്‍ വാങ്ങാനെത്തിയ സിന്‍സിയെ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് യോഗേശ്വരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പ്രതിയെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കത്തി വീശി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിന്നീട് പോലീസ് പിടികൂടി. കുടുംബ കലഹത്തെ തുടര്‍ന്ന് യോഗേശ്വരന്‍ കൊളപ്പള്ളിയില്‍ നിന്നും പന്തല്ലൂരില്‍ വന്ന് താമസിക്കുകയായിരുന്നു. പന്തല്ലൂരില്‍ സിന്‍സിയെ കണ്ടപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിലമ്പൂര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ പുള്ളിമാന്റെ കാല്‍ മുറിച്ചുമാറ്റി. കാഞ്ഞിരപ്പുഴ വനത്തില്‍ ഒന്നര വയസ്സുള്ള ആണ്‍ പുള്ളിമാനാണ് തെരുവുനായ്ക്കളുടെ കൂട്ട ആക്രമണത്തിന് ഇരയായത്. ഇടതു പിന്‍കാല്‍ ഒടിഞ്ഞുതൂങ്ങി ശരീരമാസകലം മുറിവുകളുമായി കാട്ടില്‍ വീണുകിടക്കുകയായിരുന്ന മാനിനെ ഇന്നലെ രാവിലെ വനപാലകര്‍ കണ്ടെത്തി ഉപ്പട മൃഗാശുപത്രിയില്‍ എത്തിക്കുകയും ഡോ. മനോജ് എം വര്‍ഗീസ് പ്രഥമ ചികിത്സ നല്‍കി. വിദഗ്ധ ചികിത്സക്കു നിലമ്പൂര്‍ മൃഗാശുപത്രിയിലേക്ക് മാറ്റി. എമര്‍ജന്‍സി വെറ്ററിനറി സര്‍ജന്‍ ഡോ ജിനു ജോണ്‍, ഡോക്ടര്‍മാരായ പികെ പ്രതാപ്, എന്‍.നൗഷാദലി, ശ്രുതി … Continue reading "തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പുള്ളിമാന്റെ കാല്‍ മുറിച്ചുമാറ്റി"
കൊണ്ടോട്ടി: അബുദാബി, റിയാദ് എന്നിവടങ്ങളില്‍ കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. 6.294 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടിയത്. കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ കറുത്തേടത്ത് വീട്ടില്‍ ശിഹാബുദ്ദീന്‍(35), നരിക്കുനി മുട്ടാഞ്ചേരി ഇടക്കണ്ടിയില്‍ വീട്ടില്‍ സജീര്‍(29) എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 1.91 കോടിയുടെ വില വരും. പിടിയിലായ ഇരുവരും സ്വര്‍ണക്കടത്ത് കരിയര്‍മാരാണ്. ഒരേ സ്വര്‍ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് ഇരുവരും സ്വര്‍ണവുമായി എത്തിയതെന്ന് കരുതുന്നു. ഇരുവരേയും … Continue reading "കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി"
മലപ്പുറം: തിരുവാലി തായങ്കോട് പാടത്ത് അമ്പതോളം കോഴികളും പക്ഷികളും ചത്തു. സമീപത്തെ കമുകിന്‍ തോട്ടത്തില്‍ വിതറിയിരുന്ന കീടനാശിനികലര്‍ന്ന അവില്‍ കഴിച്ചതിനാലാണ് കോഴികള്‍ ചത്തതെന്നാണ് നാട്ടുകാരുടെ സംശയം. ഇതേത്തുടര്‍ന്ന് വണ്ടൂര്‍ പോലീസില്‍ പരാതിനല്‍കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പ്രദേശത്ത് കോഴികള്‍ ചത്ത് തുടങ്ങിയത്. കോഴികള്‍ക്ക് അസുഖം ബാധിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ തുടര്‍ന്നും കോഴികള്‍ ചാകാന്‍ തുടങ്ങിയതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സമീപത്തെ പാടത്ത് വ്യാപകമായി വിഷം ചേര്‍ത്ത നിലയില്‍ അവില്‍ വിതറിയിരിക്കുന്നത് കണ്ടെത്തുകയായിരുന്നു.
മലപ്പുറം: വണ്ടൂര്‍ കാരാട് ഊട്ടുപുറത്ത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. കാളികാവ് മാളിയേക്കല്‍ ചോദിയത്ത് പരേതനായ കുപ്പനത്ത് അഹമ്മദ്കുട്ടിയുടെ മകന്‍ ജംഷാദ്(28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്.
മലപ്പുറം: താനൂരില്‍ കുളത്തില്‍ വീണ് മുങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ സാഹസികമായി പ്ലസ് വണ്‍ വിദ്യാര്‍ഥി രക്ഷപ്പെടുത്തി. നടക്കാവിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയ അല്‍അമീനെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍നിന്നും വരുന്ന വഴിയാണ് അല്‍അമീന്‍ കുളിക്കാനിറങ്ങിയത്. വെള്ളത്തില്‍ മുങ്ങി അവശനായ അല്‍അമീനിനെ സിറു മിന്‍ഹാന്‍ അബ്ദുല്ല രക്ഷപ്പെടുത്തി താനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവശനായ അല്‍അമീന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കുണ്ടുങ്ങല്‍ സ്വദേശികളായ അബ്ദുല്ല ഹൈദര്‍-നസീറ ദമ്പതികളുടെ മകനാണ് താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ പ്ലസ് … Continue reading "കുളത്തില്‍ വീണ കുട്ടിയെ പ്ലസ് വണ്‍ വിദ്യാര്‍ഥി രക്ഷിച്ചു"
മലപ്പുറം: കളക്ഷനില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയ കെ എസ് ആര്‍ ടി സി മുന്‍ കണ്ടക്ടറെ മലപ്പുറം പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തു. കോട്ടയം മറ്റംകര കരിമ്പനി കിഴക്കേമുറിയില്‍ രാജേഷ്(29) ആണ് അറസ്റ്റിലായത്. 2013-14 കാലഘട്ടത്തില്‍ മലപ്പുറം ഡിപ്പോയിലാണ് സംഭവം നടന്നത്. 2015ല്‍ മലപ്പുറം പോലീസ്സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് മുങ്ങിയ രാജേഷിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. കേസ് രജിസ്റ്റര്‍ചെയ്ത ഉടനെ ഇയാള്‍ മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജ്യാമാപേക്ഷ കോടതി തള്ളിയിരുന്നു. അതോടെ ഒളിവില്‍ പോവുകയും ചെയ്തു. … Continue reading "ലക്ഷങ്ങള്‍തട്ടി മുങ്ങിയ കെഎസ്ആര്‍ടിസി മുന്‍ കണ്ടക്ടര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  13 mins ago

  ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

 • 2
  20 mins ago

  ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

 • 3
  44 mins ago

  ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

 • 4
  48 mins ago

  നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

 • 5
  52 mins ago

  ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

 • 6
  2 hours ago

  കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

 • 7
  2 hours ago

  ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

 • 8
  3 hours ago

  റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

 • 9
  3 hours ago

  നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍