Wednesday, September 26th, 2018

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.

READ MORE
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍വെ സംരക്ഷണസേനയും കോഴിക്കോട് എക്‌സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ വന്‍ ലഹരിമരുന്ന് വേട്ടയില്‍ ലഹരിമിഠായിയും പുകയില ഉല്‍പന്നങ്ങളും പിടികൂടി. 4.82 കിലോ കഞ്ചാവ് കലര്‍ന്ന ലഹരിമിഠായിയും, 75 കിലോയോളം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിക്കെത്തിയ കണ്ണൂര്‍-ഏറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആളില്ലാത്ത നിലയില്‍ കാണപ്പെട്ട മൂന്ന് ബാഗുകളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. 150 പാക്കറ്റ് ലഹരിമിഠായികളും … Continue reading "ലഹരിമിഠായിയും പുകയില ഉല്‍പന്നങ്ങളും പിടികൂടി"
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
കോഴിക്കോട്: ഉത്തരമേഖലാ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ കോഴിക്കോട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരംഭിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോഴിക്കോടും സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ സ്‌റ്റേഷനുള്ളത്. ഫര്‍ണിച്ചര്‍ അടക്കമുള്ളവക്കായി 30 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സൈബര്‍ സ്‌റ്റേഷനിനായി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു എഎസ്‌ഐ, നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 11 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരുഡ്രൈവര്‍ എന്നിങ്ങനെ … Continue reading "കോഴിക്കോട് ഉത്തരമേഖലാ സൈബര്‍ പോലീസ് സ്‌റ്റേഷന്‍"
കൊയിലാണ്ടി വെള്ളറക്കാട്ട് റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട്: കനത്ത മഴയില്‍ താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. രാരോത്ത് ഗവ. ഹൈസ്‌കൂളിലെ ഓടുമേഞ്ഞ കെട്ടിടമാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. കാലവര്‍ഷക്കെടുതിയില്‍ സ്‌കൂള്‍ നേരത്തെ വിടണമെന്ന ഡിഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ വിട്ടതാണ് വന്‍ അപകടത്തില്‍നിന്ന് രാരോത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിച്ചത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലായി നൂറോളം വിദ്യാര്‍ഥികളാണ് ഈ കെട്ടിടത്തില്‍ പഠിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് കുറച്ച് കുട്ടികള്‍ മാത്രമാണ് ഹാജരായത്. വിദ്യാര്‍ഥികള്‍ കുറവായതും ക്ലാസ് … Continue reading "താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു"
സ്‌കൂള്‍ നേരത്തെ വിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി
തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  9 mins ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 2
  3 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 3
  4 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 4
  4 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 5
  5 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 6
  5 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  5 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  5 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 9
  6 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു